ആനക്കൊമ്പുകേസ്; വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നൽകി

images-2

കൊച്ചി : ആനക്കൊമ്പ് കൈവശംവയ്ക്കാന്‍ നടന്‍ മോഹന്‍ലാലിന് വനംവകുപ്പ് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ത്വരിതാന്വേഷണം നടത്താനുള്ള മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. വിജിലന്‍സ്കോടതി നടപടി നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് മോഹന്‍ലാലിന്റെ ഹര്‍ജി.

വനംവകുപ്പ് അനുമതിക്കു പിന്നില്‍ അഴിമതിയുണ്ടെന്നാരോപിച്ച് ഏലൂര്‍ സ്വദേശി കെ എ പൌലോസ് സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിലാണ് മോഹന്‍ലാല്‍, മുന്‍ വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ക്കെതിരെ വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. അന്യായംതന്നെ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് മോഹന്‍ലാല്‍ ഹര്‍ജിയില്‍ ബോധിപ്പിച്ചു.ഹര്‍ജിയില്‍ തിങ്കളാഴ്ച വാദംകേള്‍ക്കും.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *