അസാധു നോട്ടുകൾ മാറ്റി വാങ്ങാൻ റിസർവ് ബാങ്കിന്റെ കേരളത്തിലെ ശാഖകളിൽ സൗകര്യമില്ലാത്തത് പ്രവാസി മലയാളികളെ വലയ്ക്കുന്നു.

 


തിരുവനന്തപുരം: അസാധു നോട്ടുകൾ മാറ്റി വാങ്ങാൻ റിസർവ് ബാങ്കിന്റെ കേരളത്തിലെ ശാഖകളിൽ സൗകര്യമില്ലാത്തത് പ്രവാസി മലയാളികളെ വലയ്ക്കുന്നു. അടുത്തിടെ നാട്ടിലെത്തിയ പ്രവാസി മലയാളികൾക്ക് നോട്ട് മാറ്റാൻ ചെന്നൈ, മുംബൈ, ഡൽഹി, കോൽക്കത്ത, നാഗ് പുർ എന്നിവിടങ്ങളിലെ റിസർവ് ബാങ്ക് ഓഫീസുകളിലേത്തേണ്്ട സ്‌ഥിതിയാണുള്ളത്. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലെ റിസർവ് ബാങ്ക് ശാഖകളിൽനിന്നു മാത്രം പ്രവാസി ഇന്ത്യക്കാരുടെ പണം മാറി നൽകിയാൽ മതിയെന്ന തീരുമാനത്തെത്തുടർന്നാണ് ഈ സ്ഥിതിവിശേഷം. ഈ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധം ഉയരുകയാണ്.

കേരളത്തിൽ റിസർവ് ബാങ്കിനു കൊച്ചിയിലും തിരുവനന്തപുരത്തുമാണു റീജണൽ ഓഫീസുകളുള്ളത്. ഈ രണ്ടിടത്തും പ്രവാസികളുടെ പണം മാറി നൽകേണ്ടെന്നു ബന്ധപ്പെട്ടവർക്ക് ഒന്നാം തീയതി നിർദേശം ലഭിച്ചിരുന്നു. റദ്ദാക്കപ്പെട്ട കറൻസി മാറ്റിയെടുക്കാൻ ജൂൺ 30 വരെയാണു പ്രവാസി ഇന്ത്യക്കാർക്കു സമയം അനുവദിച്ചിട്ടുള്ളത്. നോട്ട് പിൻവലിച്ച കാലത്ത് വിദേശത്തായിരുന്ന ഇന്ത്യക്കാർക്ക് മാർച്ച് 31 വരെയും നോട്ടുകൾ മാറ്റിവാങ്ങാമെന്ന് സർക്കുലറിൽ പറയുന്നു.

പ്രവാസികൾ റദ്ദാക്കപ്പെട്ട കറൻസിയുടെ വിവരങ്ങൾ വിമാനത്താവളത്തിൽ കസ്റ്റംസുകാരുടെ പക്കൽ നൽകണം. നോട്ടിന്റെ എണ്ണവും തുകയും അടക്കമുള്ള വിവരങ്ങളാണു നൽകേണ്ടത്. കസ്റ്റംസിന്റെ മുദ്രവച്ച സർട്ടിഫിക്കറ്റ് സഹിതം ഇവ റിസർവ് ബാങ്കിൽ നൽകാം.

നോട്ട് മാറാൻ സാധിക്കുന്ന റിസർവ് ബാങ്ക് ശാഖകൾ:

1. ഡൽഹി

6, Sansad Marg, New Delhi, Delhi 110001

2. മുംബൈ

Central Office Building, Shahid Bhagat Singh Road, Fort, Mumbai, Maharashtra 400001

3. കോൽക്കത്ത

No.15, Netaji Subhas Road, Kolkata, West Bengal 700001

4. ചെന്നൈ

#16, Rajaji Salai, Fort Glacis, Chennai, Tamil Nadu 600001

5. നാഗ് പുർ

Main Office Building, Dr. Raghavendra Road, Reserve Bank Civil Square, P.B.No.15, Civil Lines, Nagpur, Maharashtra 

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *