പ്രിയങ്കാ ഗാന്ധിയുടെ ചിത്രം മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

കൈതാര്‍: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. ബീഹാര്‍ സ്വദേശിയായ യോഗി സൂരജ്‌നാഥ് എന്നയാളാണ് ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല രൂപത്തിലാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.

സാമൂഹ്യ പ്രവര്‍ത്തകന്‍ ഷാഹിന്‍ സയാദ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ബീഹാര്‍ പോലീസ് സൈബര്‍ സെല്ലിനാണ് സയാദ് പരാതി നല്‍കിയിരുന്നത്. സൂരജ്‌നാഥിനെ ബിനോദ്പൂരിലെ വസതിയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭക്തന്‍ എന്നണ് ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്.

അതേസമയം യോഗി സൂരജ്‌നാഥിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം അറിയിച്ചു. ജനുവരി 30ന് ആണ് ഇയാള്‍ ചിത്രം ട്വീറ്റ് ചെയ്തത്.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares