മാതാഅമൃതാനന്ദമയി കര്‍മ്മസമിതി പരിപാടിയില്‍ പങ്കെടുത്തത് ശരിയായില്ല : കോടിയേരി

തിരുവനന്തപുരം: രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന മാതാഅമൃതാനന്ദമയി ശബരിമല കര്‍മ്മസമിതിയുടെ പരിപാടിയില്‍ പങ്കെടുത്തത് ശരിയായില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ഇ.എം.എസ് അക്കാഡമി സംഘടിപ്പിച്ച ‘കേരള സമൂഹത്തിന്റെ വലതുപക്ഷവത്കരണം’ ശില്പശാലയില്‍ രാഷ്ട്രീയപ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന അമൃതാനന്ദമയി ഇത്തരം പരിപാടികളില്‍ ഇതുവരെ പങ്കെടുത്തിട്ടില്ല. അമൃതാനന്ദമയി മഠത്തിന് രാഷ്ട്രീയവുമില്ല. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയായതിനാലാണ് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാത്തതെന്നാണ് പറയുന്നത്. അമൃതാനന്ദമയിയുടെ അടുത്ത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും കുട്ടികളും എത്തുന്നുണ്ട്. എന്നിട്ട് നൈഷ്ഠിക ബ്രഹ്മചാര്യത്തിന് എന്തെങ്കിലും സംഭവിച്ചോയെന്നും കോടിയേരി ചോദിച്ചു.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares