സന്തോഷ് ട്രോഫി: കേരളം ജയത്തോടെ തുടങ്ങി

കോഴിക്കോട്: സന്തോഷ് ട്രോഫിയില്‍ കേരളം ജയത്തോടെ തുടങ്ങി. ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ പുതുച്ചേരിയെ എതിരില്ലാത്ത മൂന്നു ഗോളിനാണ് കേരളം പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ വി.ഉസ്മാന്റെ ഇരട്ട ഗോളാണ് കേരളത്തിന് മികച്ച വിജയം സമ്മാനിച്ചത്.

ആദ്യപകുതിയില്‍ ജോബി ജസ്റ്റിന്റെ ഗോളിലാണ് കേരളം മുന്നിലെത്തിയത്. രണ്ടാം പകുതിയില്‍ ഉസ്മാന്‍ പുതുച്ചേരിയുടെ വലയില്‍ രണ്ടു ഗോളുകള്‍കൂടി നിക്ഷേപിച്ച് ലീഡ് മൂന്നായി ഉയര്‍ത്തി.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *