മറ്റക്കര ടോംസ് എഞ്ചിനീയറിങ്ങ് കോളേജ് എസ്.എഫ്.ഐഎറിഞ്ഞുതകര്‍ത്തു.

മറ്റക്കര ടോംസ് എഞ്ചിനീയറിങ്ങ് കോളേജ് എറിഞ്ഞുതകര്‍ത്തു

കോട്ടയം: മറ്റക്കരയിലെ ടോംസ് എഞ്ചിനീയറിങ്ങ് കോളേജ് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നു എറിഞ്ഞു തകര്‍ത്തു. രണ്ടാം നിലയിലെ ജനല്‍ചില്ലുകളും കോളേജിന്റെ പേരെഴുതിയ ഫലകവും പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്. സമരം സൂചന മാത്രമാണെന്നും ടോംസിനെതിരെ സമര പരമ്ബരകള്‍ തന്നെ നടത്തുമെന്നും എസ്.എഫ്.ഐ നേതൃത്വം അറിയിച്ചു.

കോളേജ് ചെയര്‍മാന്റെ നേതൃത്വത്തില്‍ നടക്കുന്ന കൊടിയ പീഡനങ്ങള്‍ നാരദയിലൂടെ രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും വെളിപ്പെടുത്തി മണിക്കൂറിനുള്ളില്‍ കോട്ടയത്തെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജിലേയ്ക്ക് ഇരച്ചെത്തുകയായിരുന്നു.

നേരത്തെ, പീഡനം സഹിക്കാതെ ആത്മഹത്യ ചെയ്യാന്‍ കോളേജ് ഹോസ്റ്റലില്‍ വെച്ച്‌ വിഷം കഴിച്ച പ്രതിഭയെന്ന വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരുന്നു.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *