അവള്‍ മാനഭംഗത്തിനിരയായത് നിങ്ങള്‍ കണ്ടോ? എവിടെ നിന്നാണ് രക്തം വന്നത്? പെണ്‍കുട്ടികളോട് എം.എല്‍.എയുടെ ചോദ്യം..

 

പട്ന: ‘അവള്‍ മാനഭംഗത്തിനിരയായി എന്ന് നിങ്ങള്‍ക്കെങ്ങനെ പറയാന്‍ കഴിയും? അവളുടെ എവിടെ നിന്നാണ് രക്തം വന്നത്? നിങ്ങള്‍ക്കും ഇത്തരത്തില്‍ അനുഭവമുണ്ടായാല്‍ എന്തുചെയ്യും? ഒരു എം.എല്‍.എ സ്കൂള്‍ കുട്ടികളോട് ചോദിക്കുന്നതാണിത്.

ബിഹാറില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട മരിച്ച സംഭവത്തില്‍ അന്വേഷണത്തിനെത്തിയതാണ് രാഷ്ട്രീയ ലോക്സമസ്ത പാര്‍ട്ടി എം.എല്‍.എ ലാലന്‍ പാസ്വാന്‍. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ഞായറാഴ്ച ദളിത് റസിഡന്‍ഷ്യല്‍ സ്കൂള്‍ ഹോസ്റ്റലില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മരിച്ചുകിടക്കുന്നത് കണ്ട്. വൈശാലിയിലെ സര്‍ക്കാര്‍ സ്കൂളിലായിരുന്നു സംഭവം.

പെണ്‍കുട്ടി മാനഭംഗത്തിനിരയായോ എന്ന് അന്വേഷിച്ചറിയുകയായിരുന്നു എം.എല്‍.എയുടെ സന്ദര്‍ശനത്തിന്‍റെ മുഖ്യ ഉദ്ദേശ്യം.

‘നിങ്ങള്‍ വിദ്യാഭ്യാസമുള്ളവരാണ്. വ്യക്തമായി മറുപടി പറയണം’മെന്നും ജനക്കൂട്ടത്തിനു മുന്നില്‍ വച്ച്‌ കുട്ടികളോട് എം.എല്‍.എ പറഞ്ഞു. നിങ്ങള്‍ വ്യക്തമായി മറുപടി നല്‍കിയില്ലെങ്കില്‍ നാളെ നിങ്ങള്‍ക്കും ഇതു തന്നെ സംഭവിക്കും. മാനഭംഗം ചെയ്തയാള്‍ നിങ്ങളുടെ മുറിയില്‍ വന്നാല്‍ എന്തു സംഭവിക്കുമെന്നും ലാലന്‍ പാസ്വാന്‍ ചോദിക്കുന്നു.

പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ആണ്‍കുട്ടികള്‍ വരുന്നുണ്ടെന്ന് ആരോപിച്ച എം.എല്‍.എ തനിക്ക് അവസരം ലഭിച്ചാല്‍ ഈ പ്രശ്നം നിസാരമായി പരിഹരിക്കുമെന്നും പറയുന്നുണ്ട്. തുടര്‍ന്ന് അധ്യാപകര്‍ക്ക് നേരെ തിരിഞ്ഞ എം.എല്‍.എ ‘അക്രമിയെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കയറാന്‍ സഹായിച്ചതില്‍ നിങ്ങളുമുണ്ടാം’ എന്നും ആരോപിച്ചു.

ബിഹാറില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് രാഷ്ട്രീയ ലോക് സമസ്ത പാര്‍ട്ടി. മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ സ്ഥാപിച്ച പാര്‍ട്ടിയാണിത്. ‘ചോദ്യം ചെയ്യല്‍’ വിവാദമായതോടെ വിശദീകരണവുമായി ലാലന്‍ പാസ്വാന്‍ രംഗത്തെത്തി. തന്‍റെ ചോദ്യങ്ങള്‍ അല്പം രൂക്ഷമായെങ്കിലും അവ സദുദ്ദേശ്യത്താടെയായിരുന്നു. മാധ്യമങ്ങള്‍ കൂട്ടിച്ചേര്‍ത്ത വീഡിയോ ആണിതെന്നും പാസ്വാന്‍ പറഞ്ഞു.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *