ട്രംപിനെതിരെ തുറന്നടിച്ച് മെറില്‍ സ്ട്രീപ്

അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശവുമായി വിഖ്യാതനടി മെറില്‍ സ്ട്രീപ്. ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരവേദിയില്‍ സമഗ്രസംഭാവനയ്ക്കുള്ള സെസില്‍ ബി ഡിമെല്ലെ പുരസ്കാരം ഏറ്റുവാങ്ങി നടത്തിയ പ്രഭാഷണത്തിലാണ് ട്രംപിനെതിരെ മെറില്‍ സ്ട്രീപ് തുറന്നടിച്ചത്.
രാജ്യത്തിന്റെ ബഹുസ്വരതയെ ചോദ്യംചെയ്യുകയും മറ്റുള്ളവരെ പരസ്യമായി കളിയാക്കുകയുംചെയ്യുന്ന ശൈലിയെയാണ് ട്രംപിന്റെ പേരെടുത്തുപറയാതെ അവര്‍ വിമര്‍ശിച്ചത്.അംഗപരിമിതയായ റിപ്പോര്‍ട്ടറെ പ്രസംഗത്തിനിടെ വികൃതമായി അനുകരിച്ച ട്രംപിന്റെ പ്രകടനമാണ് ഏതു ചലച്ചിത്രതാരത്തിന്റെ പ്രകടനത്തേക്കാളും തന്നെ വേട്ടയാടുന്നതെന്ന് അവര്‍ പറഞ്ഞു. ഹൃദയഭേദകമായ കാഴ്ചയായിരുന്നു അത്.

ബഹുസ്വരലോകത്തിന്റെ പ്രതീകമാണ് ഹോളിവുഡ്. വിദേശരാഷ്ട്രങ്ങളില്‍നിന്നുള്ളവരാണ് ഹോളിവുഡിനെ സമ്പന്നമാക്കിയത്. അവരെയെല്ലാം പുറത്താക്കാനാണെങ്കില്‍ ഫുട്ബോളും ആയോധനകലകളുമല്ലാതെ കലാപരമായതൊന്നും കാണാനുണ്ടാകില്ലെന്നും അറുപത്തേഴുകാരിയായ താരം ചൂണ്ടിക്കാട്ടി.
സ്ട്രീപ്പിന്റെ വിമര്‍ശം ചൂണ്ടിക്കാട്ടിയപ്പോള്‍ ‘അവര്‍ ഒരു ഹിലരിപ്രേമി’ ആണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *