കൂലി തച്ചുകാരും പെയ്ഡ് അവതാരകരും. അന്തി ചർച്ചക്കെത്തുമ്പോൾ..

കൂലി തച്ചുകാരും പെയ്ഡ് അവതാരകരും അന്തി ചർച്ചക്കെത്തുമ്പോൾ..

എം .ഷാനു രാഷ്ട്രീയ ലേഖകൻ

അന്തിയടുക്കുമ്പോൾ കുളിച്ചു സെന്റും പൂശി ചാനൽതിണ്ണയിലിരുന്നു മടുപ്പില്ലാതെ സംസാരിക്കാൻ വേണ്ട ഏറ്റവും പ്രഥമമായ യോഗ്യത ചിലരോടുള്ള  അന്ധമായവിരോധവും ചാനൽ മുതലാളിമാരോടുള്ള  വിധേയത്വവും അവരുടെ ഇങ്ഗിതത്തിനൊത്ത് റേറ്റിങ്ങ് വർദ്ധിപ്പിക്കാൻ വേണ്ടിയുള്ള   അധര മികവായി മാറിയിരിക്കുന്നു.

മനോരമ ചാനലും അത് പോലെ തന്നെ മറ്റു ചാനലുകളും വ്യക്തമായ അജണ്ടയോടെ ആണ് ചർച്ചകൾ നയിക്കുന്നത് . അവർ കാശ് കൊടുത്തു നിറുത്തിയിരിക്കുന്ന രാഷ്ട്രീയ നിരീക്ഷകരും കൂടി ആവുമ്പോൾ പിന്നെ ഒരാളെ നല്ലവനാക്കാനും അടുത്ത പ്രഭാതത്തിൽ കുറ്റവാളിയാക്കാനും എളുപ്പമായ് .

മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് മനസിലാക്കാൻ കഴിഞ്ഞ ആഴ്ചയിലെ ഒന്ന് രണ്ടു സംഭവങ്ങൾ വില ഇരുത്തിയാൽ മതി . കശുവണ്ടി കേസിൽ മന്ത്രി മേഴ്‌സികുട്ടിക്കെതിരെ ഉണ്ടായ വിജിലൻസ് കേസ് , പൂർണ്ണമായും താഴ്ത്തി യാധൊരു വിധ ചർച്ചയും നടത്തിയില്ല . എന്നാൽ സമാനമായ വിജിലൻസ് അന്വേഷങ്ങൾ ശ്രീ കെ എം മാണിക്കെതിരെ വന്നപ്പോൾ ആടിനെ പട്ടിയാക്കുന്ന പോലെ ഓരോ 10 മിനിറ്റു കൂടി മാണിക്കെതിരെ തെളിവുണ്ടാക്കൽ ആയിരുന്നുവെന്നു നാം കണ്ടതാണ് . പിന്നീട് മാണി 3 കേസുകളിൽ കുറ്റവിമുക്തൻ അകപ്പെട്ടത് ഈ ചാനലുകൾ ഒന്നും തന്നെ അറിഞ്ഞതും ഇല്ല .

ഇ പീ ജയരാജനെതിരെ ഉള്ള അനധികൃത നിയമന കേസ് വൻതോതിൽ ചർച്ച ചെയ്ത ചാനലുകൾ സമാനമായ നിയമനങ്ങൾ നടത്തിയ ചില കോൺഗ്രസ് നേതാക്കളെ വിട്ടു പിടിച്ചു .

ഏറ്റവും അടുത്ത മാധ്യമ വിചാരണ ആയിരുന്നു ഈ അടുത്ത് നടന്ന പഞ്ചായത്ത് ഇലക്ഷനിൽ , കേരളാ കോൺഗ്രസ് ജയിച്ചതിനെ കുറിച്ച് മനോരമ നടത്തിയതു . മാണിയും കേരളാ കോൺഗ്രസ്സും ഇപ്പോഴും അന്തിചർച്ചക്ക് വിഷയമായി തെരഞ്ഞെടുക്കാൻ ചാനലുകളെ പ്രേരിപ്പിക്കുന്നത് മധ്യതിരുവിതാംകൂറിൽ അവർക്കുള്ള സ്വീകാര്യത കൊണ്ടുതന്നെയാണ്.മനോരമയ്ക്ക് ഇതിൽ അല്പം രാഷ്ട്രീയ മതപര വാണിജ്യ താൽപര്യ൦ കൂടിയുണ്ട് .

ബാർകോഴ കേസ് ആളിക്കത്തിച്ചു റേറ്റിങ്ങ് കൂട്ടി ഒന്നുപരുവപ്പെടുത്താൻ ചാനലുകൾ കാണിച്ച വ്യഗ്രത ജുഗുപ്സാവഹമായിരുന്നു. എന്നാൽ പര്യപ്തമായ തെളിവ് ലഭിച്ചില്ല എന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് ചാനൽ കണ്ടുമില്ല .

മതപരിഹാസിതയുടെ മൂർത്തിരൂപമായ മനോരമയുടെ ഷാനി മാത്രമല്ല,വേണുവും ,ബി .വീണയുമുൾപ്പെടുന്ന ചർച്ചാ തൊഴിലാളികൾ പത്രങ്ങളിൽ വാടകയ്‌ക്കെടുക്കുന്ന കൂലിയെഴുത്തുക്കാരും ദിവസവേതനക്കാരായ പിയേഴ്‌സണെപോലെയും ജയശങ്കറെപോലെയുമുള്ള ചാനൽചർച്ച തൊഴിലാളികളെയും, ഇനിയും രാഷ്ട്രീയം പഠിക്കാത്ത ചാനലുകളിൽ ചെന്നാൽ സംസ്കാരം എന്തെന്ന് മറക്കുകയും ചെയുന്ന മൂവാറ്റുപുഴയിലെ ‘വീരശൂരപരാക്രമിയെ കൂട്ടുപിടിച്ചു മുത്തോലിയിലെ ജനവിധിയെ നോക്കി പല്ലിളിച്ചുകാട്ടുന്ന പ്രവണതയെ ഏത് അർഥത്തിൽ ന്യായികരിക്കാൻ സാധിക്കും ?

മുത്തോലി പഞ്ചായത്തു ജയം ചർച്ച ചെയ്ത ചാനൽ എന്നാൽ ചെറുപുഴയിൽ കേരളാകോൺഗ്രസ് തനിയെ നേടിയ 175 വോട്ടുകൾ യൂ.ഡി.എഫ് സ്ഥാനാർത്ഥിയെ പരാജയത്തിലെത്തിച്ചു എന്ന കാര്യത്തെ വിസ്മരിക്കുകയും ചെയുന്നു . കെ.എം.മാണിയുടെ പിൻമാറൽ യൂ.ഡി.എഫിന്റെ കരുത്തിനേയും കെട്ടുറപ്പിനെയും എങ്ങനെ ബാധിച്ചുവെന്ന് സമകാലീന രാഷ്ട്രീയം സാക്ഷിയായതാണ്.യൂ.ഡി.എഫ്‌ അച്ചാണിയ്ക്ക് പകരം തയ്യൽസൂചിയാൽ സഞ്ചരിക്കുന്ന രഥമാണ്,ആ രഥത്തിൽ കെട്ടിയിരിക്കുന്ന കുതിരകളായ കോൺഗ്രസിന്റെ മൂന്നുമുഖങ്ങളും സഞ്ചരിക്കുന്നത് വ്യത്യസ്തങ്ങളായ മൂന്നു ധൃവങ്ങളിലാണ്.യു.ഡി.എഫിൻറെ തകർച്ചയ്ക്ക് മറ്റൊരു കാരണവും ചികയേണ്ടതില്ലല്ലോ ?

ഇന്ന് കെ എം മാണിയെ വിമർശിക്കുന്ന മാധ്യമ പുംഗവന്മാർ തന്നെയാണ് കേരളത്തിലെ മുഖ്യമന്ത്രിയാകാൻ സർവഥാ യോഗ്യനെന്ന് പുകഴ്ത്തിയത് .ഒരു ബിസിനസ് മാഗ്‌നെറ്റിന്റെ സ്ഥാപിത താല്പര്യത്തിന്റെയും ഗൂഡാലോചനയുടെയും മുന്നിൽ അവർ വഴിപ്പെട്ട് ഒറ്റയ്ക്കും പറ്റയ്ക്കും മാണിയെ വളഞ്ഞിട്ട് ആക്രമിച്ചു ,വർഷം രണ്ട് കഴിഞ്ഞിട്ടും തെളിവുണ്ടായിട്ടില്ല .സർക്കാർ മാറി അന്വോഷണ ഉദ്യോഗസ്ഥർ മാറി എന്നിട്ടും ഒരു തുമ്പും കിട്ടിയില്ല .ഇതാണോ ജനാധിപത്യത്തിന്റെ നെടുംതൂൺ ആയ മാധ്യമ ധർമ്മം .

പിണറായി പറഞ്ഞപോലെ എഫ് ഐ ആർ വന്നാൽ ഉടനെ ശിക്ഷ വിധിക്കുന്ന മാധ്യമ സംസ്കാരം മാറ്റപ്പെടേണ്ടതല്ലേ ? ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടാതിരിക്കെട്ടെ.

ഒരു വശം പിടിച്ചു കാശു മേടിച്ചുള്ള വാർത്തകളുടെ സംസ്കാരം മാറ്റേണ്ട കാലം എന്നെ കഴിഞ്ഞു . ഉമ്മൻ ചാണ്ടിക്കെതിരെയും സമാനമായ രീതിയിൽ ഉള്ള മാധ്യമ വിചാരണ നടന്നിരുന്നു . എന്തെല്ലാം കൊള്ളരുതായ്മകൾ ആണ് മാധ്യമങ്ങൾ പടച്ചു വിട്ടത് ? സാക്ഷാൽ കെ കരുണാകരനെ ഇവർ വെറുതെ വിട്ടോ ? ചാര കേസ് എന്ന കള്ളാ കേസിൽ കെ കരുണാകരൻ അഭിമുകീകരിച്ച നഷ്ടങ്ങളെ ആർക്കു നികത്തുവാൻ സാധിക്കും ? കേരളാ കോൺഗ്രസ് നേതാവ് ടി എം ജേക്കബ് ആണ് , മറ്റൊരു മാധ്യമ വിചാരണയുടെ ഇര . അദ്ദേഹത്തിൻ്റെ മരണത്തിനു കുറെ നാളുകൾക്കു മുന്നേ ആണ് അദ്ദേഹം കുറ്റവിമുക്തൻ അകപ്പെട്ടത് . സമാനമായ എത്രയോ കേസുകൾ കേരളം കണ്ടതാണ് . ആടിനെ പട്ടിയാക്കുന്ന മാധ്യമ ധർമം ?

സത്യ വെളിച്ചം ആയി എന്ന് മതങ്ങൾക്കു മാറുവാൻ സാധിക്കുമോ അന്നെ ഈ നിലവാരത്തകർച്ചയിൽ നിന്നും രക്ഷ ഉണ്ടാവൂ .

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *