കെഎസ്‌ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ ഹര്‍ജി; ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി: എംപാനല്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ വി.ചിദംബരേഷ്,നാരായണപിഷാരടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിക്കുക. പത്തു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവരോട് കെഎസ്‌ആര്‍ടിസി പ്രതികാര ബുദ്ധിയാണ് കാണിച്ചതെന്നും മിനിമം വേതനം പോലും അനുവദിച്ചിരുന്നില്ല എന്നും എംപാനല്‍ ജീവനക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

480 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ എംപാനലുകാരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് നിര്‍ബന്ധിത തൊഴിലെടിപ്പിക്കല്‍ ആണെന്ന് ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ കേസ് പരിഗണിച്ച കോടതി പത്തു വര്‍ഷത്തില്‍ കുറവ് സര്‍വീസ് ഉള്ള മുഴുവന്‍ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇങ്ങനെ വരുന്ന ഒഴിവുകളിലേക്ക് പി എസ് സി ലിസ്റ്റില്‍ നിന്ന് നിയമനം നടത്താനും കെ എസ് ആര്‍ ടി സിയോട് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടിരുന്നു. ഉത്തരവിന് അടിസ്ഥാനത്തില്‍ 1421 പേര്‍ ജോലിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ കേസില്‍ കക്ഷിചേരാന്‍ എംപാനല്‍ ജീവനക്കാരെയും ഹൈക്കോടതി അനുവദിച്ചിരുന്നു

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares