ഈ ഗതികേട് ശത്രുക്കള്‍ക്കുപോലും വരരുതേ…സോളാറില്‍ ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ സരിതക്ക് അനുമതി

കൊച്ചി; സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ മുഖ്യപ്രതി സരിത നായര്‍ക്ക് സോളാര്‍ കമ്മീഷന്‍ അനുവാദം നല്‍കി. ഉമ്മന്‍ചാണ്ടിയെ ക്രോസ് വിസ്താരം ചെയ്യണമെന്ന സരിതയുടെ ആവശ്യം സോളാര്‍ കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു.രാവിലെ ഉമ്മന്‍ചാണ്ടിയും കമ്മീഷനില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ന് നേരത്തെ തീരുമാനിച്ച മറ്റ് വിസ്താരങ്ങള്‍ ഉള്ളതിനാല്‍ സരിതയ്ക്ക് വിസ്തരിക്കാന്‍ അവസരം ലഭിച്ചേക്കില്ല .കമ്മിഷന്‍ അനുവാദം നല്‍കിയതോടെ ഉമ്മന്‍‌ചാണ്ടി നേരിടുന്നത് ഏറ്റവും വലിയ ഗതികേട്.കേരളത്തിന്‍റെ മുഖ്യമന്ത്രി ആയിരുന്ന ഒരാളെ സരിതയെപോലൊരു ഫ്രോഡ് വിസ്തരിക്കുന്നു.ഇതില്‍പ്പരം ഒരു ഗതികേട് ഒരു നേതാവിനും ഉണ്ടാകാനില്ല.അടുത്തയിടെ തൊട്ടതെല്ലാം പിഴയ്ക്കുന്ന ഉമ്മന്‍ചാണ്ടിക്ക് ഇതില്‍പ്പരം അപമാനം ഉണ്ടാകാനില്ലെന്നു രാഷ്ട്രീയകേരളം കണക്കുകൂട്ടുന്നു.

ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സരിത മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല, മല്ലേലി ശ്രീധരന്‍ നായര്‍ക്കൊപ്പം ആരുമുണ്ടായിരുന്നില്ല ,സോളാര്‍ പദ്ധതിയുമായി ബന്ധമില്ല എന്നെല്ലാം ഉമ്മന്‍ചാണ്ടി പറയുമ്പോള്‍ അതെല്ലാം നേരിട്ട് ചോദിക്കണമെന്ന ആവശ്യമാണ് താന്‍ കമ്മീഷന് മുമ്പാകെ ആവശ്യപ്പെട്ടതെന്നും സരിത പറഞ്ഞു.

അതേസമയം ലോയേഴ്സ് യൂണിയന്‍ ഉമ്മന്‍ ചാണ്ടിയെ വിസ്തരിച്ചു തുടങ്ങി. സരിത എ പി അബ്ദുള്ളക്കുട്ടിക്കെതിരെ നല്‍കിയ പരാതിയെ കുറിച്ച് അറിയാമെന്ന് ഉമ്മന്‍ചാണ്ടി കമ്മീഷനില്‍ പറഞ്ഞു.ഹേമചന്ദ്രന്‍ കമ്മീഷനില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച വിവരം അറിഞ്ഞിട്ടുണ്ടൊ എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.

അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള പരാതിയില്‍ സരിതയുടെ രഹസ്യമൊഴി എടുത്ത വിവരം അറിയാമൊ എന്നതിന് പരാതി നല്‍കിയ വിവരം അറിയാമെന്നും അന്ന് സ്വീകരിച്ച നടപടികള്‍ എന്താണെന്ന് നോക്കിയാലെ ഉത്തരം പറയാന്‍ കഴിയൂവെന്നുമായിരുന്നു മറുപടി.  മല്ലേലില്‍ ശ്രീധരന്‍ നായരുടെ ബന്ധു മോഹന്‍രാജിനെ പരിചയമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.എന്നാല്‍ മല്ലേലി ശ്രീധരന്‍ നായരുടെ പരാതിയില്‍ തനിക്കെതിരെ ഒന്നു പറയുന്നില്ലെന്നും ഉമ്മന്‍ചാണ്ടി കമ്മീഷനില്‍ പറഞ്ഞു.

 

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *