ഐ.എ.എസുകാരും സര്‍ക്കാരുമായി പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി.

ഐ.എ.എസുകാരും സര്‍ക്കാരുമായി പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് ഒരബദ്ധം പറ്റി എന്നാല്‍ അവര്‍ അത് തിരുത്താനും തയാറായി. ഐ.എ.എസുകാരുടെ വികാരം തെറ്റാണെന്ന് അവരെ ബോധ്യപ്പെടുത്തി. ഉദ്യോഗസ്ഥരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചതാണെന്നും പിണറായി പറഞ്ഞു. അഴിമതിക്കേസുകളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നയങ്ങളാണ് റേഷന്‍ പ്രതിസന്ധിക്കു കാരണമെന്നും പിണറായി വ്യക്തമാക്കി.

മുന്‍ മന്ത്രി ഇ.പി.ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന കേസുമായി ബന്ധപ്പെട്ടു വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ പ്രതിയാക്കിയ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിലപാടിനെതിരേ അവധിയെടുത്തു പ്രതിഷേധിക്കാനുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരുടെ തീരുമാനമാണു മുഖ്യമന്ത്രിയുടെ ശാസനയ്ക്ക് ഇടയാക്കിയത്.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *

Close