പി ജെ ജോസഫ്‌ മോന്‍സ് ജോസഫിനെ കൈവിടുന്നു…മാണിയും,തന്ത്രങ്ങള്‍ പിഴച്ച മോന്‍സ് പുറത്തേക്ക്

 

കോട്ടയം:കേരളാ കോൺഗ്രസിൽ ഉടലെടുത്ത ആഭ്യന്തര കലാപത്തിൽ കൂടുതൽ നഷ്ടം മോൻസ് ജോസഫ് എംഎൽഎ നേരിടേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ ഉരുത്തിരിയുന്നത്. ജോസഫ് ഗ്രൂപ്പിനെ യുഡിഎഫിൽ മറ്റൊരു ഘടക കക്ഷി ആക്കുന്നതിൽ ഒരു വിട്ടു വീഴ്ചക്കും മാണി ഗ്രൂപ്പ് തയ്യാറാകില്ല എന്നാണ് അറിയുവാൻ കഴിയുന്നത്. കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ടാൽ പോലും വിട്ടു വീഴച വേണ്ട എന്ന നിലപാടിലാണെങ്കിലും പി ജെ യോട് കെ എം മാണി ഇപ്പോളും പുലർത്തി വരുന്ന മൃദു സമീപനത്തെ ഉപയോഗിച്ച് അദ്ദേഹത്തെ അയോഗ്യതയിൽ നിന്നും രക്ഷിക്കുകയൂം കോൺഗ്രസിന്റെ പൊതു സമ്മതനായി ഇടുക്കിയിൽ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറക്കണം എന്നും കോൺഗ്രസ് നേതൃത്വം കരുതുന്നു. എന്നാൽ ഈ വിട്ടു വീഴ്ച മോൻസ് ജോസഫിനെ കാര്യത്തിൽ അവർ പ്രതിക്ഷിക്കുന്നില്ല. അതിനുള്ള കാരണമായി പറയപ്പെടുന്നത് മോൻസ് ജോസഫിനോട് മാണി ഗ്രൂപ്പിൽ ഇടലെടുത്ത ശക്തമായ പ്രതിഷേധമായി കോൺഗ്രസ് അവകാശപ്പെടുമെങ്കിലും ശരിയായ കാരണം ലോക സഭയിലേക്ക് ജോസഫ് പോയതിനു ശേഷം വരുന്ന യുഡിഎഫ് മന്ത്രിസഭയിൽ മോൻസിനു മന്ത്രി സ്ഥാനം കൊടുക്കേണ്ടി വരുമെന്ന സാഹചര്യം കണക്കിലെടുത്തു കൂടിയാണെന്നു പറയപ്പെടുന്നു. ഈ നീക്കത്തോട് പ്രത്യക്ഷത്തിൽ പി ജെ ജോസഫ് എതിർപ്പ് പ്രകടിപ്പിച്ചതായാണ് പറയപ്പെടുന്നത്. എങ്കിലും തന്റെ മകനായ അപ്പു ജോസഫിനെ കളത്തിലിറക്കാൻ കച്ച കെട്ടുന്ന ജോസഫിന് മോൻസിന്റെ വളർച്ചക്ക് തടയിടാൻ കഴിയുമെന്നത് അദ്ദേഹത്തെ ഈ നീക്കത്തോട് പൊരുത്തപ്പെടുത്തും എന്നാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്. ഇതിനാലാണ് റോയ് കെ പൗലോസ് പി ജെ ജോസഫിനെ മാത്രം കണ്ടു ചർച്ച നടത്തിയതും മോൻസിനെ മാറ്റി നിർത്തിയതും.

മോൻസ് ജോസഫ് ഒരു തന്ത്ര ശാലിയായ രാഷ്ട്രീയ നേതാവായിട്ടാണ് പൊതുവെ ഉള്ള വിലയിരുത്തൽ. എന്നാൽ തനിക്കു അങ്ങിനെ ഒരു പ്രതിച്ഛായ ഉണ്ടാകാതിരിക്കാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു താൻ പി ജെ ജോസഫിനും മാണിക്കും വെല്ലുവിളിയാകും എന്ന തോന്നൽ അവസാന കാലം വരെ ഉണ്ടാകരുതെന്ന തന്ത്രമാണ് അദ്ദഹം പുലർത്തിയിരുന്നത്. മാണി ഗ്രൂപ്പിന്റെ പ്രധാന തട്ടകം പാലയാണെങ്കിലും അതിന്റെ ഹൃദയ ഭൂമി കടുത്തുരുത്തിയാണെന്നതിൽ തർക്കത്തിന് കാരണമില്ല. ലയന സമയത് ഏറ്റവും ലാഭം ഉണ്ടാക്കിയ രാഷ്ട്രീയക്കാരൻ മാണിയും ജോസഫും അല്ല മറിച്ച് രാഷ്ട്രീയ ചാണക്യനായാ മോൻസ് ആന്നെന്നുള്ളത് സാധാരണ പ്രവർത്തകർ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. കേരളാ കോൺഗ്രസിന് കടുത്തുരുത്തിയിൽ വെല്ലുവിളികൾ ഒന്നും തന്നെയില്ല എന്നുള്ളതാണ് സത്യം. മാണി ഗ്രൂപ്പിന്റെ ഏറ്റവും ഉറപ്പുള്ള സീറ്റാണ് മനസില്ലാമനസോടെ കെ എം മാണി മോൻസിനു കൈമാറിയത്. അദ്ദേഹം എക്കാലവും അത് മനസിലാക്കിയിരുന്നു. അതിനാൽ തന്നെ ജോസഫ് ഇടഞ്ഞപ്പോളൊക്കെ അദ്ദഹത്തെ അനുനയിപ്പിക്കാൻ കെ എം മാണി ഉപയോഗിച്ചത് മോൻസിനെ ആയിരുന്നു. ഇതേ ബന്ധം ആദ്യകാലങ്ങളിൽ ജോസ് കെ മാണിയും മറ്റു മാണി ഗ്രൂപ്പ് എംഎൽഎ മാരായും മോൻസ് തുടർന്നിരുന്നു.

തന്ത്രഞ്ജനായ മോൻസ് കടുത്തുരുത്തിയിൽ മാണി ഗ്രൂപ്പിൽ നാലോളം ഗ്രൂപ്പ് ഉണ്ടാക്കിയെടുത്തു മാണി ഗ്രൂപ്പിനെ നിയന്ത്രിച്ചു പോന്നിരുന്നു. മാണി ഗ്രൂപ്പിലെ പ്രമാണിമാരുടെ “ഈഗോ ” ഇദ്ദേഹം തന്ത്രപൂർവം ഉപയോഗിച്ച് എന്ന് പറയുന്നതാവും കൂടുതൽ ശെരി. ഫ്രാൻസിസ് ജോർജ് ആന്റണി രാജു എന്നിവർ ജോസഫ് ഗ്രൂപ്പ് വിട്ടപ്പോൾ തന്റെ രണ്ടാം സ്ഥാനം അദ്ദേഹം അരക്കിട്ടുറപ്പിച്ചു. ജനാധിപത്യ കേരളാ കോൺഗ്രസിന്റെ നേതാക്കൾ ഇന്ന് മാണിയെയും മകനെക്കാളും എതിർക്കുന്നതും മോൻസിനെ അന്നെന്നുള്ളതാണ് ജോസഫിന് എൽഡിഎഫിലേക്ക് പോകാനുള്ള പ്രധാന തടസ്സം എന്നുള്ളതും ശ്രദ്ധേയമാണ്. കടുത്തുരുത്തിയിൽ മാണി ഗ്രൂപ്പ് നേതാക്കൾ സ്വന്തം നിഴലിനോട് തന്നെ പടവെട്ടി പോരാടുമ്പോൾ മോൻസ് ജോസഫ് കരുത്താർജ്ജിച്ചു വളരുകയായിരുന്നു. കാര്യങ്ങൾ മാറുമറിയുന്നത് കോട്ടയം ജില്ലാ പഞ്ചായത്തു പ്രസിഡന്റായി സണ്ണി തെക്കേടം വന്നതോടെയാണ്. കടുത്തുരുത്തിക്കാരനായ സണ്ണിയിലൂടെ ജോസ് കെ മാണി തനിക്കൊരു വെല്ലുവിളി ഉയർത്തിയതായി അദ്ദേഹം തിരിച്ചറിഞ്ഞു. ജോസ് കെ മാണി തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു എന്ന് മോൻസിനു വ്യക്തമാകുകയും കോട്ടയത്ത് കടുത്തുരുത്തിക്കാരനായ സ്റ്റീഫൻ ജോർജ് കോട്ടയം എംപി ആയി വന്നേക്കും എന്നതിൽ നിന്നാണ് ഇന്ന് കേരളാ കോൺഗ്രസ് എത്തി നില്ക്കുന പ്രതിസന്ധിയുടെ തുടക്കം.

തനിക്കു വന്നേക്കാവുന്ന പ്രതിസന്ധി മനസ്സിലാക്കിയ മോൻസ് കോൺഗ്രസിലെ ഒരു പ്രമുഖനുമായി ഗുഡാലോചന നടത്തി. കോൺഗ്രസിലെ പ്രമുഖന്റെ ഇംഗിതം മനസ്സിലാക്കി ജോസഫിന് കോട്ടയം സീറ്റ് വാങ്ങി കൊടുക്കാൻ ചരട് വലികൾ നടത്തി. ജോസഫ് പോലും അറിയാതെ പി സി ജോർജിനെ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ പരിപാടിയിലേക്ക് ക്ഷണിച്ചതും മോൻസ് ഇടപെട്ടായിരുന്നു. ഇതിലൂടെ മാണി ഗ്രൂപ്പിൽ തെരഞ്ഞെടുപ്പിനും കേരളാ യാത്രക്കിടയിലും ഒരു പ്രതിസന്ധി ഉണ്ടാകുന്നതിൽ ഒരു പരിധി വരെ അദ്ദേഹത്തിന് സാധിച്ചു എന്നുള്ളിടത്താണ് മോൻസ് എന്ന വ്യകതിയിലെ തന്ത്രശാലിയെ മാണി ഗ്രൂപ്പ് തിരിച്ചറിഞ്ഞു തുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ മീഡിയയുടെ മുഴുവൻ നിയന്ത്രണം മോൻസ് ഏറ്റെടുക്കുകയും തോമസ് ചാഴികാടനെതിരെയും പി ജെ ജോസഫിന് അനുകൂലമായും നിരന്തരം വാർത്തകൾ സൃഷ്ടിക്കാൻ, മീഡിയ റിപോർട്ടർമാരുമായി നല്ല ബന്ധം പുലർത്തുന്ന മോൻസിനു കഴിഞ്ഞു. എന്നാൽ കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ് മോൻസിന്റെ പങ്കു തിരിച്ചറിയുകയും പാർട്ടിയിൽ മോൻസിനെതിരെ ഉടൻ നടപടി ഉണ്ടാകണമെന്നും മാണിയുടെ അടുത്ത് പരാതി ബോധിച്ചു. കഴിഞ്ഞ ദിവസം നടന്ന മാതൃഭൂമിയിലെ ചർച്ചയിൽ ആന്റണി രാജു ഇത് പറയാതെ പറയുകയും ചെയ്തു. മോൻസിന്റെ നില തീരെ പരുങ്ങലിലായതായാണ് പൊതുവേ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കോൺഗ്രസ് പി ജെ യെ സംരക്ഷിക്കാം തയ്യാറായില്ലെങ്കിൽ ജോസ്ഫും മോൻസിനെ കൈവിട്ടേക്കാം കാരണം പ്രശ്നങ്ങൾ ഇത്രയും വഷളാകാൻ കാരണം മോൻസിന്റെ ഇടപെടലാണെന്നു ജോസഫിനോട് അടുപ്പം പുലർത്തുന്ന നേതാക്കൾ അഭിപ്രായപെട്ടതായും പുറപ്പുഴയിൽ നിന്നും നിന്നും കിട്ടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്വന്തം മന്ത്രി സ്ഥാനം ഉറപ്പിക്കുന്നതിനു പി ജെ യെ മോൻസ് ബലിയാടാക്കി എന്ന് കരുതുന്ന ആളുകളുടെ എണ്ണം ദിവസം തോറും കുടി വരുന്നത് ജോസഫിനും ബുദ്ധിമുട്ടുണ്ടാക്കുന്നു. അതോടൊപ്പം കടുത്തുരുത്തിയിൽ കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിൽ മോൻസിനെതിരെ ഒരുമിച്ചു പോരാടണം എന്ന ശക്തമായ തീരുമാനം മാണി ഗ്രൂപ്പിന്റെ നേതാക്കൾ കൈക്കൊണ്ടതായും പറയപ്പെടുന്നു.

 

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares