ത്രിവർണ പതാകയുടെ നിറത്തിൽ ചവിട്ടുമെത്ത; ആമസോണിനെതിരെ സുഷമ സ്വരാജ്

ന്യൂഡൽഹി: ഇന്ത്യൻ ദേശീയ പതാകയുടെ നിറത്തിൽ ചവിട്ടുമെത്ത ഉണ്ടാക്കിയ ഇ കൊമേഴ്സ് കമ്പനി ആമസോൺ മാപ്പു പറയണമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആവശ്യപ്പെട്ടു. ദേശീയ പതാകയെ അപമാനിക്കുന്ന തരത്തിലുള്ള എല്ലാ ഉത്പന്നങ്ങൾ ആമസോൺ പിൻവലിക്കണം. അല്ലാത്തപക്ഷം ആമസോൺ കമ്പനിയിലെ ഉദ്യോഗസ്‌ഥർക്ക് ഇന്ത്യൻ വിസ അനുവദിക്കില്ലെന്നും ട്വിറ്ററിൽ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകി.

ആമസോൺ കമ്പനിയുമായി ഈ വിഷയം ചർച്ച ചെയ്യാൻ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷനോടു സുക്ഷമ സ്വരാജ് ആവശ്യപ്പെട്ടു.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *