‘ഭീഷണി കൊണ്ട് മുന്നേറ്റത്തെ തടയാനാവില്ല’ : കുമ്മനം

തിരുവനന്തപുരം: സഹകരണ ബാങ്ക് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. തന്‍റെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റിലാണ് കുമ്മനം ശക്തമായി പ്രതികരിച്ചത്. ‘കള്ളപ്പണവേട്ടയിൽ പരിഭ്രാന്തരായവരിൽ പ്രമുഖൻ എന്‍റെ രക്തത്തിനു വേണ്ടി ദാഹിക്കുന്നു. ഭീഷണി കൊണ്ട് ഈ മുന്നേറ്റത്തെ തടയാമെന്നാരും വ്യാമോഹിക്കേണ്ട!’ -പോസ്റ്റിൽ കുമ്മനം വ്യക്തമാക്കുന്നു.

‘രാജശേഖരാ… തന്‍റെ മനസ്സിലിരിപ്പ് ഞങ്ങള്‍ക്കറിയാം, അതിവിടെ നടപ്പില്ല…’ എന്നാണ് കുമ്മനം രാജശേഖരനെ പേരെടുത്തു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം താക്കീത് നല്‍കിയത്. റിസര്‍വ് ബാങ്കിന് മുന്നില്‍ നടന്ന സത്യഗ്രഹത്തിന്‍റെ സമാപന ചടങ്ങിലാണ് സഹകരണ സ്ഥാപനങ്ങള്‍ക്കെതിരായ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍റെ വിമര്‍ശനം പരാമര്‍ശിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത്.

ബി.ജെ.പി ഇതര നേതാക്കളുടെ കള്ളപ്പണം സഹകരണ ബാങ്കിലുണ്ടെന്നാണ് രാജശേഖരന്‍ പറയുന്നത്. ആദായനികുതി വകുപ്പിന് ഏത് ബാങ്കും പരിശോധിക്കാം. അതേസമയം, ജനങ്ങളുടെ മെക്കിട്ടുകേറാനാണ് നീക്കമെങ്കില്‍ കൈയുംകെട്ടി ഇരിക്കില്ലെന്നും പിണറായി വ്യക്തമാക്കി.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *