ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ , ഇന്ത്യൻ കോൺഗ്രസ് ഫെഡറേഷൻ രൂപീകരിച്ചേക്കും , ഉമ്മൻ ചാണ്ടി ദേശീയ അദ്യക്ഷൻ , കെ സുധാകരൻ ജനറൽ സെക്രട്ടറിയും , കെ മുരളീധരൻ കേരളം ഘടകം പ്രസിഡന്റും ആയേക്കും .

ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ , ഇന്ത്യൻ കോൺഗ്രസ് ഫെഡറേഷൻ രൂപീകരിച്ചേക്കും , ഉമ്മൻ ചാണ്ടി ദേശീയ അദ്യക്ഷൻ , കെ സുധാകരൻ ജനറൽ സെക്രട്ടറിയും , കെ മുരളീധരൻ കേരളം ഘടകം പ്രസിഡന്റും ആയേക്കും .

എ ഐ സി സി ഇന്ന് ഡൽഹിയിൽ നടത്തിയ പ്രോഗ്രാമിൽ നിന്ന് വിട്ടു നിന്ന ഉമ്മൻ ചാണ്ടി , പുതിയ പാർട്ടിയും മുന്നണിയും രൂപീകരിക്കാൻ ഉള്ള ശ്രമം ഉടൻ ആരംഭിക്കും . പ്രാരംഭ ഘട്ട വില ഇരുത്തലിനായി തന്റെ വിശ്വസ്തരുടെ യോഗം വിളിച്ചു ചേർത്തിരുന്നു .

ബെന്നി ബഹനാൻ , കെ സി ജോസഫ് , സതീശൻ പാച്ചേനി , കെ സുധാകരൻ എന്നിവരാണ് തുടർന്നുള്ള ചർച്ചകൾക്കു നേതൃത്വം നൽകുക . ഇതിനുള്ള മുന്നോടിയായി മത നേതാക്കളെ കണ്ടു ഉമ്മൻ ചാണ്ടി സംസാരിച്ചിരുന്നു . രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ അതൃപ്‌തി ഉള്ള എൻ എസ് എസ് , ഈ നീക്കത്തതിന് സമ്മതം അറിയിച്ചു കഴിഞ്ഞു . കേരളാ കോൺഗ്രസ് , മുസ്ലിം ലീഗ് , ജേക്കബ് ഗ്രൂപ്പ് , ജനതാദൾ എന്നിവർ ചേർന്നുള്ള ഒരു മുന്നണി ആവും രൂപീകരിക്കുക . ഇന്ത്യൻ ജനാതിപത്യ മുന്നണി എന്ന വിശാല മുന്നണി ആണ് ഉമ്മൻ ചാണ്ടി പ്രതീക്ഷിക്കുന്നത് . അതിനായി എ ഐ എ ഡി എം കെ , തെലുങ്കു ദേശം പാർട്ടി , കർണാടകം കോൺഗ്രസിലെ എസ് എം കൃഷ്ണ വിഭാഗം , ശരത് പവാർ തുടങ്ങിയവരെ ലക്ഷ്യമാക്കുന്നുണ്ട് .

എന്ത് തന്നെ ആയാലും കേരളത്തിൽ കെ എം മാണിയും , കുഞ്ഞാലിക്കുട്ടിയും ഉമ്മൻ ചാണ്ടിക്കൊപ്പം നീക്കുമെന്ന് ഉറപ്പാണ് . കോൺഗ്രസിലെ എം ൽ എ മാരിൽ കെ സി ജോസഫ്, തിരുവഞ്ചൂർ , തുടങ്ങിയ നേതാക്കൾ ഉമ്മൻ ചാണ്ടിക്കൊപ്പം ആണ് . ‘ഐ’ പക്ഷത്തു നിന്ന് കെ മുരളീധരൻ ആണ് ഉമ്മൻ ചാണ്ടിക്കൊപ്പം ഉള്ള പ്രമുഖൻ . എം പീ മാരിൽ , ‘ഐ ‘പക്ഷത്തുണ്ടായിരുന്ന കെ വി തോമസ് ഉമ്മൻ ചാണ്ടിക്കൊപ്പം എന്നത് ശ്രദ്ദേയം ആണ് . എം ഐ ഷാനവാസ് , മുല്ലപ്പള്ളി രാമചന്ദ്രൻ, ഹൈബി ഈഡൻ തുടങ്ങിയ നേതാക്കളും ഉമ്മൻ ചാണ്ടിക്ക് പിന്തുണ നൽകുന്ന ആളുകൾ ആണ് .

ആൻ്റണി / സുധീര പക്ഷത്തു നിക്കുന്ന നേതാക്കൾ വി ടി ബൽറാം , കൊടിക്കുന്നിൽ സുരേഷ് , രാജ്‌മോഹൻ ഉണ്ണിത്താൻ , ആന്റോ ആന്റണി , ടി എൻ പ്രതാപൻ , പി ടി തോമസ് തുടങ്ങിയവർ മാത്രമാണ് .

രമേശ് വിഭാഗത്തിൽ അടൂർ പ്രകാശ്, എം ലിജു , സി ആർ മഹേഷ് , വി ഡി സതീശൻ തുടങ്ങി വിരലിൽ എണ്ണാവുന്നവർ മാത്രമായി ചുരുങ്ങി .

പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും . അണിയറ നീക്കങ്ങൾ വളരെ രഹസ്യമായാണ് നടക്കുന്നത് . രാഹുൽ ഗാന്ധിയും , സുധീരനും , ആന്റണിയും ആയി ഇനി ഒരു ബന്ധം ഉണ്ടാവില്ല എന്ന് ഉമ്മൻ ചാണ്ടി ഉറപ്പിച്ചു തന്നെ ആണ് . സോളാർ കേസിൽ പെട്ട ഉമ്മൻ ചാണ്ടിയെയും , തിരുവഞ്ചൂരിനെയും , അത് പോലെ തന്നെ 10 കോടിയുടെ ബാർ കോഴ കേസിൽ പെട്ട കെ ബാബുവിനെയും ഒരു കാരണവശാലും ഉൾക്കൊള്ളാനാവില്ല എന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട് .

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *