സർക്കാർ, എയ്‍ഡഡ് സ്കൂളുകളിൽ ജോലിചെയ്യുന്ന അധ്യാപകർക്കിട്ട് പുതിയ പണി.

സർക്കാർ, എയ്‍ഡഡ് സ്കൂളുകളിൽ ജോലിചെയ്യുന്ന അധ്യാപകരുടെ മക്കളെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ തന്നെയാണോ പഠിപ്പിക്കുന്നതെന്നു വിദ്യാഭ്യാസ വകുപ്പു കണക്കെടുക്കുന്നു. ഹെഡ്മാസ്റ്റർമാർ തങ്ങളുടെ സ്കൂളുകളിലെ അധ്യാപകരിൽനിന്ന് ഇതു സംബന്ധിച്ച വിവരം ഫെബ്രുവരി ആറു മുതൽ ശേഖരിച്ചു ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസർമാരെ അറിയിക്കണമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിൽ പറയുന്നു. എന്നാൽ കുട്ടികളെ നിശ്ചിത സ്കൂളുകളിൽ പഠിപ്പിക്കണമെന്നു നിർബന്ധിക്കുന്നതു ഭരണഘടനാവിരുദ്ധമാണെന്ന് ആക്ഷേപമുണ്ട്.

കുട്ടിയുടെമേൽ മാതാപിതാക്കൾക്കു തുല്യ അവകാശമാണെന്നിരിക്കെ ഇതിൽ ഒരാൾ സർക്കാർ ശമ്പളം പറ്റുന്ന അധ്യാപകനാണെന്നതിന്റെ പേരിൽ കുട്ടിയെ എവിടെ പഠിപ്പിക്കണമെന്നു തീരുമാനിക്കാനുള്ള രണ്ടാമത്തെയാളിന്റെ അവകാശം ഹനിക്കപ്പെടുകയാണ്. സംസ്ഥാനത്ത് അൺഎയ്ഡഡ് സ്കൂളുകൾ നിരോധിക്കാത്ത സാഹചര്യത്തിൽ ഇത്തരമൊരു നീക്കത്തിനു നിയമസാധുതയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. അതേസമയം സർക്കാരിൽനിന്നു വേതനം പറ്റുന്നവർ സർക്കാർ സ്കൂളിൽ മക്കളെ പഠിപ്പിക്കണമെന്ന അലഹാബാദ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ മുന്നോട്ടു പോകുകയാണു വിദ്യാഭ്യാസ വകുപ്പ്.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *