News Updates :

മഹേന്ദ്ര സിംഗ് ധോണി ഏകദിന, ട്വന്റി–20 ക്യാപ്റ്റൻ സ്‌ഥാനം ഒഴിഞ്ഞു.

ന്യൂഡൽഹി: മഹേന്ദ്ര സിംഗ് ധോണി ഏകദിന, ട്വന്റി–20 ക്യാപ്റ്റൻ സ്‌ഥാനം ഒഴിഞ്ഞു. നായക സ്‌ഥാനം ഒഴിയുകയാണെന്ന് ധോണി ബിസിസിഐയെ അറിയിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി–20 ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ധോണി നാടകീയമായി രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽനിന്നും വിരമിച്ച ശേഷം ധോണി ഏദിന, ട്വന്റി–20 ഫോർമാറ്റുകളിൽ നായകനായി തുടരുകയായിരുന്നു. പുതിയ ക്യാപ്റ്റനു കീഴിൽ ടീമിൽ തുടരുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *