മലയാളിയുടെ ഉടമസ്ഥതയിലുള്ള ടീ ജോൺ കോളേജിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ.

മലയാളിയുടെ ഉടമസ്ഥതയിലുള്ള ടീ ജോൺ കോളേജിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ.


ബാംഗ്ലൂർ, ഗോട്ടിഗരെ:മുൻ രാഷ്ട്രീയ നേതാവ് ടീ ജോണിന്റെ ഉടമസ്ഥതയിലുള്ള ടീ ജോൺ കോളേജിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ.ഹിറ്റ്ലറുടെ കോൺസൺട്രേഷൻ ക്യാമ്പിന് സമാനമാണ് ഇവിടുത്തെ കാര്യങ്ങൾ.കഴിഞ്ഞ ദിവസം മലയാളിയായ മൂന്നാം വർഷ ബി ഫാം വിദ്യാർത്ഥിയെ കോളേജ് അധികാരികൾ സംഘം ചേർന്ന് പരസ്യമായി ദേഹോപദ്രവം ഏൽപ്പിച്ചത്‌ വിദ്യാർത്ഥികൾ വീഡിയോ ചിത്രീകരിച്ച് പുറത്ത് വിട്ടതോട് കൂടിയാണ് സംഭവങ്ങൾ പുറംലോകം അറിയുന്നത്.നാലുവശത്തും കൂറ്റൻ മതിലുകളും എപ്പോഴും അടഞ്ഞ് കിടക്കുന്ന ഗേറ്റ്കളും ഉള്ള കോളേജ് വിദ്യാർത്ഥികളെ ക്രൂരമായ ചൂഷണങ്ങൾക്ക് ഇരയാക്കുകയാണ്.
പണം കൊടുത്താൽ ഇവിടെ എന്തും നടക്കും. അറ്റെണ്ടൻസ് കിട്ടാൻ കാശെറിഞ്ഞാൽ മതി.ഈയർ ബാക്ക് കിട്ടിയാത് ഇല്ലാതാക്കാൻ ഇൗ വർഷം ഒരു മലയാളി ഫാം ഡി വിദ്യാർത്ഥിയുടെ കയ്യിൽ നിന്നും മലയാളിയായ ഫാർമസി കോളേജ് പ്രിൻസിപ്പൽ വാങ്ങിയത് അറുപതിനായിരം രൂപ.വിദേശികളായ വിദ്യാർത്ഥികൾ വർഷാവസാനം ആകുമ്പോൾ ലക്ഷങ്ങളാണ് ഇയാൾക്ക് കൊടുക്കേണ്ടി വരുന്നത്. ഇൗ പ്രിൻസിപ്പൽ കുട്ടികളുടെ വസ്ത്രങ്ങളുടെ ബ്രാൻഡ് ചോദിച്ച് ബ്രാൻഡഡ് അല്ലാത്ത വസ്ത്രങ്ങൾ ഇട്ട് വരുന്നവരെ പരസ്യമായി അധിക്ഷേപിക്കുന്നതും ഇവിടെ സ്ഥിരം കാഴ്ചയാണ്.
എറ്റവും കൂടുതൽ അധിക്ഷേപങ്ങൾ നേരിടുന്നത് മലയാളി വിദ്യാർഥികളാണ്.കോളേജിൽ ബഹു ഭൂരിപക്ഷവും മലയാളി വിദ്യാർഥികളാണെന്നിരിക്കെയാണ് ഇൗ അനീതി.മലയാളികൾ വീട്ടിൽ പോകാൻ അവധി എടുക്കാൻ ഫാർമസി കോളേജ് അധികാരികൾ അനുവദിക്കില്ല.മറ്റ് വിദ്യാർത്ഥികൾക്ക് ഇഷ്ടംപോലെ അവധിയും കിട്ടും.സ്വന്തം സഹോദരങ്ങളുടെ വിവാഹത്തിനും മറ്റും അവധി ചോദിച്ച് സമീപിക്കുന്ന മലയാളി വിദ്യാർത്ഥികളോട് നീ പോയില്ലെങ്കിൽ കല്യാണം നടക്കില്ലേ എന്നാണ് ഇവർ ചോദിക്കുന്നത്.
ലക്ഷങ്ങൾ ഫീസും ഡൊണേഷനുമായി കൊടുത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വാഹനങ്ങൾ കോളേജ് കാമ്പസിൽ പാർക്ക് ചെയ്യാനും വൻ തുക ഫീസ് കൊടുക്കണം.കോളേജിൽ കയറിയാൽ പിന്നെ വൈകിട്ട് മൂന്നരയ്ക്ക്‌ മാത്രമേ ഗേറ്റ് തുറക്കുകയുള്ളു.
ആറ് വർഷവും മറ്റും നീണ്ട കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾ കാര്യങ്ങൾ പുറത്ത് പറയാൻ മടിക്കുകയാണ്.എന്തെങ്കിലും കാര്യങ്ങൾ പുറത്ത് പറഞ്ഞാൽ ഇന്റേണൽ മാർക്ക് കുറച്ച് അധികാരികൾ വിദ്യാർത്ഥികളെ തോൽപ്പിക്കും.ഇത്തരം സംഭവങ്ങൾക്ക് നിരവധി ഉദാഹരണങ്ങൾ ഉണ്ട്.വർഷങ്ങൾക്ക് മുൻപ് രാവിലെ കോളേജിൽ എത്തിയ ഒരു മലയാളി പെൺകുട്ടിയോട് പ്രിൻസിപ്പൽ ഉച്ചകഴിഞ്ഞുള്ള ഒരു പ്രോഗ്രാമിന് ഡാൻസ് കളിക്കാൻ പറഞ്ഞു.ഇതിനെപ്പറ്റി ഒന്നും അറിയാതിരുന്ന പെൺകുട്ടി താൻ തയ്യാറായില്ല എന്നും പ്രാക്ടീസ് ചെയ്യാതെ കളിക്കാൻ പ്രയാസമാണെന്നും പറഞ്ഞു.ഡാൻസ് ചെയ്യാനുള്ള വസ്ത്രങ്ങൾ കുട്ടിയുടെ വീട്ടിലും ആയിരുന്നു.ഇതിന് പ്രതികാരമായി പ്രിൻസിപ്പാൾ ചെയ്തത് മൂന്ന് വിഷയങ്ങളിൽ പൂജ്യം മാർക്ക് നൽകിയാണ്.പിന്നീട് കോഴ്സ് കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇൗ കുട്ടിക്ക് പഠനം പൂർത്തിയാക്കാൻ സാധിച്ചത്.
പൊതു അവധി ദിവസങ്ങളിൽ പോലും ഇവിടെ അവധി നൽകാറില്ല.ഒരു മിനിറ്റ് എങ്കിലും താമസിച്ച് കോളേജിൽ വരുന്ന വിദ്യാർത്ഥികളെ ഒരു മണിക്കൂറോളം വെയിലത്ത് നിർത്തി അതിൽ ചില ക്രൂരന്മാരായ അധ്യാപകർ ആനന്ദം കൊള്ളുന്നത് ഇവിടെ സ്ഥിരം കാഴ്ചയാണ്.
ഫാർമസി കോളേജ് പ്രിൻസിപ്പലും ഭാര്യയും അയാളുടെ ശിങ്കിടികളായ രണ്ടുമൂന്ന് അധ്യാപകരും ചേർന്നാണ് ഇവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഫാർമ്മകോഗ്നസിയും മൈക്രോ ബയോളജിയും പഠിപ്പിക്കുന്ന അധ്യാപകരാണ് ഇയാൾക്ക് പൂർണ്ണ പിന്തുണ നൽകുന്നത്.ഫാർമ്മകോഗ്നസി പഠിപ്പിക്കുന്ന അധ്യാപകൻ കോളേജിൽ ഒരു വിദ്യാർത്ഥി പെൺകുട്ടികളെ ശല്യം ചെയ്തതിനു ആ ക്ലാസ്സിലെ മുഴുവൻ ആൺകുട്ടികളെയും പെൺകുട്ടികളുടെ മുന്നിൽ നിർത്തി പരസ്യമായി പിതൃശൂന്യർ(Bastards) എന്ന് വിളിച്ചതും ആൺകുട്ടികളുടെ മുഖത്ത് നോക്കി നിങ്ങളുടെ സഹോദരിമാരെ എനിക്ക് ഭോഗിക്കാൻ കൊണ്ടുവന്ന് തരാൻ പറഞ്ഞതും ഇതേ കോളേജിലാണ്.
മൈക്രോ ബയോളജി അധ്യാപകൻ വിദ്യാർത്ഥികളെ നിരീശ്വരവാദം പഠിപ്പിക്കുകയാണ്.
പ്രിൻസിപ്പൽ നിർബന്ധിച്ച് ക്ലാസ്സ് പോലും നടത്താതെ വിദ്യാർത്ഥികളെ മൻ കീ ബാത് വീക്ഷിക്കാൻ കൊണ്ടുപോകുന്നതും തയ്യാറല്ലാത്ത വിദ്യാർത്ഥികളെ പിഴ അടപ്പിക്കുന്നതും സ്ഥിരം കാഴ്ചയാണ്.
കോളേജിൽ പല വിഷയങ്ങളും പഠിപ്പിക്കാൻ അധ്യാപകരില്ല.ഇത് ചോദിക്കാൻ വന്ന ആന്ധ്ര സ്വദേശിനിയായ ഒരു വിദ്യാർത്ഥിനിയെയും പിതാവിനെയും കൊണ്ട് മാപ്പപേക്ഷ എഴുതി വാങ്ങുകയും ഇനി മേലിൽ പ്രസ്തുത രക്ഷാകർത്താവ് കോളേജിൽ ഒരു കാര്യത്തിനും വരില്ല എന്ന് എഴുതി വാങ്ങുകയും ചെയ്താണ് പ്രിൻസിപ്പാൾ പറഞ്ഞയച്ചത്.
വിദ്യാർത്ഥികൾ ഭയത്തോടെയാണ് ഇവിടെ പഠിക്കുന്നത്. ഏത് വിധേന എങ്കിലും പഠനം പൂർത്തിയാക്കി ഇവിടെ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്ന അവസ്ഥയാണ് ഇപ്പോൾ വിദ്യാർത്ഥികൾക്ക്.ഇന്ന് ചരിത്രത്തിൽ ആദ്യമായി വിദ്യാർത്ഥികൾ കോളേജിൽ സമരം നടത്തുകയാണ്.ഇവർക്കെതിരെ കടുത്ത നടപടികൾ എടുക്കാനായി അധികൃതർ വിദ്യാർഥികളുടെ ഫോട്ടോ എടുക്കുകയും അധ്യാപകർ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.സംഘർഷ സാധ്യതയുള്ളതിനാൽ കോളേജ് റിസപ്ഷൻ അടച്ചിരിക്കുകയാണ്.വൻ പോലീസ് സംഘം കോളേജിൽ ക്യാംപ് ചെയ്യുന്നുണ്ട്.സംഘർഷം തുടരുന്നതിനാൽ ഇന്ന് കോളേജ് അവധി പ്രഖ്യാപിച്ചു.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares