ധോണിയുടെ ക്യാപ്റ്റൻ സ്‌ഥാനം പോയതുകൊണ്ടാണ് യുവരാജിന് ടീം ഇന്ത്യയിൽ വീണ്ടും അവസരം ലഭിച്ചതെന്ന് യുവരാജ് സിംഗിന്റെ പിതാവ് യോഗരാജ് സിംഗ്

ന്യൂഡൽഹി: യുവരാജ് സിംഗിന്റെ പിതാവ് യോഗരാജ് സിംഗ് വീണ്ടും എം.എസ്.ധോണിക്കെതിരേ ആരോപണവുമായി രംഗത്ത്. ധോണിയുടെ ക്യാപ്റ്റൻ സ്‌ഥാനം പോയതുകൊണ്ടാണ് യുവരാജിന് ടീം ഇന്ത്യയിൽ വീണ്ടും അവസരം ലഭിച്ചതെന്ന് യോഗരാജ് പറഞ്ഞു. ധോണി ക്യാപ്റ്റൻ സ്‌ഥാനത്തു നിന്ന് മാറിയാലേ യുവി ഇനി ടീമിലെത്തൂ എന്ന് താൻ രണ്ടു വർഷം മുൻപ് തന്നെ പറഞ്ഞതാണെന്നും അത് സത്യമായെന്നും യോഗരാജ് പറഞ്ഞു. മഹാരാഷ്ട്ര ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു യോഗരാജിന്റെ പ്രതികരണം.

Facebook Comments

 

Leave a Reply

Your email address will not be published. Required fields are marked *