ബി ജെ പി യുടെ ഫാസിസ്റ്റ് നിലപാടിനെ വിമര്‍ശിച്ച കെ എം മാണിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയിടാന്‍ വന്ന സങ്കികള്‍” മാണി പടയുടെ മുന്‍പില്‍ മുട്ടുകുത്തി…

 

 

കമല്‍ രാജ്യം വിടണമെന്ന ബി ജെ പി സംസ്ഥാന സെക്രട്ടറി എ എന്‍ .രാധാകൃഷ്ണന്‍റെ ഭീഷണിക്കെതിരെ പ്രതികരിച്ച കെ എം മാണിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പൊങ്കാലയിടാന്‍ വന്ന സങ്കികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി മാണി പടകള്‍

 

ഇന്നലെ ബി ജെ പി സംസ്ഥാന സെക്രട്ടറി എ എന്‍ .രാധാകൃഷ്ണന്‍റെതായി    വന്ന വിവാദപ്രസ്താവനയാണ് എല്ലാത്തിനും തുടക്കം.കമലിനെ അനുകൂലിച്ചുകൊണ്ട് നിരവധി പ്രമുഖ രാഷ്ട്രീയ സാമൂഹ്യ സാംസകാരിക നേതാക്കള്‍ പ്രസ്താവനയിറക്കിയിരുന്നു.കെ മുരളീധരന്‍. കെ മാണി തുടങ്ങിയ രാഷ്ട്രീയ നേതാക്കളും സിനിമാ സാഹിത്യ പ്രമുഖരും ഇതിനെ അപലപിച്ചിരുന്നു.ഇതില്‍ ശ്രെധേയമായത് മുരളിയുടെ ആരൊക്കെയാണ് ഇന്ത്യ വിടേണ്ടത് എന്ന് തുടങ്ങുന്ന  പോസ്ടാണ്

‘കേരളത്തിൽ നിന്ന് കമല്‍

ബോളി വുഡ് താരംഇര്‍ഫാന്‍ ഖാന്‍ …

ബോളിവുഡില്‍ നിന്ന് ഷാരൂഖ്ഖാന്‍..

റിസര്‍വ് ബാങ്കില്‍നിന്ന് ഡോക്ടര്‍ രഘുറാം രാജന്‍

ഇന്‍ഫോസിസില്‍ നിന്ന് നാരായണ മൂര്‍ത്തി

തമിഴകത്ത് നിന്ന് കമല്‍ഹാസന്‍

നോവലിസ്റ്റ് നയന്‍താര സഹ്ഗല്‍..

എഴുത്തുകാരന്‍ അശോക്‌ വാജ്പേയ്‌…

ഗുജറാത്ത് എഴുത്തുകാരന്‍ ഗണേഷ് ദേവി…

വാരണാസിയില്‍ നിന്ന് കവി കാശിനാഥ്…

ഈ ലിസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല. ബീഫ് തിന്നവരും രണ്ടു പെറ്റവരും പടക്കം പൊട്ടിച്ചവരും ഒക്കെ ക്യൂവിലാണ്.
ഒന്ന് ചോദിക്കട്ടെ സങ്കികളെ, ഇന്ത്യ നിങ്ങളുടെ തറവാട്ടുസ്വത്ത് ആയത് എന്നു മുതലാണ്

.’കെ എം മാണി യുടെ പ്രസ്താവന തുടങ്ങുന്നത് ഇങ്ങെനയാണ്… ഇത് ഫാസിസം ആണ്,തങ്ങളോടു യോജികാത്തവര്‍ രാജ്യം വിടണമെന്ന് പറയുന്നത്.അഭിപ്രായ സ്വാതന്ത്രം  നിഷേധിക്കുന്നത് മൂല്യങ്ങളുള്ള രാഷ്ട്രീയകക്ഷികള്‍ക്ക് യോജിച്ചതല്ല,

ഇന്ത്യയില്‍  ആരൊക്കെ താമസിക്കണമെന്നത് തീരുമാനിക്കുന്നത്‌ , ബി ജെ പിയല്ലാ ..സ്വാതന്ത്ര സമരത്തെ തള്ളിപറഞ്ഞവര്‍ക്കും അതില്‍ പങ്കെടുത്തു പാരമ്പര്യം ഇല്ലാത്തവര്‍ക്കും ാഇപ്പോളുണ്ടായ  രാജ്യസ്നേഹം സംശയമുണര്‍ത്തുന്നതാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലായെന്നുമായിരുന്നു..

ഈ പ്രസ്താവന ഒരു പ്രമുഖ മലയാള ചാനലിന്‍റെ ഫേസ്ബുക്ക് പേജില്‍ ഇട്ടതോടെയാണ് നവമാധ്യമങ്ങളില്‍ സങ്കികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന സംഘപരിവാര്‍ അനുകൂലികളുംമാണിപട എന്ന വിളിപ്പേരുള്ള മാണിക്കാരും ഏറ്റുമുട്ടിയത്‌ തുടക്കത്തില്‍ സങ്കികള്‍ അല്‍പം മുന്നിട്ടു നിന്നെങ്കിലും പിന്നീട് മാണിപട കൂട്ടമായി എത്തി സങ്കികളെ കൊത്തി പറിച്ചു.നോട്ടെണ്ണുല്‍ മെഷിന്‍റെ പേരില്‍ സങ്കികളും ശവപ്പെട്ടി കുംഭകോണം.നോട്ട് പിന്‍വലിക്കല്‍,മോഡി സ്റ്റൈല്‍ തള്ളല്‍.സ്വാതന്ത്ര സമരം,ഗോഡ്സെ ബന്ധം.തുടങ്ങി കെ സുരേന്ദ്രനെതിരെ ഉള്ളി സുര ,വിഷകല തുടങ്ങിയ പ്രയോഗങ്ങളുമായി മാണിക്കാര്‍ മേല്‍ക്കൈ നേടി..സോഷ്യല്‍ മീഡിയകളില്‍ പലപ്പോഴും കൊങ്ങികളും കമ്മികളും സങ്കികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുമ്പോഴും മേല്‍ക്കൈ നേടാറുള്ള സങ്കികള്‍ മാണിപടയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ നിലംപരിശായി പോയി..

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *