കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണം; നയം വ്യക്തമാക്കി പി.ജെ ജോസഫ്‌

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ വേണമെന്ന ആവശ്യത്തിലുറച്ച്‌ പി.ജെ ജോസഫ്. കോട്ടയത്തിനു പുറമെ ഇടുക്കിയോ ചാലക്കുടിയോ ലഭിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

നേരത്തെ മൂന്ന് സീറ്റ് ലഭിച്ചപ്പോള്‍ മൂന്നിലും ജയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവഗണനയിലെ അതൃപ്തി പരസ്യമാക്കിക്കൊണ്ടാണ് പി ജെ ജോസഫ് വീണ്ടും കേരളാ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തുന്നത്. രണ്ട് സീറ്റെന്ന ആവശ്യത്തില്‍ ഉറച്ച്‌ മുന്നോട്ടുപോവുകയാണ് പി ജെ ജോസഫ്.

അതേസമയം ഈ ഭീഷണിയൊന്നും കോൺഗ്രസ് മുഖവിലയ്ക്ക് എടുക്കുന്നില്ല. അധികസീറ്റ് ലഭ്യമാക്കുന്നതിനുവേണ്ടി മാണിയും ജോസഫും തമ്മിൽ കളിക്കുന്ന അഡ്ജസ്റ്റ്മെന്റ്
രാഷ്ട്രീയം ആണിതെന്ന് വിശ്വസിക്കുന്നവരും കോൺഗ്രസിലുണ്ട്

അതേസമയം, ഫെബ്രുവരി അവസാനത്തോടെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഈ മാസം 20നും 25നും ഇടയില്‍ പാര്‍ട്ടിയില്‍ നിന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് ചെന്നിത്തല അറിയിച്ചിരുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു തര്‍ക്കവും ഉണ്ടാകില്ല. ജയസാധ്യത പരിഗണിച്ചാവും ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ഥികളെ തീരുമാനിക്കുക. ശക്തരായ സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസിന് വേണ്ടി മത്സര രംഗത്തുണ്ടാകുമെന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares