അടിയന്തര സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ച്‌ പ്രധാനമന്ത്രി

ഡല്‍ഹി : അതിര്‍ത്തിയില്‍ സാഹചര്യങ്ങള്‍ സങ്കീര്‍ണ്ണമാകവെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഡല്‍ഹിയില്‍ അടിയന്തര സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ, കേന്ദ്രമന്ത്രിമാരായ രാജ്‍നാഥ് സിംഗ്, സുഷമാ സ്വരാജ്, നിര്‍മലാ സീതാരാമന്‍, അരുണ്‍ ജയ്‍റ്റ്‍ലി എന്നിവരും യോഗത്തിലുണ്ട്.പാകിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. രജൗരി, കൃഷ്ണഘാട്ടി, പൂഞ്ച് ഉള്‍പ്പടെയുള്ള സെക്ടറുകളില്‍ തുടര്‍ച്ചയായി വെടിവയ്പ്പും നടക്കുന്നു.

അതേ സമയം ഇന്ന് അതിര്‍ത്തിയില്‍ സൈനികരുടെ വെടിയേറ്റ് മരിച്ചത് രണ്ട് ലഷ്കര്‍ ഇ ത്വയ്ബ ഭീകരരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares