പി.ജെ. ജോസഫിനെ ലോക്‌സഭയിലേക്കു അയയ്ക്കുന്നത് മോന്‍സ് ജോസഫിന്റെ കൗശലം. പിന്നിൽ മന്ത്രിമോഹം, പക്ഷെ ഈ മോഹം നടക്കാനിടയില്ലാ.. കോട്ടയം ജോസഫിന് നൽകിയാൽ രണ്ടാം മന്ത്രിസ്ഥാനവും തൊടുപുഴ സീറ്റും മാണിഗ്രൂപ് ഏറ്റെടുത്തേക്കും

.. കോട്ടയം:പി. ജെ ജോസഫിന്റെ കോട്ടയം മോഹത്തിന് പിന്നിൽ അസംതൃപ്തരായ മോൻസ് ഗ്രൂപ്പെന്ന്‌ മാണി വിഭാഗം കണക്കുകൂട്ടുന്നു. കേരള കോൺഗ്രസ് എമ്മിന് രണ്ട് മന്ത്രിസ്ഥാനമാണ് യുഡിഎഫ് നൽകുന്നത് അതിലൊന്ന് മാണി വിഭാഗത്തിനും മറ്റൊന്ന് ജോസഫ് വിഭാഗത്തിനും ജോസഫ്‌ നിയമസഭയിലുള്ളിടത്തോളം കാലം മറ്റാര്‍ക്കും ആ ഗ്രൂപ്പില്‍നിന്നു മന്ത്രിസഭയില്‍ എത്താന്‍ കഴിയില്ലെന്ന മോൻസ് വിഭാഗത്തിന്റെ ചിന്തയാണ്‌ കോട്ടയം വിവാദത്തിന് പിന്നില്‍. ജോസഫ്‌ ലോക്‌സഭയിലേക്കു പോയാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌. വിജയിച്ചുവരികയാണെങ്കില്‍ മോന്‍സ്‌ ജോസഫിന്‌ മന്ത്രിസ്‌ഥാനത്ത്‌ എത്താന്‍ കഴിയുമെന്ന കണക്കുകൂട്ടലുണ്ടെന്നും മാണി ഗ്രൂപ്പ്‌ കണക്കുകൂട്ടുന്നു ലോകസഭ സീറ്റ് എന്ന ആവശ്യത്തിന് കാരണം ജോസഫിനെ കേരളത്തില്‍ നിന്നുമാറ്റി അടുത്ത സര്‍ക്കാരില്‍ മന്ത്രിസ്‌ഥാനം സ്വപ്‌നം കാണുന്നവരാണ്‌ ഇതിനു പിന്നിലെന്ന്‌ മാണി വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇടുക്കി സീറ്റ്‌ എന്ന ആവശ്യം ഉയര്‍ത്തിയതുതന്നെ ഇവര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്നാണ്‌ മാണി ഗ്രൂപ്പിന്റെ ആരോപണം. പി.ജെ. ജോസഫിനു മുമ്പ്‌ മോന്‍സ്‌ ജോസഫിന്റെ നേതൃത്വത്തില്‍ എ.കെ. ആന്റണിയെ സന്ദര്‍ശിച്ച്‌ ഇതിനുള്ള വഴിയൊരുക്കിയെന്നാണ്‌ മാണി ഗ്രൂപ്പ്‌ പറയുന്നത്‌. ഇടുക്കി സീറ്റ്‌ ലഭിച്ചാല്‍ ജോസഫ്‌ തന്നെ സ്‌ഥാനാര്‍ത്ഥിയാകുമെന്ന്‌ ഉറപ്പുള്ളതുകൊണ്ടാണ്‌ ഈ നീക്കത്തിന്‌ വഴിമരുന്നിട്ടത്‌. അതിനു ശേഷമാണ്‌ പി.ജെ. ജോസഫ്‌ ആന്റണിയെ സന്ദര്‍ശിച്ച്‌ ഉമ്മന്‍ ചാണ്ടിക്കു വേണ്ടി കോട്ടയം കൈമാറാമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തിയതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ജോസഫ്‌ നിയമസഭയിലുള്ളിടത്തോളം കാലം മറ്റാര്‍ക്കും ആ ഗ്രൂപ്പില്‍നിന്നു മന്ത്രിസഭയില്‍ എത്താന്‍ കഴിയില്ലെന്ന ചിന്തയാണ്‌ ഈ നീക്കത്തിനു പിന്നിൽ എന്നാല്‍ കോട്ടയം സീറ്റ്‌ വിട്ടുകൊടുത്തുള്ള ഒരു നീക്കത്തിനും തങ്ങള്‍ തയറല്ലെന്നും മാണി വിഭാഗം ചൂണ്ടിക്കാട്ടുന്നു. അഥവാ കോട്ടയം സീറ്റ് ഗത്യന്തരമില്ലാതെ ജോസഫ് ഗ്രൂപ്പിന് പാർട്ടിയിലെ പിളർപ്പ് ഒഴിവാക്കാനായി നൽകേണ്ടി വന്നാൽ അതിന് ജോസഫ് ഭാഗം കനത്ത വില നൽകേണ്ടിവന്നേക്കും. രണ്ടാം മന്ത്രിസ്ഥാനവും തൊടുപുഴ നിയമസഭാമണ്ഡലവും മാണിഗ്രൂപ്പ് ഏറ്റെടുക്കും. അടുത്ത തിരഞ്ഞെടുപ്പിൽ ഒരുപക്ഷേ കടുത്തുരുത്തി പോലും മാണിഗ്രൂപ്പ് സ്ഥാനാർത്ഥി ഉണ്ടായെന്നുംവരാം. കോട്ടയം സീറ്റ് എന്ന് പറയുന്നത് മാണി ഗ്രൂപ്പിന്റെ പ്രസ്റ്റീജ് മണ്ഡലമാണ്. കേരള കോൺഗ്രസിന്റെ ഹൃദയഭൂമിയിൽ ജോസഫ് വിഭാഗം എം.പി വരുന്നത് സാധാരണ പാർട്ടി പ്രവർത്തകർക്ക് പോലും ഉൾക്കൊള്ളാനായിട്ടില്ല മധ്യസ്ഥയ്ക്ക് ശ്രമിച്ച കോൺഗ്രസ് നേതാക്കന്മാരോട് മാണിഗ്രൂപ്പ് പറഞ്ഞുവച്ചതും ഇതാണ് കോട്ടയം വിടാനാവില്ല. അങ്ങനെ ഒരു സാധ്യത വന്നാൽ രണ്ടാം മന്ത്രിസ്ഥാനവും തൊടുപുഴ മണ്ഡലവും അടുത്ത തിരഞ്ഞെടുപ്പിൽ കടുത്തുരുത്തി യും മാണിഗ്രൂപ്പ് ഏറ്റെടുക്കുമെന്നാണ്. പാർട്ടി ചെയർമാൻ ഷിപ്പിലേക്ക് ജോസ് കെ മാണി കടന്നുവരും നിലവിൽ എംഎൽഎ ആയിരിക്കെ കോട്ടയം ലോകസഭാമണ്ഡലം  ജോസഫിനുവേണ്ടി ആവശ്യപ്പെട്ടതിനു പിന്നിൽ ജോസ്‌ കെ. മാണിയെ ഒതുക്കുകയെന്നതാണ്‌ ഇതില്‍നിന്നു ജോസഫ്‌ ഗ്രൂപ്പ് ലക്ഷ്യം വയ്‌ക്കുന്നതെന്ന് മാണി വിഭാഗം കണക്ക് കൂട്ടുന്നു ലോക്‌സഭയില്‍ എത്തിയാല്‍ പിന്നെ പാര്‍ട്ടിയെ പൂര്‍ണമായി കൈപ്പിടിയില്‍ ഒതുക്കാമെന്നതാണ്‌ ജോസഫിന്റെ കണക്കുകൂട്ടല്‍. കേന്ദ്രത്തില്‍ യു.പി.എ. അധികാരത്തിലെത്തിയാല്‍ ലോക്‌സഭാംഗമെന്നനിലയില്‍ കേന്ദ്രമന്ത്രിസഭയില്‍ ഇടം ലഭിക്കുമെന്നാണ്‌ ജോസഫിന്റെ വിലയിരുത്തല്‍. അങ്ങനെയാകുമ്പോള്‍ മാണി ഗ്രൂപ്പിലെ അസംതപ്‌തര്‍ പൂര്‍ണമായും തന്നോടൊപ്പം വരും. മാത്രമല്ല, ഇപ്പോള്‍ ഇടതുമുന്നണിയിലുള്ള ഫ്രാന്‍സിസ്‌ ജോര്‍ജിന്റെ ജനാധിപത്യ കേരളാ കോണ്‍ഗ്രസും ഒപ്പം വന്നുചേരുമെന്നും ജോസഫ്‌ കണക്കുകൂട്ടുന്നുണ്ട്‌. അതുകൊണ്ട്‌ ഒന്നുകില്‍ രണ്ടു സീറ്റ്‌ അല്ലെങ്കില്‍ ഇടുക്കി സീറ്റ്‌ എന്നതില്‍നിന്ന്‌ വിട്ടുവീഴ്‌ച ചെയ്യില്ലെന്നാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌. സ്വയം കുഴിതോണ്ടാനായി കോട്ടയം സീറ്റിനു പകരം ഇടുക്കി സ്വീകരിക്കില്ലെന്ന നിലപാടിലാണ്‌ മാണി വിഭാഗം. ജോസഫിന്റെ ആവശ്യത്തിന്‌ വഴങ്ങില്ല. രണ്ടു സീറ്റ്‌ എന്നതിനെയും പിന്തുണയ്‌ക്കില്ല. കോട്ടയത്ത്‌ മാണി വിഭാഗത്തിന്റെ സ്‌ഥാനാര്‍ഥി തന്നെ മത്സരിക്കുകയും ചെയ്യുമെന്നും അവര്‍ തറപ്പിച്ച്‌ പറയുന്നു. മാണി ഗ്രൂപ്പ്‌ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ സ്വീകരിക്കുകയും കോട്ടയം സീറ്റില്‍ ഒതുങ്ങുകയും ചെയ്‌താല്‍ പി.ജെ. ജോസഫിന്റെ സ്‌ഥിതി പരുങ്ങലിലാകും. ഒപ്പമുള്ളവര്‍ പോലും ഇടതുമന്നണിക്കൊപ്പമുള്ള ജനാധിപത്യ കേരളാ കോണ്‍ഗ്രസിലേക്ക്‌ പോകുമെന്നും അവര്‍ വിലയിരുത്തുന്നു. പക്ഷേ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കെഎം മാണിയും ജോസ് കെ മാണിയും മനസ്സു തുറക്കാത്തത് മാണി വിഭാഗം അണികളെ ആശങ്കപ്പെടുത്തുന്നുണ്ട്. രാഷ്ട്രീയതന്ത്രങ്ങൾ ഒരുക്കുന്നതിൽ എക്കാലവും ജോസഫിനെ കടത്തിവെട്ടിയിട്ടുള്ള മാണിയുടെ തന്ത്രങ്ങൾ പിഴക്കില്ലെന്ന് അണികൾ ഉറച്ചുവിശ്വസിക്കുന്നു. ലോകസഭാ മണ്ഡലം കൈമോശം വന്നാൽ ജോസഫ് വിഭാഗത്തിന്റെ മന്ത്രിസ്ഥാനവും തൊടുപുഴ കടുത്തുരുത്തി മണ്ഡലങ്ങളും നഷ്ടമാകുമെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞുകൊണ്ട് പിജെ ജോസഫ് പിന്മാറുമെന്ന് ഒരു വിഭാഗം നേതാക്കൾ പ്രത്യാശിക്കുന്നുണ്ട്. പക്ഷേ എന്തുവിലകൊടുത്തും കോട്ടയം മണ്ഡലം നേടിയെടുക്കാനാണ് ജോസഫ് പ്രാമുഖ്യം കൊടുക്കുന്നത് ഏതെങ്കിലും ഒരു കാര്യത്തിൽ പിടിവാശി പിടിച്ചാൽ അത് നേടിയെടുക്കാൻ എന്ത് നഷ്ടം സഹിക്കുന്ന ആളാണ് ജോസഫ് എന്ന ഉറ്റ അനുയായികൾ സമ്മതിക്കുന്നു തൊടുപുഴയും കടുത്തുരുത്തിയും മാണി ഗ്രൂപ്പിനു മുന്നിൽ അടിയറവ് പറഞ്ഞിട്ടാണെങ്കിലും നേടുമെന്ന് അവർ കണക്കുകൂട്ടുന്നു. അങ്ങനെ വന്നാൽ മന്ത്രിയാകാനിരിക്കുന്ന ജോസഫ് വിഭാഗത്തിലെ രണ്ടാമനായ മോൻസ് ജോസഫിന് തന്നെയായിരിക്കും നഷ്ടം. കടുത്തുരുത്തി മണ്ഡലവും മന്ത്രിസ്ഥാനവും പോകും അതിനുവേണ്ടി മോൻസ് നിന്നുകൊടുക്കുമൊയെന്ന് കണ്ടറിയേണം. അവിടെയാണ് മാണി ഗ്രൂപ്പിന്റെ പ്രതീക്ഷയും..
Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares