അ​ജ്ഞാ​ത​ വാ​ഹ​ന​മി​ടി​ച്ചു   മുത്തൂറ്റ് ജീവനക്കാരനായ ​യുവാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ നിർത്താതെ പോയ ബ​സ് പോ​ലീ​സ് ക​ണ്ടെ​ത്തി

വാ​ഴ​ക്കു​ളം: അ​ജ്ഞാ​ത​വാ​ഹ​ന​മി​ടി​ച്ചു ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ നി​ർ​ത്താ​തെ പോ​യ ടൂ​റി​സ്റ്റ് ബ​സ് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ 24നു ​രാ​ത്രി 10.30ന് ​മ​ട​ക്ക​ത്താ​നം കൊ​ച്ച​ങ്ങാ​ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. തൊ​ടു​പു​ഴ ഭാ​ഗ​ത്തു​നി​ന്നു ക​ദ​ളി​ക്കാ​ടു​ള്ള വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന ചാ​ത്തം​ക​ണ്ട​ത്തി​ൽ അ​ഭി​രാ​ജി​നെ അ​ജ്ഞാ​ത​വാ​ഹ​നം ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.
വ​ഴി​യോ​ര​ത്തേ​ക്കു തെ​റി​ച്ചു വീ​ണ അ​ഭി​രാ​ജി​നെ ഏ​റെ നേ​രം ക​ഴി​ഞ്ഞാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നാ​യ​ത്. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഭി​രാ​ജ് പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു.

രാ​ത്രി​യാ​യി​രു​ന്ന​തി​നാ​ൽ ദൃ​ക്സാ​ക്ഷി​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തുകൊണ്ട് ഇ​ടി​ച്ചി​ട്ട വാ​ഹ​നം ക​ണ്ടെ​ത്താ​നാ​യില്ല. സം​ഭ​വ​സ്ഥ​ല​ത്തുനി​ന്നു ക​ണ്ടെ​ത്തി​യ വാ​ഹ​ന​ത്തി​ന്‍റെ ചെ​റി​യ ര​ണ്ടു ഭാ​ഗ​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നു ഏ​ക തെ​ളി​വ്. ഇ​തു സം​ശ​യാ​സ്പ​ദ​മാ​യ തെ​ളി​വു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു.  അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​മാ​യെ​ത്തി​യ ത​ല​ശേ​രി ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ടൂ​റി​സ്റ്റ് ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്ന് ക​ണ്ടെ​ത്തു​ക​യും വാ​ഹ​നം ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. വാ​ഴ​ക്കു​ളം ടൗ​ണി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ഇ​ത​ര ടൗ​ണു​ക​ളി​ലും പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള കാ​മ​റ ദൃ​ശ്യ​ങ്ങ​ളും അ​പ​ക​ടം ന​ട​ന്ന സ​മ​യ​വും അ​പ​ക​ട സ്ഥ​ല​ത്തു നി​ന്നു ല​ഭി​ച്ച വാ​ഹ​ന​ത്തി​ന്‍റെ സ്പെ​യ​ർ ​പാ​ർ​ട്സ് സം​ബ​ന്ധി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് വാ​ഹ​നം ക​ണ്ടെ​ത്താ​ൻ സ​ഹാ​യ​ക​മാ​യ​ത്.

തൊ​ട്ടി​ൽ​പ്പാ​ലം സ്വ​ദേ​ശി​യാ​യ റി​നീ​ഷാ​ണ് സം​ഭ​വ സ​മ​യ​ത്ത് ബ​സോ​ടി​ച്ചി​രു​ന്ന​തെ​ന്നും വ്യ​ക്ത​മാ​യി. സം​ഭ​വ​ത്തി​നു​ശേ​ഷ​വും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​മാ​യി ബ​സ് ഇ​തു​വ​ഴി ഒ​ന്നി​ലേ​റെ ത​വ​ണ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​താ​യും ക​ണ്ടെ​ത്തി. ബ​സോ​ടി​ച്ചി​രു​ന്ന റി​നീ​ഷ് ഒ​ളി​വി​ലാ​ണ്. ഇ​യാ​ളു​ടെ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്തി​രി​ക്കു​ക​യാ​ണ്.​ഒ​ടു​വി​ൽ ട​വ​ർ സി​ഗ്ന​ൽ ല​ഭി​ച്ച​ത് ക​ർ​ണാ​ട​ക​യി​ൽ നി​ന്നാ​ണെ​ന്നും അ​പ​ക​ടം സം​ഭ​വി​ച്ച വി​വ​രം വീ​ട്ടി​ൽ അ​റി​യി​ച്ചി​ട്ടാ​ണ് ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച കോ​ഴി​ക്കോ​ടുനി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബ​സ് വാ​ഴ​ക്കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.

മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി കെ. ​ബി​ജു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ഴ​ക്കു​ളം എ​സ്ഐ ജി.​എ​സ് ഹ​രി, എ​എ​സ്ഐ കെ.​കെ. രാ​ജേ​ഷ്, മൂ​വാ​റ്റു​പു​ഴ എ​എ​സ്ഐ ജോ​ർ​ജ് ജോ​സ​ഫ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജോ​ബി പി. ​ചാ​ക്കോ, ജി.​എ​സ്. ഗി​രീ​ഷ്കു​മാ​ർ, മ​ഞ്ജേ​ഷ് കു​മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ട്ട പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *