നിലന്പൂർ -മൈസൂർ റെയിൽവേ പാതക്ക് അംഗീകാരം ”കേന്ദ്ര വിഹിതം ഉറപ്പായി ”

 

നിലന്പൂർ -മൈസൂർ റെയിൽവേ പാതക്ക് അംഗീകാരം ”കേന്ദ്ര വിഹിതം ഉറപ്പായി

 

 

കൽപ്പറ്റ:   നഞ്ചൻഗോഡ് -വയനാട്-നിലമ്പൂർ റെയിൽ പാത സംബന്ധിച്ച് ഡോ.ഇ.ശ്രീധരന്റെ നേതൃത്വത്തില്‍  കൽപ്പറ്റയിൽ യോഗം ചേർന്നു.MP .M.I.ഷാനവാസ്, MLA മാരായ CK ശശീന്ദ്രൻ, l.C.ബാലകൃഷ്ണൻ, O.R കേളു ,PV അൻവർ ജില്ലാ ,ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ,നിലമ്പൂര്‍ -മൈസൂര്‍ റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയും പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഉപദേശക സമിതി അംഗവുമായ ഡോ.ബിജു നൈനാന്‍, വയനാട് കലക്ടർ, തുടങ്ങിയവർ പങ്കെടുത്തു. ഇ.ശ്രീധരൻ  വളരെ വിശദമായി നഞ്ചൻഗോഡ് – നിലമ്പൂർ പാതയെക്കുറിച്ച് സംസാരിച്ചു. അലൈൻമെൻറ്, ട്രാഫിക് സർവ്വേ തുടങ്ങി കടലാസ് ജോലികൾ DMRC ഏറെക്കുറെ പൂർത്തിയാക്കി കഴിഞ്ഞു. പാതയുടെ ദൈർഘ്യം 162.5 Km ആണ്. പുതുക്കിയ ദൂരം കുറഞ്ഞ അലൈന്‍മെന്‍റ് റെയില്‍വേ ബോര്‍ഡും അംഗീകരിച്ചു.
ചിലവ് 4000 കോടിയാണങ്കിലും പൂർത്തിയായി വരുമ്പോൾ ഏകദേശം 5000 കോടി രൂപ വരും. ഇതിൽ പകുതി കേന്ദ്രം തരും. ബാക്കി തുക വായ്പയായി സമാഹരിക്കാം.പാത വളരെ ലാഭകരമായതിനാൽ ബാങ്ക് വായ്പകളും ലഭിക്കും. കർണ്ണാടക വിഹിതം നൽകിയില്ലങ്കിലും കമ്പനിക്ക് പണം കണ്ടെത്താം.5 വർഷം കൊണ്ട് പാത പൂർത്തിയാക്കാം.പാതക്ക് പരിസ്ഥിതി അനുമതി ആവശ്യമില്ല. വനത്തിലെ ഭാഗം ഭൂഗർഭ പാതയാണ് ഉദ്ദേശിക്കുന്നത്. ഇനി ചെയ്യേണ്ടത് ഫൈനൽ ലൊക്കേഷൻ സർവ്വേയാണ്. പണം ലഭിച്ചാലുടൻ ഇത് തുടങ്ങും.സർവ്വേക്ക് അനുവദിച്ച തുക DMRC ക്ക് കൈമാറാനുള്ള തീരുമാനം രണ്ട് മൂന്ന് ദിവസത്തിനകം ഉണ്ടാകുമെന്ന് C. K ശശീന്ദ്രൻ MLA അറിയിച്ചു.തുടർ പ്രവർത്തനത്തിനായി MP മാരും (എം.എെ.ഷാനവാസ്,പി.വി.അബ്ദുള്‍ വഹാബ്,എം.പി.വീരേന്ദ്രകുമാര്‍) നാല് MLA മാരും ചേർന്ന ഒരു കമ്മിറ്റി രൂപീകരിച്ചു.ഈ കമ്മറ്റിയും Dr. E. ശ്രീധരനും ചേർന്ന് മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തും.ആക്ഷന്‍ കൗണ്‍സിലുകളെയും ഉള്‍പ്പെടുത്തി മുന്നോട്ട് നീങ്ങും.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *