ശുദ്ധിക്രിയയ്ക്കു കാരണം യുവതീപ്രവേശമല്ല: ശബരിമല തന്ത്രി
പത്തനംതിട്ട: ശബരിമലയില്‍ ജനുവരി 2 ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയതിനു കാരണം യുവതീപ്രവേശമല്ലെന്ന് വിശദീകരിച്ച് തന്ത്രി കണ്ഠര് രാജീവര്. ദേവചൈതന്യത്തിനു കളങ്കം വന്നതിനാലാണു ശുദ്ധിക്രിയ നടത്തിയത് എന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല മകരവിളക്കിനു നട തുറക്കുമ്ബോള്‍ ശുദ്ധിക്രിയ നടത്താന്‍ നേരത്തേ നിശ്ചയിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ താന്‍ ആചാരപരമായി ശരിയായ നടപടിയാണു ചെയ്തതെന്നും സുപ്രീം കോടതി വിധിക്കു നിരക്കാത്ത യാതൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ദേവസ്വം ബോര്‍ഡിനു നല്കിയ വിശദീകരണത്തില്‍ തന്ത്രി അറിയിച്ചു.
ദേവസ്വം കമ്മിഷണറുടെ നോട്ടീസിലെ ആരോപണങ്ങള്‍ക്കു അടിസ്ഥാനമില്ല. ദേവസ്വം ബോര്‍ഡിന്റെ പൂര്‍ണ അറിവോടെയാണ് ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയതെന്ന് എക്സിക്യൂട്ടീവ് ഓഫിസര്‍ നേരെത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശബരിമല സന്നിദാനത്ത് യുവതീപ്രവേശം മുഖ്യമന്ത്രി സ്ഥിരീകരിച്ച ശേഷം തന്ത്രി തന്നെയും ഒപ്പംതന്നെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറെയും അദ്ദേഹത്തിന്റെ മുറിയിലേക്കു വിളിച്ച് ആചാരപരമായ കാര്യങ്ങള്‍ ചെയ്യണം എന്ന് അറിയിച്ചു. തുടര്‍ന്ന് താന്‍ സന്നിദാനത്ത് നടയടച്ച് പുണ്യാഹവും ബിംബശുദ്ധിയും നടത്താന്‍ പോവുകയാണെന്നും ഇതു 45 മിനിറ്റിനകം പൂര്‍ത്തിയാക്കുമെന്നും ശേഷം നട തുറക്കുമെന്നും തന്ത്രി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ഫോണിലൂടെ അറിയിച്ചുവെന്നാണു കത്തില്‍ തന്ത്രിയുടെ വ്യക്തമാക്കിയിരിക്കുന്നത്.
Get the latest.