Trends

ആളും ആരവങ്ങളുമില്ലാതെ വി.എസിന് ഇന്ന് തൊണ്ണൂറ്റിമൂന്നാം ജന്മദിനം

v-s-achuthanandan_082716

തിരുവനന്തപുരം :  മുതിര്‍ന്ന സിപിഐഎം നേതാവും, ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന് ഇന്ന് തൊണ്ണൂറ്റിമൂന്നാം ജന്മദിനം. പതിവുപോലെ ഇത്തവണയും ജന്മദിനത്തിന് ആഘോഷങ്ങളൊന്നുമില്ല. കുടുംബാഗങ്ങളോടൊത്ത് ഒരു സദ്യ മാത്രമെ ഉള്ളുവെന്ന് പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

രാവിലെ മാധ്യമങ്ങളെ കണ്ട വിഎസ് മാധ്യമപ്രവര്‍ത്തകരുടെ എല്ലാ ചോദ്യങ്ങള്‍ക്കും നന്ദി എന്ന മറുപടി മാത്രമാണ് നല്‍കിയത്. പ്രായമേറെ ചെന്നിട്ടും തളരാത്ത പോരാട്ടവീര്യവുമായി സജീവ രാഷ്ട്രീയത്തിലുള്ള വിഎസ് സ്വന്തം നാട്ടില്‍ ഇന്നലെ നടന്ന പുന്നപ്രവയലാര്‍ രക്തസാക്ഷി അനുസ്മരണത്തില്‍ പങ്കെടുത്തിരുന്നു.


Facebook Comments

 

Close