പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കുമെന്ന് കേന്ദ്രം.

ന്യൂഡൽഹി: കള്ളനോട്ടുകൾ തടയാൻ പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിക്കാൻ തീരുമാനിച്ചെന്ന് കേന്ദ്ര സർക്കാർ. ഇതിന്റെ നിർമാണം തുടങ്ങുന്നതിനായി സാമഗ്രികൾ ശേഖരിച്ചു തുടങ്ങിയതായും കേന്ദ്ര ധനകാര്യ സഹമന്ത്രി അർജുൻ രാം മേഘ്വാൽ വ്യക്‌തമാക്കി. ഇതു സംബന്ധിച്ച് ലോക്സഭയിൽ ഉയർന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. 2014 ഫെബ്രുവരിയിൽ, 10 രൂപയുടെ ഒരു ലക്ഷം കോടി പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കുമെന്ന് സർക്കാർ പാർലമെന്റിൽ പ്രഖ്യാപിച്ചിരുന്നു. പ്ലാസ്റ്റിക് നോട്ടുകളുടെ വ്യാജൻ നിർമിക്കാൻ ബുദ്ധിമുട്ടാണെന്നും അഞ്ചുവർഷമാണ് അവയുടെ ശരാശരി കാലയളവ് എന്നതുമാണ് പ്രത്യേകതയായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്. ഓസ്ട്രേലിയയിലാണ് ആദ്യം പ്ലാസ്റ്റിക് നോട്ട് പുറത്തിറക്കിയത്. സുരക്ഷാ നാരില്ലാത്ത 1000 രൂപയുടെ നോട്ടുകൾ ലഭിച്ച സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും വീഴ്ചയ്ക്കു പിന്നിലെ ജീവനക്കാർക്കെതിരെ നടപടിയെടുത്തുവെന്നും അദ്ദേഹം വ്യക്‌തമാക്കി.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

Shares