നോട്ട് നിരോധനം; ബുദ്ധിമുട്ടുകൾ അവസാനിച്ചെന്ന് അരുൺ ജെയ്‌റ്റലി

ന്യൂദല്‍ഹി: നോട്ട് പിൻവലിക്കലിനെ തുടർന്നുണ്ടായ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റലി. തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നോട്ട് നിരോധനത്തെ വേട്ടയാടുന്ന കോൺഗ്രസിനെ അദ്ദേഹം കണക്കറ്റ് വിമർശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്‍റെ ഭാവിയെപ്പറ്റി ചിന്തിക്കുമ്ബോള്‍ എങ്ങനെ പാര്‍ലമെന്‍റ് തടസപ്പെടുത്താം എന്നതിനെക്കുറിച്ചാണു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചിന്തിക്കുന്നതെന്നും ജെയ്‌റ്റലി ആരോപിച്ചു.

കള്ളപ്പണത്തിനും സമ്പദ് വ്യവസ്ഥയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവരെ നേരിടാനും ഉറച്ചാണ് മോദി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സാമ്ബത്തിക മേഖലയില്‍ പുത്തനുണര്‍വു കൈവന്നു. നൂതന സാങ്കേതികവിദ്യയെയും പരിഷ്കരണങ്ങളെയും തള്ളിപ്പറയുന്ന കോണ്‍ഗ്രസിന്‍റെ നിലപാട് ദുരന്തമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തുമുതല്‍ അദ്ദേഹം രാജ്യാന്തര തലത്തില്‍ കള്ളപ്പണത്തിനെതിരെ പോരാടി പിന്തുണ നേടി. സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കാന്‍ ബിനാമി നിയമം കൊണ്ടുവന്നു. ഈ വര്‍ഷം പ്രാബല്യത്തില്‍ വരുന്ന ജിഎസ്ടി, നികുതി ഭരണനിര്‍വഹണത്തില്‍ കൃത്യത കൊണ്ടുവരും.

നികുതി വെട്ടിപ്പിനെതിരായ ശക്തമായ നിയമമായിരിക്കും അത്. 1000, 500 നോട്ടുകളുടെ പിന്‍വലിക്കലും സുരക്ഷയേറിയ പുതിയ നോട്ടുകള്‍ കൊണ്ടുവന്നതും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കു ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *