ഒഴിവാക്കിയത് സൂചന നല്‍കാതെ, പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ എന്ത് ചെയ്യണമെന്നറിയാം: കെ വി തോമസ്കാസര്‍കോട് ഡിസിസിയില്‍ പൊട്ടിത്തെറി ; 18 പേര്‍ രാജിക്കൊരുങ്ങുന്നു,

പ്രായത്തിന്റെ കാരണം പറഞ്ഞും യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന ന്യായം പറഞ്ഞും തന്നെ ഒഴിവാക്കിയതിലുള്ള ശക്തമായ പ്രതിഷേധവുമായാണ് തോമസ് രംഗത്ത് വന്നത്. അവസാന നിമിഷം പോലും തനിക്ക് സീറ്റ് ഇല്ല എന്ന സൂചന മുതിര്‍ന്ന നേതാക്കള്‍ പോലും നല്‍കാതിരുന്നത് വേദനിപ്പിച്ചുവെന്ന് പറഞ്ഞതോമസ് വേണ്ടി വന്നാല്‍ പാര്‍ട്ടി വിടുമെന്ന സൂചനയും നല്‍കി.താന്‍ ചെയ്ത തെറ്റെന്താണെന്ന് പാര്‍ട്ടി ബോധ്യപ്പെടുത്തുമെന്നാണ് വിശ്വാസം.ആകാശത്തു നിന്ന് പൊട്ടിമുളച്ച ആളല്ലതാന്‍.പ്രായമാകുന്നത് തന്റെ കുറ്റം അല്ല.പാര്‍ട്ടി പറഞ്ഞ എല്ലാ കാര്യങ്ങളും ആത്മാര്‍ത്ഥതയോടെ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്.തന്റെത് ഒരു കോണ്‍ഗ്രസ് കുടുംബമാണ്.കുമ്ബളങ്ങി പഞ്ചായത്തിലെ 7-ാം വാര്‍ഡ് പ്രസിഡന്റായി രാഷ്ട്രീയം തുടങ്ങിയതാണ്. പടിപടിയാണ് താന്‍ എം.പി വരെയായത്.പാര്‍ട്ടിക്ക് തന്നെ വേണ്ടങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാം.രാഷ്ട്രീയ സാമൂഹിക രംഗത്ത് തുടര്‍ന്നും ഉണ്ടാകും.ഭാവി പരിപാടി എന്താണെന്ന് സമാനചിന്താഗതിക്കാരുമായി ആലോചിച്ച്‌ തീരുമാനിക്കുമെന്നും തോമസ് അറിയിച്ചു.

ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വം : കാസര്‍കോട് ഡിസിസിയില്‍ പൊട്ടിത്തെറി ; 18 പേര്‍ രാജിക്കൊരുങ്ങുന്നു

കാസര്‍കോട് : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാജ്‌മോഹന്‍ ഉണ്ണിത്താനെ നിശ്ചയിച്ചതില്‍ കാസര്‍കോട് ഡിസിസിയില്‍ കടുത്ത പ്രതിഷേധം. ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ 18 ഓളം ഡിസിസി ഭാരവാഹികള്‍ രാജിക്കൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഡിസിസി സെക്രട്ടറി അഡ്വ. ഗോവിന്ദനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കാസര്‍കോട് മണ്ഡലത്തില്‍ സുബ്ബറായിയെയാണ് കോണ്‍ഗ്രസ് പരിഗണിച്ചിരുന്നത്. സുബ്ബറായിയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചതായും വാര്‍ത്തകല്‍ വന്നിരുന്നു. ഇതിനിടെയാണ് പൊടുന്നനെ പട്ടികയില്‍ മാറ്റമുണ്ടാകുകയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്ഥാനാര്‍ത്ഥിയാകുകയും ചെയ്തത്.
ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്ന സുബ്ബറായിയും കടുത്ത അതൃപ്തിയിലാണ്. അദ്ദേഹം കെപിസിസി അംഗത്വം രാജിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്‌മോഹന്‍ ഉണ്ണിത്താനെ സ്ഥാനാര്‍ത്ഥിയാത്തിയതില്‍ കാസര്‍കോട്ടെ പ്രാദേശിക നേതൃത്വത്തിനും പ്രതിഷേധമുണ്ട്. സുബ്ബറായിയെ തഴഞ്ഞതില്‍ ലീഗ് പ്രാദേശിക നേതൃത്വത്തിനും ്തൃപ്തിയുള്ളതായി റിപ്പോര്‍ട്ടുണ്ട്.

ഇടഞ്ഞു നില്‍ക്കുന്ന ഡിസിസി നേതാക്കള്‍ ഇന്ന് യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ അനുനയ നീക്കവുമായി കെപിസിസി നേതൃത്വം രംഗത്തെത്തി. പ്രതിഷേധക്കാരുമായി നേതാകക്ള്‍ ചര്‍ച്ച നടത്തും. പ്രതിഷേധത്തില്‍ നിന്നും പിന്മാറാനും, രാജി ഒഴിവാക്കാനും നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares