മലയാളം ‘പുലിമുരുകനെ’ ആദ്യദിന കളക്ഷനില്‍ മറികടന്ന് മന്യം പുലി; ആന്ധ്രയിലും, തെലുങ്കാനയിലുമായി അഞ്ച് കോടിക്ക് മുകളില്‍ ചിത്രം നേടിയെന്ന് റിപ്പോര്‍ട്ട്;

ഹൈദരാബാദ്: മലയാള സിനിമയിലെ ബോക്സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ പുലിമുരുകന്‍ 100 കോടി തികച്ച്‌ കുതിപ്പു തുടരുകയാണ്. കേരളത്തിന് പുറത്ത് മലയാളി സൂപ്പര്‍താര ചിത്രത്തിന് ലഭിക്കുന്ന വമ്ബന്‍ സ്വീകരണം; തെലുങ്ക് സിനിമയില്‍ ശക്തമായ സാന്നിധ്യം അറിയിച്ച്‌ മോഹന്‍ലാല്‍ ലാല്‍ ആരാധകര്‍ക്ക് സന്തോഷം പകര്‍ന്ന് തെലുങ്കിലും മോഹന്‍ലാല്‍ ശക്തമായ സാന്നിധ്യം അറിയിക്കുകയാണ്. പുലിമുരുകന് മലയാളിത്തില്‍ എന്ത് സ്വീകരണമാണോ ലഭിച്ചത് സമാനമായ വിധത്തിലാണ് തെലുങ്കിലും ലഭിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബോക്സോഫീസ് കലക്ഷനില്‍ പുലിമുരുകന്റെ തെലുങ്ക് പതിപ്പ് മന്യം പുലി’ ആദ്യദിനകളക്ഷനില്‍ മലയാളം പതിപ്പിനെ കടത്തിവെട്ടിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. തെലുങ്ക് മാദ്ധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ മലയാളം ‘പുലിമുരുകനെ’ ആദ്യദിന കളക്ഷനില്‍ മറികടന്നിട്ടുണ്ട്’.

ഒക്ടോബര്‍ ഏഴിന് കേരളത്തിനും മറ്റ് സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലുമായി 331 സ്ക്രീനുകളിലാണ് പുലിമുരുകന്‍ റിലീസായത്. എന്നാല്‍ ഈ വെള്ളിയാഴ്ച മന്യം പുലി എത്തിയത് 350 സ്ക്രീനുകളിലും. ഒരു മലയാളചിത്രത്തിന്റെ എക്കാലത്തെയും വലിയ ആദ്യദിന കളക്ഷനായിരുന്നു പുലിമുരുകന്റേത്. 4.06 കോടി. എന്നാല്‍ തെലുങ്ക് മാദ്ധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ഇതിന് മേലെയാണ് മന്യം പുലിയുടെ ആദ്യദിന കളക്ഷന്‍. 5 കോടിക്ക് മുകളില്‍ ചിത്രം വെള്ളിയാഴ്ചത്തെ പ്രദര്‍ശനങ്ങളില്‍ നിന്നുമാത്രം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുലിമുരുകനെപ്പോലെ മന്യം പുലിക്കും ആദ്യദിനം മികച്ച അഭിപ്രായമാണ് നേടാനായത്. ശനിയാഴ്ച ഹൈദരാബാദിലും പരിസരപ്രദേശങ്ങളിലുമുള്ള സ്ക്രീനുകളില്‍ മാത്രം 80 പ്രദര്‍ശനങ്ങളുണ്ട് ചിത്രത്തിന്. മള്‍ട്ടിപ്ലെക്സുകളും സാധാരണ സ്ക്രീനുകളും ഉള്‍പ്പെടെയുള്ളതാണ് ഇത്. കൊരട്ടല ശിവയുടെ സംവിധാനത്തില്‍ ജൂനിയര്‍ എന്‍ടിആറിനൊപ്പം മോഹന്‍ലാല്‍ നിറഞ്ഞാടി ജനതാ ഗ്യാരേജ് തെലുങ്കിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ബെസ്റ്റര്‍ ചിത്രമായിരുന്നു. ഇതോടെ തമിഴ് പ്രേക്ഷകര്‍ക്ക് പരിചിതനായി എന്നതാണ് മന്യം പുലിക്കും മികച്ച സ്വീകരണം ലഭിക്കാന്‍ ഇടയാക്കിയത്.

പുലിമുരുകനിലെ വില്ലന്‍കഥാപാത്രം ‘ഡാഡി ഗിരിജ’യെ അവതരിപ്പിച്ചത് പ്രമുഖ തെലുങ്ക് നടന്‍ ജഗപതി ബാബുവാണ്. ജഗപതിയുടെ സാന്നിധ്യമുണ്ടെങ്കിലും മോഹന്‍ലാലിന്റെ നായകത്വം വിളിച്ചുപറയുന്നത് തന്നെയാണ് ‘പുലിമുരുകന്റെ’ തെലുങ്ക് പോസ്റ്ററുകള്‍. കേരളത്തിലേതിനു സമാനമായ രീതിയില്‍ വന്‍ ആഘോഷങ്ങളോടെയായിരുന്നു തെലുങ്കില്‍ ഡബ്ബുചെയ്ത് ചിത്രത്തിന്റെ റിലീസ്.

നിറഞ്ഞുകവിഞ്ഞ സദസ്സില്‍ കേരളത്തിലേതിന് സമാനമായിരുന്നു ആന്ധ്രയിലും ലാലിന്റെ പുലിമുരുകന് ആദ്യഷോയ്ക്ക് ലഭിച്ച വരവേല്‍പ്പെന്നാണ് ടോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇതോടെ ആന്ധ്രയില്‍ വന്‍ വിജയയമായ ജനതാഗാരേജിന് സമാനമായ രീതിയില്‍ മന്യം പുലിയും വന്‍ വിജയമാകുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

വിവിധ തെലുങ്ക് സിനിമാ പോര്‍ട്ടലുകളില്‍ മികച്ച റിവ്യൂകളാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. 125 കോടി പിന്നിട്ട് വന്‍വിജയമായ ജനതാ ഗാരേജിന് ശേഷം തെലുങ്ക് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ മോഹന്‍ലാല്‍ ചിത്രമെന്ന നിലയിലും വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. ആക്ഷന്‍ രംഗങ്ങളുടെ മികവിനെക്കുറിച്ചും മോഹന്‍ലാലിന്റെ സാഹസിക പ്രകടനത്തെക്കുറിച്ചും വാചാലമാകുന്ന ട്വീറ്റുകളാണ് സിനിമയുടെ ആദ്യ പ്രദര്‍ശനത്തിന് പിന്നാലെ വന്നത്.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *