അമേരിക്കയിലെ മലയാളി ഫേസ്ബുക്ക്‌ കൂട്ടായ്മ 9.8 കോടി രൂപ കൈമാറി

‌കൊച്ചി ; കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് അമേരിക്കയിലെ മലയാളി കൂട്ടായ്മ ഫേസ്ബുക്ക് വഴി ശേഖരിച്ച 14 ലക്ഷം ഡോളര്‍ (ഏകദേശം 9.8 കോടി രൂപ) മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഷിക്കാഗോയില്‍ എഞ്ചിനീയറായ ഉഴവൂര്‍ അരീക്കര സ്വദേശി അരുണ്‍ നെല്ലാമറ്റം, അവിടെ ബിസിനസ്സ് ചെയ്യുന്ന അജോമോന്‍ പൂത്തുറയില്‍ എന്നിവരാണ് തുക കൈമാറിയത്.

രണ്ടു ലക്ഷം ഡോളര്‍ കൂടി ദുരിതാശ്വാസനിധിയിലേക്ക് ഉടനെ കൈമാറുമെന്ന് അവര്‍ അറിയിച്ചു. ആഗസ്റ്റ് 15 മുതലാണ് പ്രളയബാധിതരെ സഹായിക്കാന്‍ ഫേസ്‌ബുക്കിലൂടെ ഇവര്‍ പ്രചാരണം ആരംഭിച്ചത്. അമേരിക്കയിലെ മലയാളി സമൂഹം വലിയ ആവേശത്തോടെയാണ് സ്വന്തം നാടിനെ സഹായിക്കാനുളള ആഹ്വാനം ഏറ്റെടുത്തതെന്ന് അവര്‍ പറഞ്ഞു. അമേരിക്കന്‍ മലയാളികളുടെ പരിശ്രമത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

One thought on “അമേരിക്കയിലെ മലയാളി ഫേസ്ബുക്ക്‌ കൂട്ടായ്മ 9.8 കോടി രൂപ കൈമാറി

Leave a Reply

Your email address will not be published.

Shares