Horoscope

ആഴ്ചയിലെ ശുഭദിനം എന്ന്?

ഒക്ടോബർ  (23 മുതൽ 29 വരെ)  1192  തുലാം  07 മുതൽ  13 വരെ

അശ്വതി∙  പൈതൃകമായ ചില കാര്യങ്ങളിൽ ഏർപ്പെട്ട് പ്രവർത്തിക്കേണ്ടിവരും. പ്രവർത്തനമേഖലയിൽനിന്നു സാമ്പത്തികലാഭത്തിനു യോഗമുണ്ട്. സർക്കാർ കാര്യങ്ങളിൽ തടസ്സങ്ങൾ വർധിക്കും. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയും. നിജരോഗത്തിനു ചികിത്സ ഫലിക്കും. അധികാരപരിധി വർധിക്കും. വിരോധികൾ അനുകൂലികളാകും. ശുഭദിനം – തിങ്കൾ.

ഭരണി∙   പ്രധാനപ്പെട്ട ആഗ്രഹങ്ങൾ സാക്ഷാൽക്കരിക്കപ്പെടും. ബന്ധങ്ങൾ പുതുക്കാൻ അവസരം വന്നുചേരും. സഹോദരന്മാർക്കു കാലം ഗുണകരമല്ല. മാതാപിതാക്കളിൽനിന്നു ഗുണാനുഭവങ്ങൾ ഉണ്ടാകുമെങ്കിലും പിതാവിന്റെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധവേണം. മേലുദ്യോഗസ്ഥർക്ക് അപ്രീതി ഉണ്ടാകാൻ ഇടയുണ്ട്. വിദ്യാർഥികൾ കാര്യമായി ശ്രദ്ധിക്കണം. ഭാഗ്യപുഷ്ടി കൈവരും. ശുഭദിനം – വെള്ളി.

കാർത്തിക∙തൊഴിൽസംബന്ധമായ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താനാകും.. കുടുംബാംഗങ്ങളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നില്ലെന്ന പരാതി കേൾക്കും. ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്നതിൽ സംതൃപ്തി ഉണ്ടാകും. വേണ്ടപ്പെട്ടവരുമായി അകൽച്ച ഉണ്ടാകാതെ സൂക്ഷിക്കണം. ആശയങ്ങൾ യാഥാർഥ്യമാക്കാനുള്ള അവസരങ്ങൾ വന്നുചേരും. ജീവിതപങ്കാളിക്കു തൊഴിലിൽ പ്രവേശിക്കാനാകും. വിദേശയാത്രയ്ക്കു ശ്രമിക്കുന്നവർക്കു കാലം ഗുണകരമാണ്. ശുഭദിനം – വെള്ളി.

രോഹിണി∙  തൊഴിൽരംഗത്ത് അംഗീകരിക്കപ്പെടാൻ സാധ്യതയുണ്ട്. ഗൃഹനിർമാണം ഏറക്കുറെ പൂർത്തിയാക്കാൻ സാധിക്കും. ആരോഗ്യകാര്യങ്ങൾക്കു വില കൽപിക്കാതെ പ്രവർത്തിക്കും. ആത്മവിശ്വാസത്തോടെ പല കാര്യങ്ങളിലും ഇടപെടും. വലിയ സാമ്പത്തിക ഇടപാടുകൾക്കു മുതിരാതിരിക്കുന്നതാണു നല്ലത്. ദാമ്പത്യജീവിതം സന്തോഷകരമാകും. ശുഭദിനം – വ്യാഴം.

മകയിരം ∙  വൃദ്ധജനങ്ങൾക്കു മനഃശാന്തി ലഭിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും. പെട്ടെന്നു ചില യാത്രകൾ ചെയ്യേണ്ടിവരും. പഠനം പുനരാരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കു കാലം അനുകൂലമാണ്. സർക്കാർ സംബന്ധമായ കാര്യങ്ങളിൽ ശ്രദ്ധിച്ച് ഇടപെടണം. തൊഴിൽരംഗത്ത് മികവുണ്ടാകും. ആത്മവിശ്വാസം കുറയുന്ന സന്ദർഭങ്ങളെ മറികടന്നു പ്രവർത്തിക്കും. സ്വയംകൃതാനർഥങ്ങൾ വർധിക്കും. ശുഭദിനം – ബുധൻ.

തിരുവാതിര∙     വ്യാപാരികൾ അൽപം ശ്രദ്ധിക്കേണ്ട കാലമാണ്. വിദ്യാർഥികൾക്ക് ഉത്സാഹം വർധിക്കും. എഴുത്തുകാർക്കും നല്ല ആശയങ്ങൾ ലഭിക്കും. ഗൃഹനിർമാണം തടസ്സമില്ലാതെ നടക്കും. സുഖസൗകര്യങ്ങളിൽ മുഴുകും.  വിദേശത്തുള്ളവരിൽനിന്നു ഗുണാനുഭവങ്ങൾ ഉണ്ടാവും. ആസൂത്രിത പ്രവർത്തനങ്ങളിൽ അനുകൂലവിജയം ഉണ്ടാവും. ഭൂമി വിൽക്കാനും വാങ്ങാനും കഴിയും. ശുഭദിനം – തിങ്കൾ.

പുണർതം ∙ വിട്ടുവീഴ്ചാ മനോഭാവമില്ലാതെ പ്രവർത്തിക്കും. വിദ്യാർഥികൾക്കു പുരോഗതി കുറയും. പെരുമാറ്റത്തിൽ സൗമ്യത വരുത്താൻ ശ്രമിക്കണം. തർക്കങ്ങളിൽനിന്നു മാറിനിൽക്കണം. കുടുംബകാര്യങ്ങൾ യഥായോഗ്യം നിറവേറ്റാനാകും. ദൈവിക കാര്യങ്ങളിലേർപ്പെടാൻ അവസരമുണ്ടാകും.  ചെലവുകൾക്കു നിയന്ത്രണം ഏർപ്പെടുത്തും. ശുഭദിനം – ബുധൻ.

പൂയം  ∙പലകാര്യങ്ങളിലും ഉചിതമായ നിലപാടു സ്വീകരിച്ചു പ്രവർത്തിക്കും. വിദേശത്തു ജോലിയുള്ളവർക്കു കുടുംബത്തെ വിദേശത്തേക്കു കൊണ്ടുപോകാൻ സാധിക്കും  കച്ചവടക്കാർക്ക‌ു നല്ല അവസരങ്ങൾ ഉണ്ടാകുമെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ നഷ്ടം സംഭവിക്കും. പിതാവിന് അപ്രിയം ചെയ്യും. ആരോഗ്യകാര്യങ്ങൾ തൃപ്തികരമാകും.സഹോദരന്മാരുടെ സഹകരണം ലഭിക്കും. ശുഭദിനം – തിങ്കൾ.

ആയില്യം∙   സ്ഥലം വാങ്ങാനും വീടുവയ്ക്കാനുമുള്ള ശ്രമം വിജയിക്കും. പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനാകും. വീട്ടുകാര്യങ്ങളിൽ ശ്രദ്ധ കുറയും. വിദ്യാർഥികൾക്ക് ഉത്സാഹം കുറയും.  ഉദ്ദേശിക്കുന്ന കാര്യങ്ങൾക്കു ഫലപ്രദമായ സാഹചര്യങ്ങൾ ലഭിക്കും. വിദേശത്തുള്ളവർക്കു നാട്ടിലേക്കു വരാൻ കഴിയും. വാഹനത്തിനു ചെറിയതോതിൽ കേടുപാടുകൾക്കു സാധ്യതയുണ്ട്. ഉപകരണസമൃദ്ധി ഉണ്ടാകും. ശുഭദിനം – വെള്ളി.

മകം∙  സമയത്തിനു വില നൽകി പ്രവർത്തിക്കാൻ ശ്രമിക്കണം.  കർമരംഗത്തു ചെറിയ തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും അവ കാര്യമായി ബാധിക്കില്ല. വേണ്ടപ്പെട്ടവർ അകൽച്ച പാലിക്കുന്നതായി തോന്നും. സ്വസ്ഥത കെടുത്തുന്ന ചില അനുഭവങ്ങൾ നേരിടേണ്ടിവന്നേക്കും. അന്യരിൽ പ്രിയം ചേർക്കുംവിധം സംസാരിക്കുകയും പെരുമാറുകയും ചെയ്യും. ശുഭദിനം – വെള്ളി.

പൂരം∙    കാര്യങ്ങളിൽ സൂക്ഷ്മത വർധിക്കും. കലാകാരന്മാർക്ക് ഏറക്കുറെ നല്ല അവസരങ്ങൾ ലഭിക്കും. കുടുംബകാര്യങ്ങൾ നിറവേറ്റാൻ കഠിന പരിശ്രമം നടത്തും. തൊഴിൽരംഗത്തു ഗുണാനുഭവങ്ങൾ ഉണ്ടാവും. ആത്മീയമായ കാര്യങ്ങളിൽ വ്യാപരിക്കുന്നതു കൂടുതൽ നന്നാകും. മുതിർന്നവരിൽനിന്നും ഗുരുക്കന്മാരിൽ നിന്നും പ്രീതി കൈപ്പറ്റാനാവും. സാന്ത്വനം ലഭിക്കാനും കൊടുക്കാനും അവസരം ഉണ്ടാകും. ശുഭദിനം – വെള്ളി.

ഉത്രം∙  വ്യാപാരികൾക്കു കാലം ഗുണകരമാണ്. പ്രിയജനങ്ങളുടെ ആനുകൂല്യം പലകാര്യങ്ങളിലും ആശ്വാസകരമാവും. ഭൂമിസംബന്ധമായ കാര്യങ്ങളിൽ ഏർപ്പെടും. ഗൃഹനിർമാണത്തിനു കാലം ഗുണകരമല്ല. വിദേശത്തുള്ളവർക്കും വിദേശത്തു പോകാൻ ശ്രമിക്കുന്നവർക്കും കാലം ഗുണകരമാണ്. പത്രം, അധ്യാപനം, എഴുത്ത് എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവർക്കു നല്ലകാലമാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ശുഭദിനം – തിങ്കൾ.

അത്തം∙  തടസ്സങ്ങൾ പലതും ഉണ്ടാകുമെങ്കിലും ആത്മധൈര്യം കൈവിടാതെ പ്രവർത്തിക്കും. ഭൂമിസംബന്ധമായ കാര്യങ്ങളിൽ ലാഭം ഉണ്ടാകും. ചില നിർബന്ധങ്ങൾക്കു വഴങ്ങി പ്രവർത്തിക്കേണ്ടിവരും. പരിശ്രമങ്ങൾക്കു ഫലം ലഭിക്കുന്നില്ലെന്നു തോന്നും. വിദ്യാർഥികൾക്ക് അവധിയെടുക്കേണ്ട സാഹചര്യം ഉണ്ടാകും. ശുഭദിനം – വ്യാഴം.

ചിത്തിര∙  നിർമാണകാര്യങ്ങൾക്കുള്ള പ്രാരംഭകാര്യങ്ങൾ ചെയ്യും. അർഹതപ്പെട്ട കാര്യങ്ങൾ നേടിയെടുക്കാൻ കഠിന പരിശ്രമം വേണ്ടിവരും. വ്യവഹാരങ്ങളിൽ വിജയം പ്രതീക്ഷിക്കാം. യാത്രകൾക്ക് അവസരം വന്നുചേരും. സന്താനങ്ങൾക്ക് ഉചിതമായ വിവാഹകാര്യങ്ങൾ വന്നുചേരും. തീരുമാനങ്ങൾ പുനഃപരിശോധിക്കുന്നതു നന്നാവും. മേലുദ്യോഗസ്ഥരിൽനിന്ന് അനുമോദനം ലഭിക്കും. ശുഭദിനം – തിങ്കൾ.

ചോതി ∙  അൽപം കരുതലോടെ പ്രവർത്തിക്കേണ്ട കാലമാണ്. വഞ്ചിക്കപ്പെടാൻ ഇടയുണ്ട്. കൃത്യനിഷ്ഠ കുറയും. പ്രതീക്ഷിക്കാതെ ചില ഗുണാനുഭവങ്ങൾ ഉണ്ടാകും. മനസ്സു നിയന്ത്രിക്കാൻ പ്രയാസപ്പെടും. എഴുത്തുകാർ, കലാകാരന്മാർ എന്നിവർക്കു പ്രശസ്തി വർധിക്കും. സാഹസികതകൾ കഴിയുന്നതും ഒഴിവാക്കണം. കർമരംഗം മെച്ചപ്പെടുത്താൻ കഴിയും. ശുഭദിനം – വ്യാഴം.

വിശാഖം∙   ഭാഗ്യപരീക്ഷണങ്ങൾ നടത്തിനോക്കും. സന്താനങ്ങളുടെ തൊഴിൽസംബന്ധമായ അനിശ്ചിതാവസ്ഥ നീങ്ങും. വിദ്യാഭ്യാസ കാര്യങ്ങൾ ഗുണകരമാവും. ആരോഗ്യകാര്യത്തിൽ ബുദ്ധിമുട്ട് അനുഭവിക്കും. കുടുംബകാര്യങ്ങൾ ചിലതു മാറ്റിവയ്ക്കാനിടവരും. പ്രവർത്തനമേഖലയിൽനിന്നു ഗുണാനുഭവങ്ങൾ ഉണ്ടാകും. തന്റേതായ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞ് പലരുടെയും അനിഷ്ടം നേടും.  ശുഭദിനം – വെള്ളി.

അനിഴം ∙  മുന്നിട്ടിറങ്ങിയ കാര്യങ്ങൾക്കു പൂർണത ലഭിക്കും. എങ്കിലും നേരായ അറിവില്ലാതെ ഒരു കാര്യത്തിലും ഏർപ്പെടരുത്. മറ്റുള്ളവരിൽനിന്നുള്ള സഹകരണം വർധിക്കും. രേഖാസംബന്ധമായ കാര്യങ്ങളിൽ ശ്രദ്ധിച്ച് ഇടപെടണം. കർമരംഗത്തു മികവു കുറയും. പൂർവികകാര്യങ്ങൾ, ഉപാസന മുതലായവയിൽ ശ്രദ്ധ കുറയും, ബന്ധങ്ങൾ വളർന്നുവരും. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണം.  ശുഭദിനം – തിങ്കൾ.

തൃക്കേട്ട ∙    സാമ്പത്തിക കാര്യങ്ങളിലെ തടസ്സങ്ങൾ നീങ്ങും. പുതിയ തൊഴിലിനു ശ്രമിക്കുന്നവർക്കു കാലം ഗുണകരമല്ല. ഒരുവിധം എല്ലാ കാര്യങ്ങളിലും ഉത്സാഹത്തോടെ മുന്നിട്ടിറങ്ങി പ്രവർത്തിക്കും. ഗുരുസ്ഥാനീയരിൽനിന്നു ഗുണാനുഭവങ്ങൾ ഉണ്ടാകും. സഹകരണ മനോഭാവം വളർന്നുവരും. നാൽക്കാലികളെക്കൊണ്ടുള്ള ഉപജീവനം വിജയകരമാകും. കൃഷി മെച്ചപ്പെടും. ശുഭദിനം – വ്യാഴം.

മൂലം ∙ ഭക്ഷണവും താമസവും സുഖകരമാവും. പുതിയ ചില കാര്യങ്ങളുമായി പരിചയപ്പെടും. സ്ഥാനക്കയറ്റത്തിനു സാധ്യതയുണ്ട്. അവകാശങ്ങൾ അനുവദിച്ചുകിട്ടും. ജീവിതപങ്കാളിക്ക് അൽപം അരിഷ്ടുള്ള കാലമാണ്. മനഃപ്രയാസങ്ങൾ പൊതുവേ കുറയും. കർമരംഗം വിജയകരമാക്കാനുള്ള എല്ലാ ശ്രമങ്ങളും വിജയിക്കും. തൊഴിലന്വേഷകർക്കു നല്ല ചില അവസരങ്ങൾ ലഭിക്കും. ശുഭദിനം – വ്യാഴം.

പൂരാടം∙   തന്ത്രപരമായി കാര്യങ്ങൾ നേടാനുള്ള പ്രവണത വർധിക്കും. സുഹൃത്തുക്കൾക്കു വേണ്ടി പ്രവർത്തിക്കും. മാതാപിതാക്കൾക്കു കാലം ഗുണകരമല്ല. ചെറിയതോതിലുള്ള വിമർശനങ്ങൾ പല കാര്യങ്ങളിലും അനുഭവപ്പെടും. മക്കളുടെ കാര്യത്തിൽ അനാവശ്യമായി വേവലാതിപ്പെടും. കല പഠിക്കാൻ അവസരം വന്നുചേരും. ശുഭദിനം – തിങ്കൾ.

ഉത്രാടം∙    നഷ്ടപ്പെട്ട പലതും തിരികെ ലഭിക്കും. സാമ്പത്തികമായുള്ള പ്രയാസങ്ങൾ നീങ്ങും. കാര്യസാധ്യത്തിനായി പ്രയത്നിക്കാനുള്ള മനഃസ്ഥിതി വർധിക്കും. തുടർപഠനത്തിനു ശ്രമിക്കുന്നവർക്കു കാലം അനുകൂലമാണ്. തൊഴിൽരംഗത്ത് അലസത വർധിക്കും. വേണ്ടപ്പെട്ടവരുമായി ചെറിയ അകൽച്ചയ്ക്കു സാധ്യതയുണ്ട്. ഗൃഹനിർമാണത്തിൽ മാറ്റങ്ങൾക്കു തയാറാവും. ശുഭദിനം – ബുധൻ.

തിരുവേ‍ാണം∙  സാഹചര്യങ്ങൾക്കനുസരിച്ചു വിട്ടുവീഴ്ചയ്ക്കു തയാറാകും. ഭൂമിസംബന്ധമായ കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. കുടുംബത്തിൽനിന്നു സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും.. യാത്രകൾ വേണ്ടത്ര ഗുണകരമാവില്ല. ബന്ധുക്കളുമായി അഭിപ്രായവ്യത്യാസത്തിനു സാധ്യതയുണ്ട്. സന്താനപരമായ പ്രയാസങ്ങൾ ഉള്ളവർക്കു സമാധാനം കൈവരും. ശുഭദിനം – ഞായർ.

അവിട്ടം∙  മാറ്റിവച്ച ചില കാര്യങ്ങൾ ചെയ്തുതീർക്കാനാകും. ഉന്നതജനങ്ങളുമായി ബന്ധപ്പെടും. കലാപരമായ പ്രവർത്തനങ്ങളിൽ സജീവമാകും. അമിതമായ ആത്മവിശ്വാസവും എടുത്തുചാട്ടവും ഒഴിവാക്കണം. നിയമസംബന്ധമായ കാര്യങ്ങളിൽ ജാഗ്രത വേണം. വീട്ടിൽ ശുഭകാര്യങ്ങൾക്കു സാധ്യതയുണ്ട്. മനസ്സമാധാനം കൈവരും. സൽക്കർമങ്ങൾ കൂടുതൽ ചെയ്യണം. ശുഭദിനം – തിങ്കൾ.

ചതയം ∙  ആരോഗ്യകാര്യങ്ങളെക്കുറിച്ച് ആശങ്ക വർധിക്കും. സംയുക്തമായ കാര്യങ്ങളിൽ വിജയം പ്രതീക്ഷിക്കാം. പ്രതിസന്ധികളിൽനിന്നു വേണ്ടപ്പെട്ടവരെ രക്ഷിക്കാൻ കഴിയും. ശമ്പളവർധന പ്രാബല്യത്തിൽവരും. ജീവിതപങ്കാളിയുടെ കാര്യങ്ങൾക്കു തടസ്സങ്ങൾ അനുഭവപ്പെടും. വഞ്ചിക്കപ്പെടാനിടയുണ്ട്. അതിനാൽ ചില  മുൻകരുതലുകൾ വേണം. ശുഭദിനം – ബുധൻ.

പൂരുരുട്ടാതി  ∙  വാഗ്ദാനങ്ങൾ നിറവേറ്റാനാകും. ശുഭാപ്തിവിശ്വാസവും കാര്യനിർവഹണശക്തിയും വർധിക്കും. ആത്മാർഥ പ്രവർത്തനങ്ങൾക്കു മറ്റുള്ളവരിവൽനിന്നു പ്രീതി നേടും. കലാസ്വാദനത്തിനു സമയം കണ്ടെത്തും. ആഡംബരകാര്യങ്ങളിൽ താൽപര്യം വർധിക്കും. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടും. കുടുംബാംഗങ്ങളുടെ ചികിത്സയ്ക്കും മറ്റുമായി പണം ചെലവഴിക്കേണ്ടിവരും. കലാരംഗത്ത് അംഗീകാരം വർധിക്കും.  ശുഭദിനം – വ്യാഴം.

ഉത്രട്ടാതി ∙  മനസ്സിനു സ്വസ്ഥത വർധിക്കുന്നകാലമാണ്. നിലവിലുള്ള തൊഴിൽ മാറാൻ ശ്രമിക്കുന്നവർക്കു കാലം ഗുണകരമാണ്. കുടുംബകാര്യങ്ങൾ അനുകൂലമാകും. ചെയ്യുന്ന പ്രവൃത്തികൾക്ക് അർഹമായ അംഗീകാരം ലഭിക്കും. ഭാഗ്യപരീക്ഷണങ്ങൾക്കു കാലം അനുകൂലമാണ്. കാര്യനിവൃത്തി കൈവരും. നീണ്ടകാലമായി അലട്ടിയിരുന്ന ചില സങ്കീർണതകൾക്കു പരിഹാരമുണ്ടാകും.  ശുഭദിനം – തിങ്കൾ.

രേവതി ∙ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിച്ച് വരുമാനം വർധിപ്പിക്കാനാകും. ഏറക്കുറെ സ്വസ്ഥത വർധിക്കും. അർഹമായ ആനുകൂല്യങ്ങൾ കൈപ്പറ്റാൻ കഴിയും. കൃത്യനിഷ്ഠ കുറയും.  സഹകരണമനോഭാവം വളരും. അവകാശങ്ങൾ സാധിച്ചെടുക്കാൻ പറ്റും. ശാരീരികമായി അസ്വസ്ഥത ഉണ്ടാകും. പ്രിയജനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. യാത്ര ഗുണകരമാവും.  ശുഭദിനം – ഞായർ.

Facebook Comments