സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തന്നെ തീരുമാനമെടുക്കട്ടെയെന്ന് സുപ്രിംകോടതി.

സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തന്നെ തീരുമാനമെടുക്കട്ടെയെന്ന് സുപ്രിംകോടതി. സ്‌കൂളുകളില്‍ യോഗ പരിശീലനം പാഠ്യവിഷയമാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ ജെ എസ് സേഥ്, അശ്വിനികുമാര്‍ ഉപാധ്യായ് എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ആറിനും 14നും വയസ്സ് പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കു യോഗപരിശീലനം നിര്‍ബന്ധ പാഠ്യവിഷയമാക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, ആദര്‍ശ്കുമാര്‍ ഗോയല്‍ എന്നിവരടങ്ങിയ രണ്ടംഗ സുപ്രിംകോടതി ബെഞ്ച് ആവശ്യപ്പെട്ടത്.
തീരുമാനമെടുക്കാന്‍ സര്‍ക്കാരിനു മൂന്നുമാസം കാലാവധിയും കോടതി നല്‍കി. സര്‍ക്കാരിന്റെ നടപടിയില്‍ ഹരജിക്കാര്‍ക്ക് സംതൃപ്തിയായില്ലെങ്കില്‍ അവര്‍ക്ക് വീണ്ടും സുപ്രിംകോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ഗോയല്‍ അറിയിച്ചു.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *