കെ എം മാണിക്ക് എതിരെ ആഞ്ഞടിച്ചു മോൻസ് ജോസഫ്. മാണി ഗ്രൂപ്പ്‌ ഔദാര്യം നൽകിയത് അല്ല തന്റെ എം എൽ എ സ്ഥാനം

കടുത്തുരുത്തി :ന്യൂസ്‌ 18 കേരള ക്ക് നൽകിയ പ്രത്യേക അഭിമുഖം മാണിക്കെതിരെ ഉള്ള വെടി പൊട്ടിക്കൽ ആയിരുന്നു. കെ എം മാണിയുടെ ഔദാര്യമല്ല കടുത്തുരുത്തി സീറ്റ്‌, മാണിയുടെ സ്ഥാനര്തിയെ തോൽപ്പിച്ചു എം എൽ എ ആയി ആണ് താൻ കേരള കോൺഗ്രസ്‌ എം ഇൽ വന്നത്. കടുത്തുരുത്തി സീറ്റ്‌ ദാനം തന്നത് എന്ന മാണി ഗ്രൂപ്പ്‌ പ്രചരണം തന്നെ അപമാനിക്കുന്നു. പിജെ ജോസഫിന് ആയിരുന്നു സീറ്റ്‌ നൽകേണ്ടിയിരുന്നു. മണ്ഡലം പ്രസിഡന്റ്‌ മാരല്ല കാര്യങ്ങൾ തീരുമാനിക്കേണ്ടത്. അവരെക്കാളും മുകളിൽ ആണ് പാർലമെറ്ററി പാർട്ടി. കേവലം മണ്ഡലം പ്രസിഡന്റ്‌ മാരെ ഒക്കെ വിളിച്ചു തീരുമാനിച്ചത് എന്തെന്ന് അറിയില്ല. ജോസ് കെ മാണി യെ എന്നല്ല പിജെ ജോസഫ് പാർട്ടി ചെയർമാൻ ആവണമെന്ന് പറഞ്ഞാൽ പോലും താൻ സമ്മതിക്കില്ല. പാർട്ടി യിൽ തിരുത്തൽ ശക്തി ആവും. സങ്കീർത്തനത്തിലെ ദുഷ്ടനെ ദൈവം കൈകാര്യം ചെയ്തു കൊള്ളും എന്നുള്ള വചനവും പറഞ്ഞാണ് മോൻസ് അഭിമുഖം നിറുത്തുന്നത്.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares