ലോകസഭ തിരഞ്ഞെടുപ്പിൽ യു ഡീ എഫ് തൂത്തുവാരുമെന്നു കേരളന്യൂസ്‌ സർവ്വേ.. യുഡിഎഫ് 15-17 സീറ്റ്‌ വരെ. ബിജെപി അക്കൗണ്ട്‌ തുറക്കില്ല. സിപിഐ നാമാവശേഷം ആവും.

കൊച്ചി : കേരളന്യൂസ്‌ – ന്യൂസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി 18 ഫെബ്രുവരി 10 എ എം വരെ നടത്തിയ സർവ്വേ ഫലം പീസിദ്ധീകരിക്കുന്നു. പ്രധാനമായും മുന്നോട്ട് വെച്ച വിഷയങ്ങൾ ഇവ ആരുന്നു. 1. കേന്ദ്രത്തിൽ മോഡിയുടെ ഭരണത്തിൽ ഉള്ള തൃപ്തി. 2. പിണറായി വിജയൻ സർക്കാർ കേരളത്തിൽ ചെയുന്ന സേവനങ്ങളിൽ ഉള്ള തൃപ്തി 3. ശബരിമല, ചർച് ആക്ട് വിഷയം 4. അക്രമ രാഷ്ട്രീയം.

ഏകദേശം 20000 സാമ്പിൾ വില ഇരുത്തി ആണ് ഈ റിസൾട്ട്‌. 90% ആളുകൾ കേന്ദ്ര ഭരണം മാറണം എന്ന് പറയുന്നു. തീവ്ര ഇടതു ചിന്താഗതി ക്കാർ പോലും പിണറായി ശബരിമല വിഷയത്തിൽ എടുത്ത നിലപാട് തെറ്റി എന്ന് പറയുന്നു. ഈ പ്രധിഷേധം വോട്ട് ആവുമെന്ന് ഇവർ പറയുന്നു. ചർച് ആക്ട് ഇടത് പക്ഷത്തിനു ക്രിസ്ത്യൻ മേഖലകളിൽ തിരിച്ചടി ആവുന്നു. എങ്കിലും ശ്രദ്ധേയം ന്യൂന പക്ഷ മുസ്ലിം വിഭാഗം ഇപ്പോഴും ഇടത് പക്ഷത്തെ അനുകൂലിക്കുന്നു എന്നതാണ്.

ബിജെപി ക്കാകട്ടെ ശക്തമായ തിരിച്ചടി ആണ് സർവ്വേ പറയുന്നത് നോട്ട് നിരോധനം, ബീഫ് നിരോധനം ഇവ വലിയ തിരിച്ചടി ആവുന്നു. കൂടാതെ ബിജെപി ക്ക് കശ്മീരിൽ വൻ സുരക്ഷാ വീഴ്ച വന്നു എന്നും ആളുകൾ പ്രതികരിച്ചു.

മണ്ഡലം തിരിച്ചുള്ള സർവ്വേ ഫലം ചുവടെ നൽകുന്നു .

തിരുവന്തപുരം – യു ഡീ എഫ്

സിറ്റിംഗ് എം പി ശശി തരൂർ തന്നെ വീണ്ടും കോൺഗ്രസ് സ്ഥാനാർഥി ആയി ഇവിടെ വിജയിക്കും എന്ന് സർവ്വേ പറയുന്നു . 47% ആളുകൾ ശശി തരൂരിനെ അനുകൂലിക്കുമ്പോൾ 20 ശതമാനം ആളുകൾ സിപിഐ യെ പിന്തുണക്കുന്നു .ശ്രദ്ധിക്കേണ്ട കാര്യം രണ്ടാം സ്ഥാനത്തു 30 % വോട്ടുമായി ബിജെപി ഉണ്ട് എന്നതാണ് . സിറ്റിംഗ് എം പീ യുടെ പ്രവർത്തനത്തെ ആളുകൾ ഇഷ്ടപെടുന്നു . ഇനിയും അദ്ദേഹം വിജയിച്ചാൽ കേന്ദ്ര മന്ത്രി ആവുമെന്നും അത് നാടിനു ഗുണം ചെയ്യും എന്ന് വോട്ടർമാർ കരുതുന്നു . ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രധിഷേധം ആണ് മണ്ഡലത്തിൽ .

ആറ്റിങ്ങൽ – എൽ ഡി എഫ്

മണ്ഡല സ്വഭാവം കൊണ്ടും , സിറ്റിംഗ് എം പി യുടെ മികവു കൊണ്ടും തന്നെ മണ്ഡലത്തിൽ കൂടുതൽ ആളുകളും സമ്പത് തന്നെ വീണ്ടും എം പി ആവണമെന്ന് ആഗ്രഹിക്കുന്നു . 51% ആളുകൾ സിപിഎം സ്ഥാനാർഥി വിജയിക്കണം എന്നാഗ്രഹിക്കുന്നു . 45 % ആളുകൾ കോൺഗ്രസിനെ അനുകൂലിക്കുന്നു . ബിജെപി ഈ മണ്ഡലത്തിൽ വളരെ ചുരുങ്ങിയ വോട്ടിങ്ങിലേക്ക് നീങ്ങിയേക്കും . ശബരിമല വിഷയം വോട്ടർമാരെ സ്വാധീനിച്ചിട്ടില്ല . മോഡി വിരുദ്ധ വികാരം പ്രകടമാണ് .
സിപിമ്മിൽ സമ്പത്തിനു ഒരവസരം കൂടി നൽകുമോ എന്നതാണ് ഇപ്പോൾ ചർച്ച . കോൺഗ്രസിൽ നിന്നും ബിന്ദു കൃഷ്ണ , രാജ്‌മോഹൻ ഉണ്ണിത്താൻ തുടങ്ങിയ പേരുകൾ ആണ് പരിഗണനയിൽ .

കൊല്ലം – യു ഡി എഫ് .

നേരിയ ഭൂരിപക്ഷത്തിൽ ആർ എസ് പി സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രൻ വിജയിക്കുമെന്ന് സർവ്വേ പറയുന്നു . 47 % ശതമാനം ആളുകൾ പ്രേമചന്ദ്രനെ അനുകൂലിക്കുന്നു . 43 % ശതമാനം ആളുകൾ ഇടതുപക്ഷത്തെ അനുകൂലിക്കുന്നു .സിപിഎം ഇൽ എം എ ബേബി ആണ് പരിഗണനയിൽ . ഈ പ്രാവശ്യം മണ്ഡലം പിടിച്ചെടുക്കും എന്നാണ് സിപിഎം കരുതുന്നത് . ബി ജെ പി ക്ക് ശക്തമായ വോട്ടിംഗ് പാറ്റേൺ ഈ മണ്ഡലത്തിൽ ഇല്ല എങ്കിലും , 5 % ആളുകൾ ബിജെപിയെ അനുകൂലിക്കുന്നു .

പത്തനംത്തിട്ട -യു ഡീ എഫ് .

ശബരിമല വിഷയം കത്തി നിൽക്കുന്ന പത്തനംതിട്ടയിൽ യു ഡീ എഫ് വിജയിക്കുമെന്ന് സർവ്വേ പറയുന്നു . 52 % ആളുകൾ യു ഡീ എഫ് നെ അനുകൂലിക്കുമ്പോൾ തൊട്ടുപുറകിൽ ബിജെപി എത്തുന്നു എന്നത് ശ്രദ്ധേയം ആണ് . 28 % ആളുകൾ ബിജെപിയെ അനുകൂലിക്കുമ്പോൾ 20 % ത്തിൽ താഴേക്കാണ് ഇടതുപക്ഷത്തിന് അനുകൂലം എന്ന് പറയുന്നവർ . യു ഡീ എഫിൽ സ്ഥാനാർഥി ആരെന്ന് തീരുമാനം ആയിട്ടില്ല സിറ്റിംഗ് എം പി
ആന്റോ ആൻ്റണി , പിജെ കുര്യൻ , ഉമ്മൻ ചാണ്ടി എന്നീ പേരുകൾ പരിഗണനയിൽ ഉണ്ട് . ഇടതുപക്ഷത്തു സിപിഎം ഇന് നല്ലൊരു പോരാളി ഇല്ല എന്നത് പ്രശ്നം ആവുന്നു . രാജു എബ്രഹാം ആണ് പരിഗണനയിൽ .

ആലപ്പുഴ – യു ഡീ എഫ് .

സിപിഎം അനുകൂല മണ്ഡലം എങ്കിലും നിലവിൽ സിറ്റിംഗ് എംപി ക്ക് അനുകൂലം . കെ സി വേണുഗോപാൽ നടത്തിയ വികസനങ്ങൾ ചർച്ച ആവുന്നു . ഇടതുപക്ഷ സർക്കാരിനെതിരെ ശക്തമായ വികാരം ഇവിടെ ചർച്ച ആവുന്നു . 48 % ആളുകൾ യു ഡീ എഫ് അനുകൂലം ആണ് . 42 % ആളുകൾ സിപിഎം നെ അനുകൂലിക്കുന്നു .
10 % ആളുകൾ മോദിക്ക് അനുകൂലം ആണ് എന്നത് ശ്രദ്ധേയം .

മാവേലിക്കര – യു ഡി എഫ് .

മാവേലിക്കരയിൽ യു ഡീ എഫ് അനുകൂലം ആയ തരംഗം ആണുള്ളത് . സിറ്റിംഗ് എം പി യോട് കാര്യമായ എതിർപ്പുകൾ ഇല്ല .ശബരിമല , അക്രമ രാഷ്ട്രീയം , ചർച് ആക്ട് നിയമം ഇവ എൽ ഡീ എഫിനെതിരേ ജനവികാരം ഉണർത്തുന്നു . 49 % ആളുകൾ യു ഡീ എഫിനെ അനുകൂലിക്കുന്നു . 10 % ആളുകൾ ബിജെപി ക്ക് അനുകൂലം ആണ് . 41 % ആളുകൾ ഇടതിന് അനുകൂലം ആണ് .

കോട്ടയം : യു ഡീ എഫ് .

മണ്ഡലം വീണ്ടും യു ഡീ എഫിന് അനുകൂലം 56 % ആളുകൾ യു ഡീ എഫിനെ അനുകൂലിക്കുന്നു . 37 % ആളുകൾ മാത്രമാണ് ഇടതിന് അനുകൂലം . കേന്ദ്ര , സംസ്ഥാന ഭരണത്തിനെതിരെ ശക്തമായ ജന വികാരം . ബിജെപി ക്ക് മണ്ഡലത്തിൽ പ്രസക്തി ഇല്ല എന്നതും ശ്രദ്ധേയം വെറും 4 % ആളുകൾ മാത്രമാണ് ബിജെപിക്ക് അനുകൂലം . ജോസ് കെ മാണി എം പി യുടെ പ്രവർത്തത്തിൽ ആളുകൾ തൃപ്തൻ ആണ് . വികസനം ഏറ്റവും കൂടുതൽ കോട്ടയത്താണ് എത്തിയത് എന്ന പൊതു അഭിപ്രായം ഉണ്ട് . ഘടക കക്ഷി ആയ കേരളാ കോൺഗ്രസ് എം യു ഡീ എഫ് ഇൽ മത്സരിക്കുന്നു . സിപിഎം ന് നല്ല സ്ഥാനാർഥി ഇല്ല എന്നതും ഇടതിന് തിരിച്ചടി ആവുന്നു .

ഇടുക്കി – യു ഡീ എഫ്

യു ഡീ എഫ് മണ്ഡലം തിരിച്ചു പിടിക്കും .52 % ആളുകൾ യു ഡീ എഫ് ഇനി അനുകൂലിക്കുന്നു . 45 % ശതമാനം ഇടതിന്റെ അനുകൂലിക്കുന്നു . സിറ്റിംഗ് എം പി ക്കെതിരെ ശക്തമായ ജനവികാരം നിലവിൽ ഉണ്ട് . ബിജെപി പ്രസക്തമല്ല മണ്ഡലത്തിൽ . കേരളാ കോൺഗ്രസ് എം ഉം സീറ്റിനായി യു ഡീ എഫിൽ രംഗത്തുണ്ട് . ജോയ്‌സ് ജോർജ് തന്നെ വീണ്ടും സിപിഎം നു വേണ്ടി മത്സരിച്ചേക്കും .

എർണാകുളം – യുഡിഎഫ്

വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫിന് .51% പേർ യുഡിഎഫിനെ അനുകൂലിക്കുമ്പോൾ വെറും 38% മാത്രം എൽഡിഎഫ് . ബിജെപിക്ക് കാര്യമായ പിന്തുണ ഇല്ല .
മുഖ്യവിഷയം വികസനവും ശബരിമലയും . മോഡിവിരുദ്ധ തരംഗം മണ്ഡലത്തിൽ നിലനിൽക്കുന്നു . യുഡിഎഫിൽ KV തോമസ് വീണ്ടും മൽസരിക്കും . എൽഡിഎഫിൽ നിന്ന് പി രാജീവ് ആകും

ചാലക്കുടി – യുഡിഎഫ്

കടുത്ത പോരാട്ടം നടക്കുന്ന ചാലക്കുടി ഇത്തവണ യുഡിഎഫ് പിടിക്കും 44% പേർ യുഡിഎഫിനെ അനുകൂലിക്കുമ്പോൾ എൽഡിഎഫിന് 41% . ബിജെപി 14% .നിലവിലെ ജനപ്രതിനിധി ഇന്നസെന്റിനെതിരായ ജനവികാരമാണ് യുഡിഎഫിന് തുണയാകുക .കഴിഞ്ഞ തവണ കാല് വാരലിലൂടെ നഷ്ടപ്പെട്ട മണ്ഡലം എങ്ങനേയും പിടിച്ചെടുക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു . മുൻഎംപി ധനപാലനായിരിക്കും യുഡിഎഫ് സ്താനാർത്ഥി . ഇടത് മുന്നണിയിൽ ആര് മത്സരിക്കുമെന്ന് വ്യക്തമല്ല .

തൃശൂർ -യുഡിഎഫ്

കാല് വാരലിലൂടെ നഷ്ടപ്പെട്ട തൃശൂർ യുഡിഎഫ് തിരിച്ചു പിടിക്കുന്നു . യുഡിഎഫ് 40 എൽഡിഎഫ് 36 .ശക്തമായ പോരാട്ടം നടത്താൻ ഉദേശിക്കുന്ന ബിജെപി കെ സുരേന്ദ്രനേയാവും രംഗത്ത് ഇറക്കുക .സർവ്വെ 22% വോട്ടാണ് ബിജെപിക്ക് പ്രവചിക്കുന്നത്.

പാലക്കാട് -എൽഡിഎഫ്

MB രാജേഷിനെതിരെ ജനവികാരമില്ല . ഇടത് കോട്ടയായ പാലക്കാട് എൽഡിഎഫ് നിലനിർത്തും എൽഡിഎഫ് 46 യുഡിഎഫ് 34 ബിജെപി 20 എന്നിങ്ങനെയാണ് സർവ്വേ ഫലം .

ആലത്തൂർ -എൽഡിഫ്

പാലക്കാടിന് സാമാനമായി ആലത്തൂരിലും ഇടത് കോട്ടക്ക് വിളളലില്ല . എൽഡിഎഫ് 48 യുഡിഎഫ് 36 ബിജെപിക്ക് കാര്യമായ സ്വാധീനമില്ല . യുഡിഎഫിന് അവതരിപ്പിക്കാൻ മികച്ച സ്താനാർത്ഥി ഇക്കുറിയുംഇല്ലാത്തത് ഇടതിന്റെ വിജയം കൂടുതൽ അനായാസമാക്കുന്നു .ശബരിമല വിഷയം പ്രകടമല്ല

മലപ്പുറം -യുഡിഎഫ്

ലീഗിന്റെ കോട്ടയിൽ ഇത്തവണയും വെന്നിക്കൊടി പാറിക്കും . യുഡിഎഫ് 54% എൽഡിഎഫ് 30 ബിജെപി 14. ഇടതിനെതിരെയുളള ഭരണ വിരുദ്ധ വികാരവും മോഡി വിരുദ്ധ തരംഗവും പ്രകടമാണ് . യുഡിഎഫിനു വേണ്ടി ലീഗിലെ കുഞ്ഞാലികുട്ടി രംഗത്ത് ഇറങ്ങും . പൊതു സ്വതന്ത്രനേയായിരിക്കും എൽഡിഎഫ് രംഗത്ത് ഇറക്കുന്നത് .

പൊന്നാനി- യുഡിഎഫ്

യുഡിഎഫ് 46% എൽഡിഎഫ് 40% . മന്ത്രി കെടി ജലിൽ ഇടത് മുന്നണി സ്താനാർത്ഥിയാവുമോ എന്നതാണ് മണ്ഡലത്തിലെപ്രധാന ചോദ്യം . ET മുഹമ്മദ് ബഷീറിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തരാണ് .ബിജെപിക്ക് കാര്യമായ സ്വാധീനമില്ല.

കോഴിക്കോട് : യു ഡീ എഫ് .

കോഴിക്കോട് പാർലമെന്റ് സീറ്റിൽ കടുത്ത മത്സരമാണ് പ്രവചിക്കുന്നത് .സിറ്റിംഗ് എം പി യുടെ പ്രവർത്തനത്തിൽ വിമർശനം ഇല്ല . മോദിക്ക് കടുത്ത വിമർശനം ആണ് ജനത്തിനിടയിൽ . 47 % ശതമാവുമായി യു ഡീ എഫ് മുന്നിൽ ഉള്ളപ്പോൾ തോറ്റു പുറകിൽ 42 % വോട്ടുമായി സിപിഎം പുറകിൽ ഉണ്ട് . ബിജെപി അപ്രസക്തമാണ് മണ്ഡലത്തിൽ . മുസ്ലിം വോട്ടുകൾ , കുടിയേറ്റ മേഖലകൾ ഇവ യു ഡീ എഫിന് നിർണ്ണായകമാകും .

വടകര – യു ഡീ എഫ് മുൻ‌തൂക്കം

മുല്ലപ്പിള്ളി രാമചന്ദ്രൻ തന്നെ വീണ്ടും മത്സരിച്ചേക്കും . 45 % വോട്ടുകൾ യു ഡീ എഫ് സ്വന്തമാക്കുന്നു . എൽ ഡീ ഫ് ആവട്ടെ 44 % ശതമാനം വോട്ട് ഷെയർ യുമായി തൊട്ടു പിന്നിലുണ്ട് . സിറ്റിംഗ് എം പി ക്കു എതിരെ ജനവികാരം ഉണ്ടെകിലും അത് സിപിഎം ന് വോട്ട് ആയി മട്ടൻ കഴിയുക ഇല്ല . അതിൻക്കാളുപരി പിണറായി വിജയൻ സർക്കാരിനെതിരെ ശക്തമായ ജനവികാരം ആണുള്ളത്.

കണ്ണൂർ : യു ഡീ എഫ്

കണ്ണൂർ സീറ്റ് യു ഡീ എഫ് തിരിച്ചു പിടിക്കുന്നു . സിറ്റിംഗ് എം പി തീർത്തും മോശം ആണ് എന്നാണ് ജന വികാരം . 50 % ആളുകൾ യു ഡീ എഫ് അനുകൂലം ആണ് . സിപിഎം നു 45 % ആളുകളും ബിജെപിക്ക് 4 % വോട്ട് ഷെയർ ഉമാണുള്ളത് . യു ഡീ എഫിൽ നിന്ന് കെ സുധാകരൻ മത്സരിച്ചേക്കും .

വയനാട് : യു ഡീ എഫ്

വയനാട് സീറ്റ് യു ഡീ എഫ് നിലനിര്ത്തും . 52 % ആളുകൾ യു ഡീ എഫ് അനുകൂലം ആണ് . 27 % ആളുകൾ ഇടതിന്റെ അനുകൂലിക്കുന്നു . 7 % ആളുകൾ ബിജെപി അനുകൂലം ആണ് . കേന്ദ്ര- സംസ്ഥാന സർക്കാരുക്കൾക്കെതിരെ ഭരണ വിരുദ്ധ വികാരം നിലനിക്കുന്നു .

കാസർകോട് – എൽ ഡീ എഫ് മുൻ‌തൂക്കം .

കാസർകോട് സീറ്റിൽ ശക്തമായ മത്സരം നടക്കും . 36 % വോട്ടുമായി സിപിഎം മുന്നിൽ ഉള്ളപ്പോൾ 35 .5 % ശതമാനം വോട്ടുമായി കോൺഗ്രസ്സും , 25 % വോട്ടുമായി ബിജെപി യും മുൻനിരയിൽ ഉള്ളപ്പോൾ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത് .

15 മുതൽ -16 സീറ്റ് വരെ യു ഡീ എഫ് വിജയിച്ചേക്കും . ആറ്റിങ്ങൽ , പാലക്കാട് , ആലത്തൂർ , കാസർകോട് എന്നീ സീറ്റുകളിൽ എൽ ഡീ എഫ് ഇന് സാധ്യത . കാസർകോട് , വടകര സീറ്റുകളിൽ കടുത്ത മത്സരം തന്നെ ഉണ്ടായേക്കും.

 

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares