വടക്കാഞ്ചേരി പീഡനം: സി.പി.എം പ്രാദേശിക നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തു; പരാതിക്കാരിയെക്കുറിച്ച് അന്വേഷിക്കണം. സി.പി.എം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍

radha

തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസില്‍ ആരോപണവിധേയനായ സി.പി.എം പ്രാദേശിക നേതാവ് ജയന്തനെയും ബിനീഷിനെയും സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനാണ് പാര്‍ട്ടി നടപടി പ്രഖ്യാപിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് നടപടി തീരുമാനിച്ചത്.
അതേസമയം പരാതിക്കാരിക്കെതിരെയും കെ. രാധാകൃഷ്ണന്‍ രംഗത്ത് വന്നു. പരാതിക്കാരി സ്വന്തം കുട്ടിയെ ഒന്‍പത് വര്‍ഷം നോക്കാത്ത ആളാണെന്ന് അദ്ദേഹം ആരോപിച്ചു.
പരാതിക്കാരിയുടെ പേരും ജില്ലാ സെക്രട്ടറി വെളിപ്പെടുത്തി. ജയന്തന്റെ പേര് പറയാമെങ്കില്‍ പരാതിക്കാരിയുടെ പേരും വെളിപ്പെടുത്താമെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. പരാതിക്കാരിയെക്കുറിച്ചും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭര്‍ത്താവിന്റെ സുഹൃത്തായ ജയന്തനും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം. രണ്ട് വര്‍ഷം മുന്‍പ് നടന്ന സംഭവം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പുറത്തറിഞ്ഞത്.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *

Close