സ്ഥാനാര്‍ഥി നിര്‍ണയം പ്രവര്‍ത്തകരുടെ വികാരം മാനിച്ചെന്ന് കെ എം മാണി

കോട്ടയം: കോട്ടയത്ത് തോമസ് ചാഴികാടനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത് പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണെന്നും, കോട്ടയം മണ്ഡലത്തില്‍ പി ജെ ജോസഫിനേക്കാളും, തോമസ് ചാഴിക്കാടന് ജനപിന്തുണയുണ്ടെന്നും കെ എം മാണി പറഞ്ഞു.

അതേസമയം സ്ഥാനാര്‍തിത്വം കാത്തിരുന്ന പി ജെ ജോസഫിന് ഓര്‍ക്കാപ്പുറത്തേറ്റ അടിയായിരുന്നു ഇത്. മാത്രമല്ല സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അസാധാരണമായ തീരുമാനമാണ് ഉണ്ടായതെന്നും പാര്‍ട്ടി തിരുത്താന്‍ തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി.ജെ ജോസഫ് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യവുമായി ജോസഫ് പലതവണ രംഗത്തെത്തിയിരുന്നു. അതേസമയം ജോസഫ് ഈ തീരുമാനം ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വികാരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികരിക്കുന്ന ആളല്ല ജോസഫെന്നും മാണി പ്രതികരിച്ചു.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares