പരിക്കേറ്റ പോലീസുകാരന് ചികിത്സ നിഷേധിച്ചത് അഞ്ച് സര്‍ക്കാര്‍ ആശുപത്രികള്‍.

ന്യൂദല്‍ഹി: പരിക്കേറ്റ പോലീസുകാരന് ചികിത്സ നിഷേധിച്ചത് അഞ്ച് സര്‍ക്കാര്‍ ആശുപത്രികള്‍. ബീഹാര്‍ പോലീസിലെ ഹെഡ് കോണ്‍സ്റ്റബിളായ വിപിന്‍ കുമാര്‍ യാദവ് എന്ന 47കാരനാണ് ദുര്‍ഗതി നേരിടേണ്ടി വന്നത്.

ഒരു കേസിന്റെ വിധി ന്യായം കേള്‍ക്കുന്നതിന് ഭഗല്‍പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ബീഹാറിലെ സീതാമാര്‍ഹി കോടതിയിലേയ്ക്ക് പോകും വഴിയാണ് യാദവിന് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന 12 പേരില്‍ ക്രിമിനലുകളുള്‍പ്പടെ ഏഴ് പേരാണ് സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടത്. യാദവ് പക്ഷെ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

കരളിന് പരിക്കേറ്റുണ്ടായിരുന്ന യാദവിനെ ദല്‍ഹിയിലെ എയിംസ് ഉള്‍പ്പടെയുള്ള പേരുകേട്ട അഞ്ച് ആശുപത്രികളില്‍ എത്തിച്ചെങ്കിലും ചികിത്സ നിഷേധിക്കുകയായിരുന്നു.

പാട്‌നയിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സൈന്‍സസ് ആശുപത്രി അധികൃതരും ചികിത്സ നിഷേധിച്ചെന്ന് യാദവിന്റെ കുടുംബം പറയുന്നു. പിന്നീട് ആറ് ലക്ഷം മുടക്കി സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ ചികിത്സിപ്പിച്ചതെന്നും കുടുംബം പറയുന്നു.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

Shares