പേരൂർക്കടയിൽ തെരുവുനായ ആക്രമണം: അഞ്ച് പേർക്ക് പരിക്ക്

തിരുവനന്തപുരം: പേരൂർക്കട കാച്ചാണി പുന്നാംകോണം ഭാഗത്ത് കുട്ടിയെ ട്യൂഷനു വിടാൻ പോയ വീട്ടമ്മയെ കടിച്ച തെരുവുനായ നെട്ടയം ഭാഗത്ത് അഞ്ച് പേരെക്കൂടി ആക്രമിച്ചു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു തെരുവുനായ്ക്കളുടെ വിളയാട്ടം. കാച്ചാണി പുന്നാംകോണം കാവുവിളാകത്ത് വീട്ടിൽ വസന്തകുമാരി(65) ക്കാണ് നായയുടെ ആക്രമണത്തിൽ കാലിനു പരിക്കേറ്റത്. വസന്തകുമാരിയുടെ നിലവിളികേട്ട് എത്തിയ ഇവരുടെ സഹോദരൻ സന്തോഷ് ആണ് നായയെ ഓടിച്ചുവിട്ടത്. ഇവർ ആദ്യം പേരൂർക്കട ഗവ. മാതൃകാ ആശുപത്രിയിലും തുടർന്ന് ജനറൽ ആശുപത്രിയിലും ചികിത്സ തേടി.

വീട്ടമ്മയെ കടിച്ച തെരുവുനായ നെട്ടയത്ത് അഞ്ച് പേരെക്കൂടി ആക്രമിച്ചു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പുന്നാംകോണം, കാച്ചാണി ഭാഗങ്ങളിൽ വർദ്ധിച്ചുവരുന്ന തെരുവുനായ ആക്രമണത്തിൽ നാട്ടുകാർ ഭീതിയിലാണ്.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *