പോൾ ആന്റണി ചീഫ് സെക്രട്ടറിക്കു കത്ത് നൽകി

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ പ്രതിയായ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണി സ്‌ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ച് ചീഫ് സെക്രട്ടറിക്ക് നൽകി. താൻ വ്യവസായ സെക്രട്ടറി സ്‌ഥാനത്ത് തുടരുണോ എന്ന് സർക്കാർ വ്യക്‌തമാക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നു.

പോൾ ആന്റണിയുടെ കത്ത് ചീഫ് സെക്രട്ടറി വ്യവസായമന്ത്രിക്ക് കൈമാറി. അന്തിമ തീരുമാനം സർക്കാരിന്റേതാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ബന്ധു നിയമന വിവാദത്തിൽ മൂന്നാം പ്രതിയാണ് പോൾ ആന്റണി.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *