ജോസഫുമായി ഇന്ന് വീണ്ടും ചര്‍ച്ച; തോമസ്ചാഴിക്കാടന്‍ പ്രചാരണമാരംഭിച്ചു

കോട്ടയം: കേരള കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് പി.ജെ.ജോസഫുമായി ചര്‍ച്ച നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്ന് പി.ജെ. ജോസഫ് പറഞ്ഞു.

 

അതേസമയം ആശയക്കുഴപ്പം തുടരുന്നതിനിടെ കോട്ടയത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ പ്രചാരണം ആരംഭിച്ചു. കോട്ടയം അരമനയിലെ സന്ദര്‍ശനത്തോടെയാണ് ചാഴിക്കാടന്‍ പ്രചാരണത്തിന് തുടക്കം കുറിച്ചത്

.

തുടര്‍ന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കണ്ട ചാഴിക്കാടന്‍ തികഞ്ഞ വിജയ പ്രതീക്ഷയാണ് പങ്കുവച്ചത്. പി.ജെ.ജോസഫിനെ നേരില്‍ കണ്ട് പിന്തുണ ഉറപ്പിക്കുമെന്നും ചാഴികാടന്‍ അറിയിച്ചു.

(കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചപ്പോൾ ഡിസിസി പ്രസിഡണ്ട് ജോഷി ഫിലിപ്പിനോടൂം സഹപ്രവർത്തകരോടുമൊപ്പം)

 

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares