വരുന്നു കുറവിലങ്ങാട് അതിരൂപത. സിറോ മലബാർ സഭയുടെ ഭരണകേന്ദ്രം ഇനി കുറവിലങ്ങാട്. നിർണ്ണായക സിനഡ് ജനുവരി മാസം മാസം തന്നെ

കാക്കനാട് : സിറോ മലബാർ സഭയുടെ ചരിത്രത്തോട് നീതി പുലർത്തുന്ന തീരുമാനവുമായി സിനഡ് ഉടൻ തന്നെ കൂടുകയാണ് . ഒരു കാലത്ത് സുറിയാനി നസ്രാണികളെ ഭരിച്ചിരുന്ന അർക്കദ്യാക്കോൺ മാരുടെ പള്ളിയാരുന്നു കുറവിലങ്ങാട്. എന്നാൽ സമീപ കാലത്ത് ഇപ്പോഴത്തെ കാര്യാലയം ആയ കാക്കനാട് മേജർ ആർച് ബിഷപ്പിനെതിരെ ഉണ്ടായ ഗൂഢാലോചന,  വധ ശ്രമം ഇവ കത്തോലിക്കാ സഭയെ മാറ്റി ചിന്തിക്കുവാൻ പ്രേരിപ്പിച്ചു . സേവ് ഫാമിലി വിവാദം, മഞ്ഞപ്ര പെണ്ണ് കേസ്,  കൊരട്ടി പള്ളിയിലെ സ്വർണ മോഷണം ഇവയിൽ പിടിക്കപ്പെടും എന്നായപ്പോൾ ആണത്രേ അനാവശ്യ ഭൂമി വിവാദം ഉണ്ടാക്കി,  എറണാകുളത്തു കലഹം ഉണ്ടാക്കിയത് .ഇതിന് മുന്നിൽ നിന്ന ബിഷപ്പ് ഇടയന്ത്രത് , ബിഷപ്പ് പുത്തൻവീട്ടിൽ ഇവരെ മാർപാപ്പ സസ്‌പെൻഡ് ചെയ്തിരുന്നു . എന്നാൽ വിഷയം സമഗ്രമായി പഠിച്ച വത്തിക്കാൻ ഓറിയന്റൽ കോൺഗ്രിഗേഷൻ ആണ് , കാർഡിനാൾ ആലഞ്ചേരി എന്നല്ല ഏത് മേജർ ആർച് ബിഷപ് വന്നാലും എറണാകുളം വിമതർ സഭയിൽ പിളർപ്പുണ്ടാക്കാൻ ശ്രമിക്കും എന്നത് .മുൻ ആർച് ബിഷപ് വർക്കി വിതയത്തിലിനും സമാനമായ പീഡനങ്ങൾ ഇവരിൽ നിന്നും ഉണ്ടായത്രേ. കോടികളുടെ പിരിവ് നടത്തുന്ന ഉപജാപക സംഘം തന്നെ ആണ് വിമത മെത്രാന്മാരും വൈദികരും എന്നും വത്തിക്കാൻ മനസിലാക്കിയതാണ് പുതിയ തീരുമാനത്തിന് പിന്നിൽ.

ചരിത്രത്തിൽ ആദ്യമായി മർത് മറിയം പ്രത്യക്ഷപ്പെട്ട പള്ളിയാണ് കുറവിലങ്ങാട് മർത് മറിയം പള്ളി . കഴിഞ്ഞ വർഷം ഈ പള്ളിയെ തലപ്പള്ളി ആയി ഉയർത്തിയിരുന്നു. കൂടാതെ മേജർ ആർച് ബിഷപ്പിന്റെ സ്ഥാനിക സിംഹാസനം സ്ഥാപിക്കുകയും ചെയ്തു  .

പുതിയ കുറവിലങ്ങാട് അതിരൂപതയിൽ ഏറ്റുമാനൂർ മുതൽ അങ്കമാലി വരെ എംസി റോഡിൽ നിന്നും 10 കിലോമീറ്റർ ചുറ്റളവിൽ ഉള്ള ഫൊറോനകളെ ആണ് ലയിപ്പിക്കുന്നതു. മേജർ ആർച് ബിഷപ്പിന്റെ അതിരൂപത ആയ ഇവിടെ അദ്ദേഹത്തെ സഹായിക്കുവാൻ ഒരു സഹായ മെത്രാൻ അങ്കമാലി കേന്ദ്രമായി ഉണ്ടാവും . അവിടെ പ്രാദേശിക കാര്യലയവും ഉണ്ടാവും . ആഴ്ചയിൽ 3 ദിവസം കുറവിലങ്ങാടും 2 ദിവസം അങ്കമാലിയിലും 1 ദിവസം കാക്കനാട് മൗണ്ട് സെന്റ് തോമസിലും ആയിരിക്കും തുടക്കത്തിൽ മേജർ ആർച് ബിഷപ് ഉണ്ടാവുക . സഭയുടെ കാര്യാലമായി മൗണ്ട് സെന്റ് തോമസ് തുടരും . പാലാ രൂപതയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ , എറണാകുളം അതിരൂപതയിലെ വൈക്കം ഇവയും പുതിയ രൂപതയിൽ പെടുത്തും . എന്നാൽ പാലാ രൂപതയുടെ വ്യാപ്തി കോട്ടയം ടൌൺ വരെ വ്യാപിപ്പിക്കുകയും ചെയ്യും.

പുതിയ അതിരൂപത വന്നാൽ എറണാകുളം അതിരൂപത യുടെ മെത്രപൊലീത്ത ആയി ബിഷപ് ജേക്കബ് മാനത്തോടത്തിനെ നിയമിക്കും

ശക്തമായ തീരുമാനങ്ങൾ ആണ് സിനഡ് പരിഗണിക്കുന്നത്. ഏകീകൃത കുർബാന ക്രമത്തെ എതിർക്കുന്നവരെ രൂപത നോക്കാതെ സ്ഥലം മാറ്റുക എന്നതാണ് സിനഡ് പരിഗണിക്കുന്ന പ്രധാന പരിഷ്‌കാരം . കാർഡിനാലിനും സിൻഡിനും ആരാധന ക്രമം നടപ്പിലാക്കാൻ  വഴങ്ങാത്ത രൂപത മെത്രാന്മാരുണ്ടെങ്കിൽ അവരെയും സ്ഥലം മാറ്റുവാൻ ആണ് നിർദേശം .എന്തായാലും ഈ സിനഡ് കത്തോലിക്കാ സഭയിൽ വിപ്ലവം സൃഷ്ടിക്കും എന്നത് ഉറപ്പാണ്.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares