ഇത്തിത്താനം കുതിരപ്പടി ശ്രീലത കൊലക്കേസ്, ഷാഡോ പോലീസിന്റെ നീക്കം പ്രതികളെ കുടുക്കി

ചങ്ങനാശേരി: ഇത്തിത്താനം കുതിരപ്പടി ശ്രീനിലയത്തിൽ ശ്രീലത കൊലക്കേസിലെ പ്രതികളെ കണ്ടെത്തിയ പോലീസിനു പ്രശംസ. അന്വേഷണത്തിന് ഏഴുദിവസ മാണു നൽകിയതെങ്കിലും നാലുദിവസത്തിനുള്ളിൽ പ്രതികളെ പിടികൂടി പോലീസ് മികവ് തെളിയിച്ചു. എഡിജിപി ബി. സന്ധ്യയുടെ നിർദേശപ്രകാരം റേഞ്ച് ഐജി എസ്. ശ്രീജിത് സ്‌ഥലം സന്ദർശിച്ച് നിർദേശങ്ങൾ നൽകിയിരുന്നു.

കോട്ടയം എസ്പി കെ.ജി. സൈമൺ, ചങ്ങനാശേരി ഡിവൈഎസിപി വി. അജിത്, കോട്ടയം ഡിവൈഎസ്പി ഗിരീഷ് പി. സാരഥി, സർക്കിൾ ഇൻസ്പെക്ടർമാരായ ബിനു വർഗീസ്, ഷാജിമോൻ ജോസഫ്, എസ്ഐമാരായ സിബി തോമസ്, എം.എസ്. ഷിബു, വി. ബിജു, എസ്. പ്രദീപ്, എം. മനോജ്, എന്നിവരും ഷാഡോ പോലീസ് അംഗങ്ങളായ കെ.കെ. റെജി, പ്രദീപ് ലാൽ, സിബിച്ചൻ ജോസഫ്, ആന്റണി, പ്രതീഷ് രാജ്, സജികുമാർ, അജിത്, ബിജുമോൻ നായർ, ഷിബുക്കുട്ടൻ, ബിജുക്കുട്ടൻ, രമേശ് ബാബു, സെബാസ്റ്റ്യൻ, മനോജ്, അശോക്കുമാർ എന്നിവരുടെ അശ്രാന്ത പരിശ്രമത്തിലാണു കേസ് തെളിഞ്ഞതും പ്രതികൾ കുടുങ്ങിയതും.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *