രാഷ്ട്രീയ ചാണക്യനായി ജോസ് കെ മാണി, തന്ത്രങ്ങളുടെ പൂഴിക്കടകനിൽ അടിതെറ്റി ജോസഫ് . കോട്ടയം ജില്ലാ കമ്മറ്റിയുടെ അഭിപ്രായം തേടി കെ.എം. മാണി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും . ആശങ്കയോടെ ജോസഫ് വിഭാഗം

 

കോട്ടയം:അങ്ങനെ മലപോലെ വന്ന ത് എലിപോലെ പോയി എന്ന് പറഞ്ഞതുപോലെ പോസ്റ്റർവരെ അടിക്കാൻ ശിവകാശിയിൽ ലേഔട്ട് അയച്ചു കൊടുത്ത ജോസഫ് വിഭാഗം പതിയെ പിൻവാങ്ങുന്നു . ഇന്ന് കൂടിയ പാർലമെന്ററി പാർട്ടിയിലും സ്റ്റീയറിംഗ് കമ്മറ്റിയിലും പിജെ ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ കടുത്ത വിമർശനമുണ്ടായതിനേത്തുടർന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം പാർട്ടി ലീഡർ കെ എം മാണിക്ക് വിട്ടു . ഇന്ന് സീറ്റ് പ്രഖ്യാപനത്തേത്തുടർന്ന് പരസ്യ പ്രചരണം തുടങ്ങാനിരുന്ന ജോസഫ് ക്യാമ്പിൽ മ്ലാനത .

കോട്ടയം ലോക്സഭാ സീറ്റ് ജോസഫിന് എന്ന വാർത്ത പരന്നതിനെ തുടർന്ന് കേരള കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ മാണി വിഭാഗം നടത്തിയ ഒറ്റക്കെട്ടായ നീക്കം ജോസഫിനെ പിന്തിരിപ്പിച്ചേക്കും.
ജില്ലാ പ്രസിഡണ്ടുമാരും ഉന്നതാധികാര സമിതി അംഗങ്ങളും ചേർന്ന് നടത്തിയ മിന്നൽ ആക്രമണത്തിൽ പത്മവ്യൂഹത്തിലകപ്പെട്ട ജോസഫ് തൻറെ മോഹം ഉപേക്ഷിക്കാൻ സന്നദ്ധനായെന്നാണ് ലഭിക്കുന്ന വാർത്തകൾ

 

 

കോട്ടയം ജില്ലയിലെ ജോസഫ് ഗ്രൂപ്പിന്റെ ഒരു പ്രമുഖ നേതാവിന്റെ നേതൃത്വത്തിലായിരുന്നു ചരട് വലികൾ മുഴുവൻ . ജില്ലയിലെ പ്രമുഖ മാദ്ധ്യമങ്ങളുടെയും ചാനലുകാരുടെയും ലോക്കൽ റിപ്പോർട്ടർമാരെ പാട്ടിലാക്കിയായിരുന്നു ഈ യുവനേതാവിന്റെ നീക്കം മുഴുവൻ . കൂടാതെ നിരവധി ഒാൺലൈൻ മീഡിയകളേയും വശത്താക്കിയിരുന്നു . അവരെ വച്ച് ആഴ്ചകളായി തുടർച്ചയായി ജോസഫ് അനുകൂല വാർത്തകൾ സ്ഥിരമായി പ്രസിദ്ധീകരിപ്പിച്ചു . മാണിഗ്രൂപ്പിൽ തന്നെ പിളർപ്പുണ്ടാകുമെന്ന് അവർ പ്രചരിപ്പിച്ചു . ബിഷപ്പുമാർ വരെ ജോസഫിനെ അനുകൂലിക്കുന്നുവെന്ന വ്യാജവാർത്തകൾ വന്നു . സത്യത്തിൽ ഒരു ബിഷപ്പും ജോസഫിന്റെ ആഗ്രഹത്തിന് സപ്പോർട്ട് നിന്നില്ല എന്ന് മാത്രമല്ല മാണിയുമായി യോജിച്ച് നിൽക്കേണ്ടതിന്റെ ആവശ്യം ബോധിപ്പിച്ചു . എന്നാൽ തനിക്കാണ് സ്ഥാനാർത്ഥിത്വം എന്ന് അവർക്ക് ഉറപ്പുകിട്ടാൻ തന്റെ പോസ്റ്റർ ലേഔട്ട് പോലും നൽകിയതോടെ ചില പുരോഹിതന്മാർക്കെങ്കിലും സംശയമായി . അവർ മാണിഗ്രൂപ്പിലെ ചിലരുമായി ബന്ധപ്പെട്ട് സംശയ നിവൃത്തി വരുത്തിയതോടെ പുരോഹിതന്മാരിൽ നിന്നും വിചാരിച്ച സപ്പോർട്ട് കിട്ടാതായി .എങ്കിലും പിന്മാറാൻ തയ്യാറാവാതെ അനുയായികൾ വഴി ജോസഫിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച മട്ടിൽ പ്രചരണം നടത്തി . ഇന്ന് കൂടിയ സ്റ്റീയറിംഗ് കമ്മററിയിൽ ജോസഫ് വിഭാഗം സ്വയ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് പ്രചരണം നടത്തുന്നതിൽ കടുത്ത വിമർശനമാണ് ഉയർന്നത് .

 

അതേ സമയം പാർട്ടി വൈസ് ചെയർമാൻ ജോസ് കെ മാണിയുടെയും റോഷി അഗസ്റ്റിന്റെയും നേതൃത്വത്തിലുളള യുവസംഘം ആരുമറിയാതെ പ്രതിരോധം തീർക്കുന്നുണ്ടായിരുന്നു . ചാനലുകാരോ ഒാൺലൈൻ മീഡിയകളൊ പത്രങ്ങളോ മതമേലദ്ധ്യക്ഷന്മാരോ അല്ല സാദാ പ്രവർത്തകരും മറ്റ് നേതാക്കളുമാണ് പാർട്ടിയുടെ കരുത്ത് എന്നറിയാവുന്ന ജോസ് കെ മാണിയും സംഘവും സ്റ്റീയറിംഗ് കമ്മറ്റിയിലെ തങ്ങളുടെ ഭാഗത്തുളള ഒരാൾ പോലും മറുകണ്ടം ചാടാതെ കാത്തു .അതോടൊപ്പം പരമാവധി പ്രവർത്തകരെയും തങ്ങൾക്കൊപ്പം നിർത്താൻ ശ്രമം നടത്തി . അതിൽ നൂറുശതമാനം വിജയിക്കുകയും ചെയ്തു . പാർട്ടി പ്രവർത്തകരുടെ വികാരം പാർട്ടി ലീഡർക്ക് അവഗണിക്കാൻ കഴിയില്ല . കോട്ടയം കാരനായ ചുറുചുറുക്കുളളയാൾ അതോടൊപ്പം പാർട്ടിയോട് കൂറുളളയാൾ പാർട്ടിക്കും നേതൃത്വത്തിനും പ്രതിരോധം തീർക്കുന്നവർ അതാണ് പ്രവർത്തകരുടെ മനസ്സിലുളളത് . രണ്ട് ദിവസത്തിനുളളിൽ കെഎം മാണി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമ്പോൾ നിരാശരാവേണ്ടി വരില്ല എന്നാണ് മാണി ഗ്രൂപ്പ് അണികൾക്ക് കിട്ടുന്ന സന്ദേശം

.കോട്ടയം സീറ്റ് വേണമെന്ന് പിജെ ജോസഫ് പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അത് നടക്കാനിടയില്ലെന്നാണ് പുറത്തു വരുന്ന സൂചനകൾ . കോട്ടയം ജില്ലാകമ്മറ്റിയും നിയോജക മണ്ഡലം കമ്മറ്റികൾ മുഴുവനായും ജോസഫിനെതിരെ രംഗത്ത് വരുമെന്ന് ഉറപ്പുളളതിനാൽ കോട്ടയം ജില്ലയിൽ നിന്ന് തന്നെയുളള ആൾ തന്നേയാവും സ്ഥാനാർത്ഥി .

കോട്ടയത്ത് വിജയിക്കുന്ന സ്ഥാനാർത്ഥിയെ തന്നേ നിർത്തുമെന്ന് യുഡിഎഫ് നേതൃത്വത്തിന് ജോസ് കെ മാണി ഉറപ്പു കൊടുത്തിട്ടുണ്ട് . സ്ഥാനാർത്ഥി ആരായാലും കോൺഗ്രസിന്റെയും യുഡിഎഫ് നേതൃത്വത്തിന്റേയും ഉറച്ച പിന്തുണയുണ്ടെന്ന് രമേശ് ചെന്നിത്തല ജോസ് കെ മാണിയെ അറിയിച്ചു . പാർട്ടിയിൽ എന്ത് പ്രശ്നമുണ്ടായാലും ഔദ്യോഗിക വിഭാഗത്തിനാണ് യുഡിഎഫ് പിന്തുണയെന്ന് ഇതോടെ വ്യക്തമായി .

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares