മാവോയിസ്റ്റുകളുടെ മൃതദേഹം രണ്ടു ദിവസം കൂടി സൂക്ഷിക്കും.

കോഴിക്കോട്: പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം ഒമ്പതുവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറയിൽ സൂക്ഷിക്കും. മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെത്തുടർന്ന് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കില്ലെന്നും രണ്ടു ദിവസംകൂടി മോർച്ചറിയിൽ സുക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം കുപ്പുദേവരാജന്റെ സഹോദരൻ ഡി. ശ്രീധരൻ നൽകിയ അപേക്ഷയെ തുടർന്നാണ് തീരുമാനം. മെഡിക്കൽ കോളജ് സൂപ്രണ്ടിനായിരുന്നു ശ്രീധരൻ അപേക്ഷനൽകിയത്. കൂടാതെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.സി. സജീവനും അപേക്ഷ നൽകിയിരുന്നു.

അതേസമയം വെടിയേറ്റുമരിച്ച അജിത എന്ന കാവേരിയുടെ ബന്ധുക്കൾ മൃതദേഹം കാണാനോ ഏറ്റെടുക്കാനോ എത്തിയിട്ടില്ല. ഈ മൃതദേഹം പോലീസ് തന്നെ സംസ്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ കുപ്പുദേവരാജിന്റെ മൃതദേഹം രണ്ടു ദിവസം കൂടി മോർച്ചറയിൽ സൂക്ഷിക്കുന്ന സാഹചര്യത്തിൽ അജിതയുടെ മൃതദേഹവും സൂക്ഷിക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *