ഒരുലക്ഷം അസാധുവിന് 20,000 ഇത് കൊച്ചിയിലെ മോന്‍സിയുടെ ഓഫര്‍

കൊച്ചി : രാജ്യത്തെ ബാങ്കുകളും എണ്ണപ്പെട്ടതൊഴികെയുള്ള ആര്‍ബിഐ ഓഫീസുകളും അസാധുനോട്ടുകളെടുക്കില്ലെന്നു പ്രഖ്യാപിച്ചിരിക്കെ, ഈ നോട്ടുകളെടുക്കുമെന്ന് ഫ്ളക്സ് ബാനറടിച്ച് പരസ്യപ്പെടുത്തി കടവന്ത്രയിലെ കച്ചവടക്കാരന്‍. കള്ളപ്പണം പിടിക്കാനായി മോഡി  നടത്തിയ  പരിഷ്കാരം തുടരുമ്പോഴാണ് വലിയ ബാനറില്‍ പരസ്യവുമായി കൊച്ചി നഗരത്തില്‍ മോന്‍സി ജോസഫ് അസാധുനോട്ട് എടുക്കുമെന്നറിയിക്കുന്നത്. മാര്‍ച്ച് 28 വരെ 500ന്റെയും ആയിരത്തിന്റെയും അസാധു നോട്ടുകള്‍ സ്വീകരിക്കുമെന്നാണ് പരസ്യം.

കടവന്ത്ര ഗാന്ധിനഗറില്‍ സപ്ളൈകോ ഹെഡ് ഓഫീസിന് എതിര്‍വശത്തുള്ള ഗ്യാലക്സി ലബോറട്ടറീസ് എന്ന ചെറിയ കട നടത്തുകയാണ് മോന്‍സി ജോസഫ്. ആവശ്യക്കാര്‍ക്ക് ബന്ധപ്പെടുന്നതിനായി 9496491162 എന്ന ഫോണ്‍നമ്പറും പരസ്യപ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 30ന് അസാധുനോട്ടുകള്‍ ബാങ്കുകളിലെത്തികൈമാറാനുള്ള സമയം അവസാനിച്ചശേഷവും 500, 1000 നോട്ടുകളെടുക്കുമെന്ന കൌതുകകരമായ പരസ്യം കണ്ടാണ് ബുധനാഴ്ച മോന്‍സിയെ സമീപിച്ചത്. കച്ചവടം നടത്തുകയാണെന്നും 20,000 രൂപയുടെ അസാധുനോട്ടുകള്‍ മാറ്റിത്തരണമെന്നും പറഞ്ഞാണ് മോന്‍സിയെ സമീപിച്ചത്. അപ്പോള്‍ കിട്ടിയ മറുപടി  ഒരുലക്ഷവും അതിനു മുകളിലുമുള്ള തുകയേ മോന്‍സ് സ്വീകരിക്കുകയുള്ളു. ഒരുലക്ഷം രൂപ നല്‍കിയാല്‍ 20,000 രൂപ മാത്രം തിരിച്ചുനല്‍കും. അതും സാധുവായ നോട്ടുകളായി. ബാക്കി 80,000 മോന്‍സിയെടുക്കും.  “നിങ്ങളുടെ കൈയിലുള്ള വെറും കടലാസ് ഞാന്‍ വിലയുള്ള നോട്ടാക്കിത്തരുമ്പോള്‍ എനിക്കെന്തെകിലും മെച്ചം വേണ്ടേ”യെന്നാണ് ഇയാളുടെ ചോദ്യം. ചെന്നൈയിലെ റിസര്‍വ് ബാങ്ക് ഓഫീസില്‍ കൊണ്ടുപോയാണത്രെ തുക മാറ്റിയെടുക്കുന്നത്. ‘അതിനൊക്കെ കാരണംകാണിക്കേണ്ടേ, നിങ്ങള്‍ വിദേശത്തോ മറ്റോ ആയിരുന്നുവെന്നോ’ എന്ന് സംശയം പ്രകടിപ്പിച്ചപ്പോള്‍ ‘അത്തരം റിസ്കൊക്കെ എനിക്ക് വിട്ടേക്കൂ, അത് ഞാന്‍ മാനേജ് ചെയ്തു     കൊള്ളാം’ എന്ന് മറുപടി.

അസാധുനോട്ടുകള്‍ മാറ്റാന്‍ ചിലരൊക്കെ തന്നെ സമീപിച്ചുവെന്നും തുക മാറ്റിക്കൊടുത്തുവെന്നും ഇയാള്‍ പറയുന്നു. ‘പരസ്യം വച്ചാല്‍ ആളുകളറിയില്ലേ’യെന്ന് ചോദിച്ചപ്പോള്‍  ചിരി.  തന്റെ കടയ്ക്കുള്ള പരസ്യംകൂടിയാണിതെന്ന് മോന്‍സി പറയുന്നു. സോപ്പുപൊടിയും ഡിഷ്വാഷും ടോയ്ലറ്റ് ക്ളീനറും കാര്‍ ഷാംപൂവുമൊക്കെ നിര്‍മിച്ചുവില്‍ക്കുക യാണ് മോന്‍സി

 

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *