ആരാണ് റബ്ബര്‍ കര്‍ഷകന്‍റെ യഥാര്‍ത്ഥ ശത്രു… ചിലർക്കിട്ട് പണി കൊടുത്താൽ റബ്ബർ കർഷകർ രക്ഷപെടും.

 

ആരാണ് റബ്ബര്‍ കര്‍ഷകന്‍റെ യഥാര്‍ത്ഥ ശത്രു…

ചിലർക്കിട്ട് പണി കൊടുത്താൽ റബ്ബർ കർഷകർ രക്ഷപെടും.

പ്രവാസി വിചാരം   ( സണ്ണി കുരിശുംമൂട്ടില്‍,കുവൈറ്റ്‌)

 


കേരളത്തിലെ റബ്ബർ കർഷകർ രക്ഷപെടുന്നതിന് എല്ലാ കൃഷിക്കാരും കൂടി, പ്രത്യകിച്ച് റബ്ബർ കൃഷിക്കാർ എല്ലാവരും ഒന്ന് സംഘടിച്ചാൽ മാത്രം മതി. സംഘടിത ശക്തിക്കു മുന്നിൽ എത്ര വലിയവനും മുട്ടുമടക്കും എന്നതിന് ഉദാഹരണമാണ് നമ്മൾ ഈ അടുത്ത കാലത്ത് കണ്ടത്. ക്രിസ്ത്യൻ സമൂഹത്തിൻ്റെ മതവികാരത്തെ വ്രണപ്പെടുത്തിയതിന് മനോരമ വലിയ വില കൊടുക്കേണ്ടി വന്നു. മാധ്യമ രാജാവാണ് എന്ന് സ്വയം അഹങ്കരിച്ചു നടന്ന മനോരമ കണക്കു കൂട്ടി, തിരുവത്താഴത്തെ എത്ര മോശമായി ചിത്രീകരിച്ചാലും ജനങ്ങൾ അത് സ്വീകരിക്കും എന്ന്.

 

                 എന്നാൽ ഏതു വിഷയത്തിലും വളരെ സൗമ്യമായി മാത്രം പ്രതികരിക്കുന്ന ക്രിസ്തീയ സഭകൾ ഒന്നടങ്കം വളരെ ശക്തമായി രംഗത്തു വന്നപ്പോൾ, ഈ കോർപ്പറേറ്റ് മുതലാളിക്ക് ക്ഷമ പറഞ്ഞ്
പ്രസ്തുത മാഗസിൻ പിൻവലിക്കേണ്ടി വന്നു. മനോരമ മുതലാളി കണക്കു കൂട്ടിയത് ക്ഷമ പറഞ്ഞാൽ പ്രശ്നം തീരും എന്നാണ്. എന്നാൽ അവിടം കൊണ്ട് പ്രശ്നം തീർന്നില്ല എന്നു മാത്രമല്ല, ആയിരക്കണക്കിന് മനോരമയുടെ വരിക്കാരെ നഷ്ടമായി, അതുമൂലം ലക്ഷ കണക്കിന് രൂപയുടെ നഷ്ടമാണ് മനോരമക്ക് ഉണ്ടായത്. ഈ കൈവിട്ടു പോയ തങ്ങളുടെ വരിക്കാരെ തിരികെ എത്തിക്കുന്നതിനു വേണ്ടി, നാളിതുവരെ മനോരമ പത്രത്തിൻ്റെ അകത്തുള്ള പേജുകളുടെ ഒരു മൂലക്കു മാത്രമായിരുന്നു, മനോരമക്ക് വലിയ താല്പര്യമില്ലാത്ത കത്തോലിക്കാ വിഭാഗത്തിൻ്റെ വാർത്ത കൊടുത്തിരുന്നത്. എന്നാൽ ഈ പ്രശ്നം ഉണ്ടായതിനു ശേഷം, നാളുകൾക്കു മുമ്പ് മറ്റു പല പത്രങ്ങളിലും വന്ന വാർത്തകൾ പോലും, ഇപ്പോൾ മനോരമ പത്രത്തിൻ്റെ ആദ്യ പേജിൽ വലിയ വാർത്തയായി കൊടുക്കുകയും, മനോരമ ചാനലിൽ സഭയുമായി ബന്ധപ്പെട്ട പല വാർത്തകൾക്കും പ്രാധാന്യം കൊടുക്കാനും തുടങ്ങി. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ് സംഘടിത ശക്തിക്കു മുന്നിൽ എത്ര വലിയവനും മുട്ടുമടക്കും

 


ഇന്ത്യയിലെ റബ്ബറിൻ്റെ വില നിർണ്ണയിക്കുന്നതിൽ കോർപ്പറേറ്റ് ഭീമനായ മനോരമയുടെ തന്നെ സഹോദര സ്ഥാപനമായ എം ആർ എഫി നുള്ള പങ്ക് എല്ലാവർക്കും അറിയാവുന്നതാണ്. കേരളത്തിലെ അസംഘടിതരായ റബ്ബർ കഷകർ എല്ലാവരും കൂടി ഒറ്റക്കെട്ടായി നിന്നാൽ, റബർ വിലയുടെ കാര്യത്തിലും ഒരു തീരുമാനം ഉണ്ടാകും. കേരളത്തിലെ റബ്ബർ കർഷകരും, അതുപോലെ റബ്ബർ കൃഷിക്കാരെ സ്നേഹിക്കുന്നവരും എം ആർ എഫി ൻ്റെ ടയർ ഉല്പന്നങ്ങൾ ബഹിഷ്കരിക്കുകയും, മനോരമയുടെ പത്രങ്ങൾ, മാസികകൾ, ചാനലുകൾ എന്നിവ കൂടി ഉപേക്ഷിക്കുവാൻ തയ്യാറാവുകയും ചെയ്താൽ സ്വഭാവികമായും റബ്ബർ വില ഉയരും. ഇതിന് രാഷ്ട്രീയത്തിനതീതമായി കർഷകർ യോജിക്കണം. അതിനു മുന്നോടിയായി എല്ലാ വാർഡുകളിലും കർഷക കൂട്ടായ്മകൾക്ക് രൂപം നൽകുക, ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ വീടു വീടാന്തരം കയറി, കർഷകരുടെ റബ്ബർ വിലയിടിവിന് പ്രധാന കാരണക്കാരൻ, റബ്ബർ വ്യവസായി ആയ മനോരമയും എം ആർ എഫും ആണെന്നുമുള്ള കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുക. അതിനാൽ അവരുടെ പത്രം, മാഗസിൻ, ചാനൽ, ടയർ ഉല്പന്നങ്ങൾ ഉപേക്ഷിക്കുവാൻ കർഷകരോട് ആവശ്യപ്പെടുക. അവരുടെ ഉല്പന്നങ്ങൾ ഉപേക്ഷിക്കുവാൻ കർഷകർ തയ്യാറായാൽ ഭാവിയിൽ റബ്ബർ വില ഉയരും. റബ്ബർ വില 240 രൂപയായി ഉയർന്നപ്പോൾ, ആ വില വർദ്ധനവിൻ്റെ പേരു പറഞ്ഞ് ടയറിൻ്റെ വില ഉയർത്തിയവർ, വില 100 രൂപയിൽ താഴെ വന്നിട്ടും ടയർ ഉല്പന്നങ്ങളുടെ വില കുറക്കുവാൻ തയ്യാറായിട്ടില്ല. റബ്ബർ കൃഷിക്കാരുടെ രക്തം ഊറ്റിക്കുടിക്കുന്ന  ഡ്രാക്കുളയാണ് മനോരമയും, എം ആർ എഫും……

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *